ലിവിങ് ടുഗെതർ LIVING TOGETHER, E, FB, A, N, K, KZ, TMC, LF, G, P, EK, SXC
"കേട്ടത് സത്യം ആകരുതേ എന്ന് ഒത്തിരി പ്രാർത്ഥിചൂ. കിച്ചേട്ടൻ എന്നെ ചതിക്കുമോ. ഇല്ല ഒരിക്കലുമില്ല. എൻ്റെ കിച്ചേട്ടൻ നല്ലവനാണ്." ഫോൺ വിളി വന്നതും, ആധി പിടിച്ചു ആദ്യം കിട്ടിയ ഓട്ടോയിൽ കയറി വേഗം ആ ആശുപത്രിയിൽ എത്തി. അവിടെ കണ്ടു ക്യാൻ്റെനിൽ കൂട്ടുകാരി പറഞ്ഞത് പോലെ എൻ്റെ ഭർത്താവും അവളും മുട്ടിയിരുന്നു ഭക്ഷണം കഴിക്കുന്നൂ. എന്നാലും എൻ്റെ കിച്ചേട്ടൻ എന്നെ ഇങ്ങനെ ചതിക്കുമെന്നു മനസ്സിൽ ഒരിക്കൽ പോലും ഞാൻ കരുതിയില്ല. ബിരുദം കഴിഞ്ഞു വീട്ടുകാരെ ഉപേക്ഷിച്ചു കിച്ചേട്ടന് ഒപ്പം പോരുമ്പോൾ മനസ്സിൽ സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്നൊരു ദിവസ്സം കിച്ചേട്ടൻ വീട്ടിൽ വന്നു വിളിച്ചിറക്കുകയായിരുന്നൂ.. വീടിൻ്റെ പടി ഇറങ്ങുമ്പോൾ അമ്മ നെഞ്ചത്തലച്ചു കരഞ്ഞു പറഞ്ഞു. "നിനക്ക് ഒരു കുറവും ഞങ്ങൾ ഇതുവരെ വരുത്തിയിട്ടില്ല. സ്നേഹം പങ്കിട്ടു പോകുവാതിരിക്കുവാൻ വേറൊരു കുഞ്ഞിന് ഞാൻ ജന്മം നൽകിയില്ല. എന്നിട്ടും നീ എന്നെ ചതിച്ചില്ലേ. കൂട്ടുകാരെ പോലെ ആയിരുന്നില്ലേ നമ്മൾ. ഇതുവരെ വളർത്തിയ ഞങ്ങളേക്കാൾ വിശ്വാസം നിനക്ക് അവനെയല്ലേ. ഞാൻ നിന്നെ ശപിക്കില്ല മോളെ ഒരിക്കലും. പക്ഷേ ഒരിക്കൽ നീ ...