A tribute to my mother................. TMC, G

എന്നും എന്തിനും അമ്മയായിരുന്നൂ എനിക്ക് തുണ. വാശിയോടെ പഠിക്കുവാൻ എനിക്ക് പ്രേരണയായത് അമ്മയായിരുന്നൂ.

പലപ്പോഴും എന്നെ പരിചയപ്പെടുന്നവർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.

"എങ്ങനെ നീ ഇത്ര നന്നായി ചിരിക്കുന്നൂ...?"

അതിനുള്ള ഉത്തരവും എനിക്ക് നന്നായി അറിയാമായിരുന്നൂ.

ഏറ്റവും കൂടുതൽ ദുഃഖം അനുഭവിക്കുന്നവന് മാത്രമേ ചിരിയുടെ വില അറിയുവാൻ കഴിയൂ.

പ്രശ്നങ്ങൾ ഇല്ലാത്തവർ ആരെങ്കിലും ഈ ലോകത്തിൽ ഉണ്ടോ...?

ജോലിയിൽ പ്രശ്നം, വീട്ടിൽ പ്രശ്നം, കുട്ടിക്ക് പ്രശ്നം... അങ്ങനെ നോക്കുമ്പോൾ ചിരിക്കുവാൻ നേരം കാണില്ലല്ലോ...?

അമ്മ എന്നും എന്നോട് പറയുമായിരുന്നൂ..

"ഇന്നിൽ ജീവിക്കുവാൻ നീ പഠിക്കണം. ഈ കൊഴിഞ്ഞു വീഴുന്ന ഓരോ നിമിഷവും ഒരിക്കൽ തിരിച്ചു വേണമെന്ന് നീ ആഗ്രഹിക്കും. അന്ന് നിനക്ക് അത് കൈയ്യെത്തി പിടിക്കുവാൻ സാധിക്കില്ല..."

അന്നൊക്കെ ഞാൻ ഓർക്കും ഈ അമ്മയ്ക്ക് വേറെ ഒരു പണിയുമില്ലേ....

എൻ്റെ കുട്ടിക്കാലത്തു ആങ്ങളമാരോട് തല്ലു പിടിക്കുമ്പോൾ അമ്മ പറയുമായിരുന്നൂ...

"എൻ്റെ കുട്ടി, നീ അവരോടു ക്ഷമിക്കൂ. എന്നിട്ടു അവരോടൊപ്പം കളിച്ചു വളരണം. നാളെ വിവാഹം കഴിഞ്ഞു മറ്റൊരു വീട്ടിൽ പോകുമ്പോൾ നിനക്ക് ഓർക്കുവാൻ ഈ നിമിഷങ്ങൾ മാത്രമേ ഉണ്ടാകൂ..."

ഇത് പറയുമ്പോൾ അമ്മയുടെ കൺകോണിൽ ഒരു തുള്ളി പൊടിഞ്ഞിരുന്നോ...?

അന്ന് ആ വാക്കുകളുടെ അർത്ഥം എനിക്ക് മനസ്സിലാകുമായിരുന്നില്ല. അഞ്ചു ആങ്ങളമാർ അമ്മയ്‌ക്കുണ്ടായിരുന്നൂ... ഇന്ന് എനിക്ക് ആ വാക്കുകളുടെ അർത്ഥം അറിയാം...

എൻ്റെ ദുഃഖങ്ങൾ എനിക്ക് മുന്നേ അറിയുന്നവൾ. എൻ്റെ സ്വരമൊന്ന് ഇടറിയാൽ എൻ്റെ മുഖഭാവം ഒന്ന് മാറിയാൽ അത് അമ്മയ്ക്ക് അറിയാം...
എത്ര തല്ലു പിടിച്ചാലും വഴക്കിട്ടാലും ആ ശബ്ദം കുറച്ചു ദിവസ്സം കേൾക്കാതിരുന്നാൽ ആകെ ഒരു ബുദ്ധിമുട്ടാണ്....

എന്നെ ചിരിക്കുവാൻ പഠിപ്പിച്ചത് അമ്മയാണ്...

വാശിയോടെ മുന്നേറുവാൻ പഠിപ്പിച്ചതും അമ്മയാണ്.

ആ പഴയ പത്താംക്ലാസ്സുകാരി കാരണം ഞാൻ ഒരു ഡോക്ടറേറ്റ് എടുത്തു...

................................സുജ അനൂപ്








അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA