താലിമാല, THAALIMALA, N, A, E, K, SXC, LF, P, KZ, EK
"അമ്മേ, എനിക്കിനിയും പഠിക്കണം..." പക്ഷേ, എൻ്റെ കരച്ചിലിന് അമ്മയുടെ മൗനം മറുപടിയൊന്നും തന്നില്ല. കുട്ടിക്കാലം മുതലേ പഠിക്കുവാൻ എനിക്ക് വാശിയായിരുന്നൂ. ഡോക്ടർ ആകുവാൻ ആശിച്ചു. പക്ഷേ കിട്ടിയത് നഴ്സിംഗ് അഡ്മിഷൻ ആയിരുന്നൂ. അല്ലെങ്കിലും ഒരു ഗതിയും പരഗതിയും ഇല്ലാത്ത ഞാൻ ഒരുപാടു മോഹിച്ചത് തെറ്റായി പോയി. എങ്ങനെ എങ്കിലും പഠിച്ചു വിദേശത്തു പോകണം, വീട്ടിലെ ബാധ്യതകൾ ഒക്കെ തീർക്കണം. പിന്നീട് അത് മാത്രമായി ചിന്ത. രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ പെടാപാട് പെടുന്ന അമ്മ, എന്ത് പണിയും ചെയ്യുവാൻ മടിയില്ലാത്ത അപ്പൻ. ആ പാവത്തിന് ഒരു മാല പോലും ഇല്ല. എങ്കിലും ഉള്ളത് കൊണ്ട് ഓണം പോലെ ഞങ്ങൾ ജീവിക്കുന്നൂ. ഇനി ഒരു വർഷം കൂടെ ഉള്ളൂ പഠനം തീരുവാൻ. ഏന്തി വലിഞ്ഞു ഇത്രയും വരെ എത്തി. അപ്പോഴാണ് അപ്പന് സുഖമില്ലാതായത്. അപ്പൻ്റെ മരുന്നുകളും അനിയത്തിയുടെ സ്കൂൾ പഠനവും എൻ്റെ പഠനവും കൂടെ മുന്നോട്ടു നീങ്ങുവാൻ പെട്ടെന്ന് ബുദ്ധിമുട്ടായി. വീട്ടിലെ എല്ലാ കാര്യങ്ങളും എനിക്കറിയാം. മറുത്തൊന്നും പറയുവാൻ പോലും വയ്യ. എങ്കിലും.... "അമ്മേ, ഒരു വർഷം കൂടെ എന്നെ എങ്ങനെ എങ്കിലും പഠിപ്പിക്കാമോ. അത് കഴിഞ്ഞാൽ...