എൻ്റെ നിധി ENTE NIDHI, FB, E, K, A, P, AP, KZ
"ഏട്ടാ , എനിക്കിവിടെ നല്ല തിരക്കാണ്. ഈ വർഷം വരുവാൻ പറ്റില്ല. അടുത്ത ഉത്സവത്തിന് എന്തായാലും ഞാൻ വരും..." "നീ ഇല്ലാതെ കടന്നു പോകുന്ന നാലാമത്തെ ഉത്സവമാണ് ഇത്. അമ്മയും അച്ഛനും ഏടത്തിയും നിന്നെ നന്നായി മിസ് ചെയ്യുന്നുണ്ട്. നീ എൻ്റെ ഉണ്ണിമോനെ ഒന്ന് കണ്ടില്ലല്ലോ മോളെ..." "ഏട്ടന് അറിയാമല്ലോ.. എല്ലാവരും ഒരുപാടു ആഗ്രഹിക്കും ഇങ്ങനെ ഒരു ജോലിയിൽ എത്തിപെടുവാൻ. ടാർഗറ്റ് എത്തിപിടിച്ചാലേ എനിക്ക് ഇവിടെ ഒരു നിലനിൽപ്പുള്ളൂ.." "ശരി മോളെ, എന്നാലും എന്തോ നിന്നെ ഒന്ന് കാണണം എന്ന് മനസ്സ് പറയുന്നൂ. ഇനി നിന്നെ കാണുവാൻ പറ്റിയില്ലെങ്കിലോ. ഇനി ഒരു ഉത്സവത്തിനു നിന്നെ വിളിക്കുവാൻ ഏട്ടൻ ഉണ്ടായില്ലെങ്കിലോ.." "എന്താ, ഏട്ടാ ഇങ്ങനെ. എന്നെ വിഷമിപ്പിക്കുവാനാണോ ഏട്ടൻ വിളിച്ചത്.." "പോട്ടെ മോളെ, നിനക്ക് നല്ലതു വരട്ടെ. മനുവിനോട് എൻ്റെ അന്വേഷണം പറയണം.." എന്നും ഏട്ടൻ വിളിക്കും. മറ്റൊരു മഹാനഗരത്തിൻ്റെ ഭാഗമായി ഇവിടെ ഒതുങ്ങി കൂടുമ്പോഴും മനസ്സിൽ ഇന്നും നാട് നിറഞ്ഞു നിൽക്കുകയാണ്. ഏട്ടനും ഞാനും തമ്മിൽ പത്തു വയസ്സിൻ്റെ വ്യത്യാസമുണ്ട്. എനിക്കെന്നും ഏട്ടൻ അച്ഛൻ്റെ ...