PRETHAMAAVU പ്രേതമാവ്, FB, N, K, A, AP, TMC, G, E, LF, KZ

ഇത് പണ്ട് നടന്ന ഒരു കഥയാണ് കേട്ടോ....

 അപ്പച്ചൻ പറഞ്ഞു തന്നതാണ്. അന്ന് അപ്പച്ചൻ്റെ സൈറ്റ് ഉള്ളത് തലശ്ശേരിയിലാണ്. മൊത്തം കാട് പിടിച്ചു കിടക്കുന്ന ഒരു സ്ഥലം, ആകെ ഒരു പ്രേതമയം.. അവിടെ ഒരു പുതിയ മഠത്തിൻ്റെ പണി നടക്കുന്നൂ..

അപ്പോൾ പ്രശ്നം എന്താണെന്നു വച്ചാൽ ഇവർ താമസിക്കുന്ന സ്ഥലത്തിനു അടുത്തെങ്ങും വീടുകളില്ല. സാധനങ്ങൾ വാങ്ങുവാൻ പട്ടണത്തിൽ പോകണം. അതുകൊണ്ടു തന്നെ ആഴ്ചയിൽ ഒരിക്കൽ മാത്രമേ പട്ടണത്തിൽ നിന്നും സാധനങ്ങൾ വാങ്ങൂ.

സിനിമ കാണുവാനും മാസത്തിൽ ഒരിക്കൽ പട്ടണത്തിൽ പോകും.

ഇവർ താമസിക്കുന്ന വീട്ടിൽ ആണെങ്കിൽ വലിയ പ്രശ്നം ആണ്. രാത്രിയായാൽ കുറുക്കൻമ്മാർ ആണ് വരുന്ന വഴി മൊത്തം, പിന്നെ അതുങ്ങളുടെ ഓരിയിടലും.

ആ സമയത്താണ് അവർ ഒരു മഹാസത്യം തിരിച്ചറിഞ്ഞത്, ഇവർ വരുന്ന വഴിയിലുള്ള മാന്തോട്ടത്തിൽ ഒരുത്തൻ തൂങ്ങി മരിച്ചിട്ടുണ്ട്. അതും ആ മാവു നിൽക്കുന്നത് വഴിയുടെ അരികിൽ തന്നെയാണ്, അതിൻ്റെ ശിഖരങ്ങൾ എല്ലാം വഴിയിലേക്ക് ചാഞ്ഞു നിൽക്കുന്നും ഉണ്ട്.

അതോടെ ധൈര്യശാലികൾ ആയ ഇവർ രാത്രി ആ വഴിക്കുള്ള യാത്ര അങ്ങു നിറുത്തി...

ആയിടയ്ക്കാണ് സത്യൻ സാറിൻ്റെ പുതിയ പടം ഇറങ്ങുന്നത്. കൂട്ടത്തിലുള്ള ഒരുത്തനു അത് കാണാതെ വയ്യ. ധീരനായ അവൻ രണ്ടും കല്പിച്ചു പാതിരായ്ക്ക് സിനിമയ്ക്ക് പോയി. സിനിമ തീർന്നിട്ടും നേരം ഒത്തിരി വൈകിയിട്ടും അവൻ തിരിച്ചു വന്നില്ല.

അപ്പച്ചന് ആകെ ഭയമായി. അവനു വല്ലതും പറ്റിയാൽ ഉത്തരവാദിത്തം പറയേണ്ടേ..

അങ്ങനെ ഇവർ അവനെ അന്വേഷിച്ചു പുറപെട്ടൂ...

 കൂട്ടത്തിൽ ഒരുത്തൻ വലിയ ധൈര്യശാലി ആണെന്ന് കാണിക്കുവാൻ ആദ്യം തന്നെ ഒറ്റയ്ക്ക് വേഗം നടന്നങ്ങു പോയി. അവൻ ആ വഴിയിൽ ആ മാവിൻ്റെ അടിയിൽ എത്തിയതും മുകളിൽ നിന്നും ഒരു വിളി.

"അതേ, എങ്ങോട്ടാ വേഗം പോകുന്നേ, ഞാനും കൂടെ വരുന്നുണ്ട്.."

മുഴുവനും കേൾക്കുവാൻ താഴെ നിന്നവൻ നിന്നില്ല...

"അതേ" എന്നുള്ള വിളിക്കു തന്നെ  "എൻ്റെ അമ്മേ..." എന്നും വിളിച്ചു അവൻ്റെ ബോധം പോയി.

ആ ശബ്ദം കേട്ടതും അപ്പച്ചനും കൂട്ടുകാരും ഓടി വന്നൂ. അപ്പോൾ തന്നെ അവനെ എടുത്തു വീട്ടിൽ കൊണ്ട് പോയി. ഭാഗ്യത്തിന് അവൻ മരിച്ചില്ല..

അപ്പോൾ സംഭവം എന്താണെന്നു വച്ചാൽ സിനിമ കണ്ടു വരുന്നവനെ ഇടയിൽ വച്ച് കുറുക്കന്മാർ ഓടിച്ചിട്ടൂ. തിരക്കിനിടയിൽ പേടിച്ചരണ്ട ആശാൻ  ഓടിക്കയറിയത് ആ മാവിലാണ്.

നാട്ടുകാർ മൊത്തം പറയുന്ന ആ "പ്രേതമാവിൽ.."

അതിൻ്റെ മുകളിൽ കയറിയിട്ട് "ഞാൻ കൂടെ വരട്ടെ" എന്ന് പാതിരാത്രി ഒറ്റയ്ക്ക് താഴെ കൂടെ നടന്നു പോകുന്നവനോട് ചോദിച്ച ആ ചെക്കനെ എന്ത് ചെയ്യണം...?

അതറിയാതെ അപ്പച്ചനും കൂട്ടുകാരും തലയ്ക്കു കൈയ്യും കൊടുത്തിരുപ്പായി....

....................സുജ അനൂപ് 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA