പുസ്‌തകം FB, NA
ഒരിക്കലും ഒരു പുസ്‌തകം പ്രസിദ്ധീകരിക്കുവാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിച്ചിട്ടില്ല. ദൈവം തന്നതല്ലാതെ ഒന്നും ഞാൻ നേടിയിട്ടുമില്ല.
ഇന്ന് അമ്മ തപാൽ വഴി അയച്ചു തന്ന എൻ്റെ പുസ്‌തകം എനിക്ക് കിട്ടി. അത് കൈയ്യിൽ പിടിക്കുമ്പോൾ എൻ്റെ മനസ്സിൽ എന്തായിരുന്നൂ..? അതൊന്നും പറഞ്ഞു അറിയിക്കുവാൻ വയ്യ....
എല്ലാവരോടും നന്ദി മാത്രമേ ഉള്ളൂ. എന്നെ അറിയാത്ത ഒത്തിരി പേർ എൻ്റെ കഥകൾ വായിച്ചു അഭിപ്രായങ്ങൾ പറഞ്ഞു.
എന്നെ ചേർത്ത് നിർത്തിയ വായനപ്പുര പുബ്ലിക്കേഷൻസിനും പോൾസൺ തേങ്ങാപൂരക്കലിനും ജെയിംസ് താന്നിക്കാപ്പിള്ളിക്കും നന്ദി അറിയിക്കുന്നൂ.
കട്ടയ്ക്കു എന്തിനും കൂടെ നിൽക്കുന്ന ഭർത്താവും മകനും ആങ്ങളമാരും നാത്തൂന്മാരും മാതാപിതാക്കളും..
വായനപ്പുര പുബ്ലിക്കേഷൻസ് പുറത്തിറക്കിയ "സുജ അനൂപിൻ്റെ കഥകൾ" എന്ന ഈ പുസ്‌തകം ലഭിക്കുവാൻ 9946432104 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. പുസ്‌തകത്തിൻ്റെ വില Rs. 110/-. പോസ്റ്റൽ വഴി ലഭിക്കുവാൻ Rs. 130/-.
നിങ്ങൾ വായനക്കാർ ഓരോരുത്തരുടെയും പിന്തുണ പ്രതീക്ഷിച്ചുകൊണ്ട് സസ്നേഹം സുജ അനൂപ് (ഡോ. സുജ അഗസ്റ്റിൻ)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ