MUNDU മുണ്ട് FB, N, G, A, TMC, LF, NA, AP

കുട്ടിക്കാലത്തു ഒത്തിരി കഥകൾ അപ്പച്ചൻ പറഞ്ഞു തരുമായിരുന്നു. അതിൽ പലപ്പോഴും കേന്ദ്ര കഥാപാത്രമായി വന്നിരുന്നത് അപ്പച്ചൻ്റെ  അടുത്ത ഒരു കൂട്ടുകാരൻ ആയിരുന്നൂ. പേര് അതെന്തെങ്കിലും ആവട്ടെ. അപ്പോൾ ആ കഥയാണ് ഇത്..

ആ കൂട്ടുകാരൻ ആണ് അക്കാലത്തു അപ്പച്ചൻ്റെ വലംകൈ. എന്തിനും ഏതിനും പുള്ളിക്കാരൻ കൂടെ ഉണ്ടാകും. ഈ കഥ നടക്കുന്ന സമയത്തു സെൻറ്. സേവിയേഴ്‌സ് കോളേജിൻ്റെ പണി നടക്കുകയാണ്.

സിസ്റ്റേഴ്സ് ഒക്കെ ഉള്ളത് കൊണ്ട് അപ്പച്ചൻ സൈറ്റിൻ്റെ കാര്യങ്ങൾ ഏൽപ്പിച്ചിരിക്കുന്നത് പുള്ളിക്കാരനെ ആണ്. അദ്ദേഹം കാര്യങ്ങൾ കൃത്യമായി ചെയ്യും. കുഴപ്പങ്ങൾ വരാതെ നോക്കും. പിന്നെ ഭയങ്കര ഭക്തൻ ആണ്. സിസ്റ്റേഴ്‌സിനെ ഒക്കെ ഒടുക്കത്തെ ബഹുമാനവും ഉണ്ട്.

അങ്ങനെ സൈറ്റിൽ കാര്യങ്ങൾ എല്ലാം നന്നായി നടക്കുന്നൂ.

അന്ന് രാവിലെ തന്നെ പുള്ളിക്കാരൻ പണിസ്ഥലത്തു എത്തി. പുള്ളിക്കാരൻ മുണ്ടു മാത്രമേ ഉടുക്കൂ..

പുള്ളിക്കാരൻ മുണ്ട് മടക്കി കുത്തി സ്റ്റൈലിൽ അങ്ങനെ നടക്കുമ്പോഴാണ് കോളേജിലെ പ്രിൻസിപ്പൾ, സിസ്റ്റർ ആ വഴിക്കു വരുന്നത് കാണുന്നത്. പിന്നെ ഒട്ടും അമാന്തിച്ചില്ല, പതിയെ മടിക്കുത്തഴിച്ചൂ പുള്ളിക്കാരൻ സിസ്റ്ററിനെ വിഷ് ചെയ്‌തു.

സിസ്റ്ററിനും സന്തോഷം..

എന്താ ആത്മാർത്ഥത..... പിന്നെ ബഹുമാനം...

പിന്നെയും പുള്ളിക്കാരൻ മുന്നോട്ടു നടന്നു തുടങ്ങി.

അപ്പോൾ ദാ വരുന്നൂ മദർ സുപ്പീരിയർ. പുള്ളിക്കാരൻ ഒന്നും നോക്കിയില്ല. വീണ്ടും മടിക്കുത്തഴിച്ചു സിസ്റ്ററിനെ വിഷ് ചെയ്‌തു..

തിരിച്ചു വിഷ് ചെയ്യുന്നതിന് പകരം മദർ "ശേ, എന്താ ഇത് എന്നും ചോദിച്ചു ഒറ്റ ഓട്ടം.."

പുറകെ വന്ന എൻ്റെ അപ്പൻ ഒറ്റ ചിരി..

അപ്പോഴാണ് പുള്ളിക്കാരന് കാര്യം മനസ്സിലായത്. ആദ്യം മുണ്ടു മടക്കി വച്ചതു അഴിച്ച കാര്യം പുള്ളിക്കാരൻ മറന്നു പോയി. രണ്ടാമത് അഴിച്ചപ്പോൾ പുള്ളിക്കാരൻ സത്യത്തിൽ മുണ്ടു മൊത്തത്തിലാണ് അഴിച്ചിട്ടത്.

അടിവസ്ത്രം മാത്രം ഇട്ടു താണു വീണു വിഷ് ചെയ്യുന്ന പുള്ളിക്കാരനെ കണ്ടിട്ടാണ് മദർ ഓടിയത്. ജാള്യത കാരണം പിന്നെ രണ്ടു ദിവസ്സം പുള്ളിക്കാരൻ പണിക്കു വന്നില്ല....


...........................സുജ അനൂപ് 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA