സ്വപ്നങ്ങൾ SWAPNAGHAL
എല്ലാ മനുഷ്യർക്കും ഒരുപാടു സ്വപ്നങ്ങൾ ഉണ്ട്. എല്ലാ സ്വപ്നങ്ങളും ഈ ആയുസ്സിൽ സാധിച്ചെടുക്കുവാൻ എല്ലവർക്കും കഴിയില്ല.
ഈ സ്വപ്നങ്ങൾ എല്ലാം സാധിച്ചെടുക്കുവാൻ വേണ്ടി ഓടുന്ന ഓട്ടത്തിൽ കുറെ സ്വപ്നങ്ങൾ താഴെ വീണു ഉടഞ്ഞു പോകും. ചെലപ്പോൾ ചില സ്വപ്നങ്ങൾ കയ്യെത്തും ദൂരത്തു നഷ്‍ടമാകും.
അപ്പോൾ ആയുസ്സു എന്ന് പറയുന്നത് സ്വപ്നങ്ങളിൽ നിന്നും സ്വപ്നങ്ങളിലേയ്ക്കുള്ള ഒരോട്ട പ്രദക്ഷിണം ആണ്. അത് സ്വന്തം സ്വപ്നപൂർത്തീകരണത്തിനോ അതോ മറ്റൊരാളുടെ സ്വപ്ന പൂർത്തീകരണത്തിനോ ഉള്ള ഓട്ടമോ ആവാം.
ഞാൻ എഴുതിയതെല്ലാം കുറെ സ്വപ്നങ്ങളെപറ്റിയാണ്. ഇവിടെ നിന്ന് പോകുന്നതിനു മുൻപ് ചിറകൊടിയുന്നതിനു മുൻപു എൻ്റെ കഥകളിൽ എങ്കിലും അവർ ബാക്കി വച്ച സ്വപ്നങ്ങൾ പൂർത്തിയാകട്ടെ..
...................സുജ അനൂപ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ