PUSTHAKAPRAKASHANAM പുസ്തകപ്രകാശനം

സ്വപ്നങ്ങൾക്കെന്നും ഏഴഴകാണ്. സ്വപ്നങ്ങൾ കാണുവാനും അത് എത്തിപിടിക്കുവാനും പഠിച്ചത് പാനായിക്കുളം എന്ന ഗ്രാമത്തിലെ കൊച്ചുവീട്ടിൽ നിന്നാണ്. ഒരു എഴുത്തുകാരി ആകുമെന്നോ ഒരു പുസ്തകം പ്രസിദ്ധീകരിക്കുവാൻ കഴിയുമെന്നോ ഒരിക്കലും കരുതിയിരുന്നില്ല. എല്ലാം ദൈവാനുഗ്രഹം. 

വാക്കുകൾ കൂട്ടിപ്പറയുവാൻ അറിയാതിരുന്ന പ്രായത്തിൽ കഥകളുടെ ലോകത്തേയ്ക്ക് നയിച്ചത് അപ്പച്ചനും (അഗസ്റ്റിൻ കൊടിയൻ) അമ്മിച്ചിയും (മേരി ലീന) അപ്പൂപ്പനും (സെബാസ്ററ്യൻ ചെമ്പോലി ), അമ്മൂമ്മയും (ഫിലോമിന സെബാസ്ററ്യൻ ) ആണ്.  രാത്രികളിൽ എത്രയോ കഥകൾ അവർ പറഞ്ഞു തരുമായിരുന്നൂ. കഴുത്തിൽ വലിയ കൊന്തയിട്ട് കസിൻസുമൊത്തു മുറ്റത്തു തീ കാഞ്ഞിരുന്നു അപ്പൂപ്പൻ പറഞ്ഞു തന്നിരുന്ന പ്രേതകഥകൾ കേട്ടിരുന്ന വേനലവധിക്കാല രാത്രികൾ. ഒരിക്കലും ആ കാലം ഇനി തിരിച്ചു വരില്ല. ഇന്നും നഷ്ടബോധം തോന്നുന്നത് അതിൽ മാത്രമാണ്. പഴയകൊച്ചുകുട്ടിയായി അവരുടെ കൂടെ ഇരുന്നു കഥകൾ കേൾക്കുവാൻ എനിക്ക് പലപ്പോഴും തോന്നാറുണ്ട്. 

പാടവരമ്പിലൂടെ നടന്നു സ്കൂളിലേയ്ക്ക് പോയിരുന്ന എൻ്റെ മനസ്സിൽ ഒത്തിരി കഥകൾ ഉണ്ടായിരുന്നൂ. എന്നിട്ടും എഴുതുവാൻ ധൈര്യം ഉണ്ടായിരുന്നില്ല. പിന്നീട് അത് എഴുതുവാനും അത് പ്രസിദ്ധീകരിക്കുവാനും താങ്ങായി നിന്നതു ഭർത്താവാണ് (അനൂപ് ലോറൻസ്). 

ഇന്ന് വളരെ ലളിതമായ രീതിയിൽ പ്രസാധകൻ്റെ (പോൾസൺ തേങ്ങാപ്പുരയ്‌ക്കൽ) വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ എൻ്റെ പുസ്തകം പ്രകാശിതമായി. 

ആദ്യകോപ്പി പ്രശസ്ത എഴുത്തുകാരൻ മാത്യൂസ് കൂനമ്മാവ് എൻ്റെ മാതാപിതാക്കൾക്ക് നൽകി. വായനപ്പുര പുബ്ലിക്കേഷൻസ് പുറത്തിറക്കിയ "സുജ അനൂപിൻ്റെ കഥകൾ" എന്ന ഈ പുസ്‌തകം ലഭിക്കുവാൻ 9946432104 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. പുസ്‌തകത്തിൻ്റെ വില Rs. 110/-. പോസ്റ്റൽ വഴി ലഭിക്കുവാൻ Rs. 130/-. 

നിങ്ങൾ വായനക്കാർ ഓരോരുത്തരുടെയും പിന്തുണ പ്രതീക്ഷിച്ചുകൊണ്ട് സസ്നേഹം സുജ അനൂപ്  (ഡോ. സുജ അഗസ്റ്റിൻ)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G