പ്രസാദ് ചേട്ടൻ
ഞാൻ കഥകൾ എഴുതി തുടങ്ങിയ സമയം മുതൽ എനിക്കൊപ്പം കൂടെ നിന്നിട്ടുള്ള എൻ്റെ നാട്ടുകാരൻ ആണ് പ്രസാദ് ചേട്ടൻ. എല്ലാ കഥകളും വായിക്കും അഭിപ്രായങ്ങൾ അറിയിക്കും. അമ്മയോട് എപ്പോഴും എൻ്റെ വിശേഷങ്ങൾ തിരക്കും..
ഒരു പുസ്‌തകം ഇറക്കി എന്ന് ഫേസ്ബുക്കിൽ നിന്നും അറിഞ്ഞപ്പോൾ തന്നെ വീട്ടിലെത്തി അമ്മയുടെ കൈയ്യിൽ നിന്നും അത് വാങ്ങി, അതിനെ പറ്റി ഒരു അഭിപ്രായ പോസ്റ്റും ചേട്ടൻ ഇട്ടൂ..
ചില സൗഹ്രദങ്ങൾ അങ്ങനെയാണ്. നമ്മൾ പറയാതെ തന്നെ നമ്മെ അറിയുന്നവർ.. നമുക്കൊപ്പം നിൽക്കുന്നവർ...
ഒത്തിരി നന്ദി.... ചേട്ടാ ...
.............................സുജ അനൂപ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ