സെൻറ്. സെബാസ്റ്റ്യൻ പള്ളി - ഇടവക സന്ധ്യ

                           സെൻറ്. സെബാസ്റ്റ്യൻ പള്ളി - ഇടവക സന്ധ്യ 

എല്ലാവർക്കും സെൻറ്. സെബാസ്റ്റ്യൻ പള്ളി അൽസൂർ - ഇന്ദിരാനഗർ നടത്തുന്ന ഇടവക സന്ധ്യയിലേക്കു സ്വാഗതം. ഒത്തൊരുമയോടെ സന്തോഷത്തോടെ ആവേശത്തോടെ നമുക്ക് ഈ കലാവിരുന്നിൽ പങ്കുചേരാം. കൈയ്യടിച്ചു എല്ലാവരെയും പ്രാത്സാഹിപ്പിക്കണം എന്ന് പ്രത്യകം ഓർമ്മിപ്പിക്കുന്നൂ. 

നമ്മുടെ എല്ലാ ആവശ്യങ്ങളും മനോഹരമായി നടത്തി തരുന്ന കരുണാമയനായ ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ട് നമുക്ക് ഈ കലാസന്ധ്യയിലേക്കു പ്രവേശിക്കാം. ആദ്യം നമുക്കൊരുമിച്ചു എഴുന്നേറ്റു നിന്ന് സർവ്വേസ്വരനു നന്ദി അർപ്പിച്ചുകൊണ്ട് ഈ പ്രാർത്ഥനാഗാനത്തിൽ പങ്കുചേരാം. 

1. പ്രാർത്ഥനാ ഗാനം ആലപിക്കുന്നതിനായി സ്വാഗതം ചെയ്യാം നമ്മുടെ പ്രീയപ്പെട്ട കൊച്ചു കൂട്ടുകാരി റിഡ സ്റ്റാൻലിയെയും സംഘത്തേയും..

2. അടുത്തതായി നമ്മുടെ ഈ കലാസന്ധ്യയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതിനായി നമ്മുടെ പ്രീയപ്പെട്ട ബെനെഡിക്ട് സാറിനെ വേദിയിലേക്ക് ക്ഷണിക്കുന്നൂ.

3. അടുത്തതായി ഈ ഇടവകസന്ധ്യ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങാണ്. അതിനായി നമ്മുടെ പ്രീയപ്പെട്ട വികാരിയച്ചൻ ഫാദർ ഷിജുവിനെ വേദിയിലേക്ക് ക്ഷണിക്കുന്നൂ. ഒപ്പം നമുക്കായി അച്ഛൻ മനോഹരമായ ഒരു സന്ദേശവും നൽകുന്നൂ. 

ഒത്തിരി നന്ദി അച്ഛാ. ഞങ്ങളുടെ എല്ലാ സംരംഭങ്ങൾക്കും ഞങ്ങളിൽ ഒന്നായി നിന്നു ചുക്കാൻ പിടിക്കുന്നതിനു ഈ ഇടവകയിലെ ഓരോ അംഗങ്ങളുടെയും പേരിൽ അച്ഛന് നന്ദി അറിയിക്കുന്നൂ. 

4.  അടുത്തതായി ആശംസകൾ അറിയിക്കുന്നതിനായി നമ്മുടെ പ്രീയപ്പെട്ട റോമൽ അച്ഛനെ ക്ഷണിക്കുന്നൂ. 

5. ഇനി റിപ്പോർട്ട് വായനയാണ്. നമ്മുടെ പ്രീയപ്പെട്ട ജോസഫ് ചേട്ടനെ അതിനായി വേദിയിലേക്ക് ക്ഷണിക്കുന്നൂ. 

6. ആശംസകൾ അറിയിക്കുന്നതിനായി നമ്മുടെ മുഖ്യ പ്രസുദേന്തി ജേക്കബ് ചേട്ടനെ വേദിയിലേക്ക് ക്ഷണിക്കുന്നൂ. 

 7. അടുത്തതായി ആശംസകൾ അറിയിക്കുന്നതിനായി നമ്മുടെ പ്രീയപ്പെട്ട ...അച്ഛനെ വേദിയിലേക്ക് ക്ഷണിക്കുന്നൂ.

8. കലാസന്ധ്യയിൽ ആദ്യം ഒരു സംഘഗാനം ആണ്. നമ്മുടെ കൊച്ചുകൂട്ടുകാർ Catherine വിജോയും റിഡ സ്റ്റാൻലിയും ഇതാ വരുന്നൂ ഒരു തട്ടുപൊളിപ്പൻ സിനിമാ പാട്ടുമായി.

നല്ലൊരു കൈയ്യടി വേണ്ടേ നമ്മുടെ കൊച്ചുകൂട്ടുകാർക്കു..

9. അടുത്ത പരിപാടി നമ്മൾ ഏവരും കാത്തിരുന്ന മാർഗ്ഗം കളിയാണ്. മാർഗ്ഗം കളിയുമായി നമ്മുടെ വേദോപദേശ ക്ലാസ്സിലെ കുട്ടികൾ ആണ് വരുന്നത്. സ്വാഗതം ചെയ്യാം നമ്മുടെ പ്രീയപ്പെട്ട കൂട്ടുകാരെ. 

നമുക്കെല്ലാവർക്കും അറിയാം മാർഗ്ഗം കളി പഠിക്കുന്നതും പഠിപ്പിക്കുന്നതും അത് കളിക്കുന്നതും അത്ര എളുപ്പമല്ല. ഓരോ ചുവടുകളും ചെയ്യുവാൻ ഒത്തിരി ബുദ്ധിമുട്ടാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ അവരെ ഒരുക്കി ഈ വേദിയിൽ എത്തിച്ച നമ്മുടെ പ്രീയപ്പെട്ട ബിസ്മി ടീച്ചറിനെ എല്ലാവരുടെയും പേരിൽ അഭിനന്ദിക്കുന്നൂ. ഒപ്പം പഠനത്തിനിടയിൽ സമയം കണ്ടെത്തി മാർഗ്ഗം കളിയിൽ പങ്കെടുത്ത എല്ലാ കൂട്ടുകാരെയും. മാർഗ്ഗം കളിയുടെ പാട്ടു പാടി തന്ന ബിൻസിയെയും ഒപ്പം അഭിനന്ദിക്കുന്നൂ. 

എല്ലാവരും നന്നായൊന്നു കൈയ്യടിച്ചേ..

10. അടുത്തതായി ഫാൻസി ഡ്രസ്സ് കോമ്പറ്റിഷൻ ആണ്, സ്വാഗതം ചെയ്യാം നമ്മുടെ കൊച്ചു കൂട്ടുകാരെ..

കെവിൻ ബെഞ്ചമിൻ

സോഫിയ 

ആഞ്ചേല 

3. അടുത്തതായി ഒരു ഗാനമാണ്, സ്വാഗതം ചെയ്യാം നമ്മുടെ കൊച്ചുകൂട്ടുകാരി  Catherine Vijo യെ. 

നന്നായി പാടിയില്ലേ. നന്നായൊന്നു കൈയ്യടിച്ചേ.. 

4. ഒരു നാടകം ഇല്ലാതെ എന്ത് കലാസന്ധ്യ. ഇപ്പോഴും നിങ്ങളുടെ ഓരോരുത്തരുടെയും മനസ്സിൽ പള്ളി പെരുന്നാളിന് കണ്ട നാടകത്തിൻ്റെ ഓർമ്മകൾ ഉണ്ടാകും. ആ ഓർമ്മകളെ തഴുകി ഉണർത്തുവാൻ ഇതാ വരുന്നൂ, നമ്മുടെ കൊച്ചുകൂട്ടുകാർ. എല്ലാവരും കണ്ണും കാതും കൂർപ്പിച്ചു ഇരുന്നു കൊള്ളൂ. ഇതാ വരുന്നൂ നമ്മുടെ വേദോപദേശ ക്ലാസ്സിലെ കുട്ടികൾ നല്ലൊരു ഡ്രാമയുമായി. 

ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ ഒരു നാടകത്തിനായി ഇവരെ ഒരുക്കിയത് ജോഫിൻ സാറും സംഘവും ആണ്. എല്ലാവരുടെയും പേരിൽ സാറിനെയും മറ്റു അദ്ധ്യാപരായ linet റ്റീച്ചറിനെയും ഫെബിൻ സാറിനെയും  അഭിനന്ദിക്കുന്നൂ. ഒപ്പം ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ നാടകത്തിനായി ഒരുങ്ങിയ കുട്ടികളെയും. കൊടുത്തേ നല്ലൊരു കൈയ്യടി. 

5. അടുത്തതായി നല്ലൊരു ഗാനവുമായി എത്തുന്നൂ നമ്മുടെ സ്വന്തം ഗാനകോകിലം മീനു ടോണിയെ.. 

വളരെ നന്നായി പാടി. എല്ലാവരും നന്നായൊന്നു കൈയ്യടിച്ചേ..

6. അടുത്തതായി ഒരു ആക്ഷൻ സോങ് ആണ്. മാലാഖമാരുടെ പരിപാടി ഇല്ലാതെ ഇടവക സന്ധ്യ പൂർണ്ണമാകുമോ. ഇല്ല അല്ലേ, സ്വാഗതം ചെയ്യാം നമ്മുടെ കൊച്ചു മാലാഖ കുഞ്ഞുങ്ങളെ. 

എല്ലാവരും നന്നായൊന്നു കൈയ്യടിച്ചേ... ഈ കൊച്ചു മാലാഖമാർ എൻ്റെ  ക്ലാസ്സിലെ കുട്ടികൾ ആണ് കേട്ടോ...

7. അടുത്തതായി ഒരു നൃത്തമാണ്. സ്വാഗതം ചെയ്യാം നമ്മുടെ മൂന്ന് നാലു വേദോപദേശ ക്ലാസ്സുകളിലെ കുട്ടികളെ ഒരു സംഘനൃത്തത്തിനായി. 

നന്നായൊന്നു കൈയ്യടിച്ചേ. ഈ ഇന്ദിരാനഗർ മൊത്തം അറിയണം ഇവിടെ നമ്മൾ ഉണ്ടെന്നു. 

8. അടുത്തതായി ഒരു സംഘഗാനം ആണ്. അവതരിപ്പിക്കുന്നത് നമ്മുടെ വേദോപദേശ ക്ലാസ്സിലെ കുട്ടികൾ ആണ്. സ്വാഗതം ചെയ്യാം നമ്മുടെ പ്രീയപ്പെട്ട കൊച്ചുകൂട്ടുകാരെ. 

എല്ലാവരും നന്നായൊന്നു കൈയ്യടിച്ചേ..

9. അടുത്തതായി ഒരു ഗാനമാണ്, സ്വാഗതം ചെയ്യാം നമ്മുടെ ഗാനഗന്ധർവൻ സുനിൽ കുളമാക്കലിനെ. 

എല്ലാവരും നന്നായൊന്നു കൈയ്യടിച്ചേ..

10. അടുത്തതായി നയന മനോഹരമായ ഒരു ആക്ഷൻ സോങ്ങുമായി വരുന്നൂ നമ്മുടെ  രണ്ടു മൂന്ന് വേദോപദേശ ക്ലാസ്സിലെ കുട്ടികൾ. 

ഈ ഗാനത്തിനായി ഇവരെ ഒരുക്കിയത് ഷെറിൻ ടീച്ചറും അമൽ ടീച്ചറും ആണ്. കുട്ടികളെയും അദ്ധ്യാപകരെയും നിങ്ങൾ ഓരോരുത്തരുടെയും പേരിൽ പ്രത്യേകം അഭിനന്ദിക്കുന്നൂ. 

11 . അടുത്തത് ഒരു നടനം ആണ്. സ്വാഗതം ചെയ്യാം നമ്മുടെ പ്രീയപ്പെട്ട നൃത്തറാണി ബെൻസി കുളമാക്കലിനെ. 

എത്ര മനോഹരമായ നൃത്തം ആയിരുന്നൂ. എല്ലാവരും നന്നായൊന്നു കയ്യടിച്ചേ.

12. അടുത്തത് ഒരു സംഘഗാനം ആണ്. അവതരിപ്പിക്കുന്നത് വേദോപദേശ ക്ലാസ്സിലെ കുട്ടികൾ ആണ്. സ്വാഗതം ചെയ്യാം അവരെ. 

എല്ലാവരും നന്നായൊന്നു കൈയ്യടിച്ചേ.. 

13. അടുത്തത് ഒരു ഗാനമാണ് സ്വാഗതം ചെയ്യാം നമ്മുടെ പ്രീയപ്പെട്ട സാറ തോമസിനെ. 

എല്ലാവരും നന്നായൊന്നു കൈയ്യടിച്ചേ..

14. അടുത്തതായി ഒരു  സംഘനൃത്തം ആണ്. സ്വാഗതം ചെയ്യാം നമ്മുടെ പ്രീയപ്പെട്ട റോയ് ചേട്ടൻ്റെ കുട്ടികളെ. ഇതാ വരുന്നൂ സെറീൻ റോയ് and എൻജീൽ റോയ്. 

എല്ലാവരും നന്നായൊന്നു കൈയ്യടിച്ചേ..

15 . അടുത്തതായി നമുക്കായി കീ ബോർഡ് വായിക്കുവാൻ വരുന്നൂ ഫാബിയോ ജസ്റ്റിൻ. 

That was an awesome performance. 

16 . അടുത്തതായി ഒരു തട്ടുപൊളിപ്പൻ സംഘനൃത്തവുമായി വരുന്നൂ, നമ്മുടെ St. Vincent family യൂണിറ്റ്. 

ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്ര മനോഹരമായി ഈ നൃത്തം പഠിച്ചു അവതരിപ്പിച്ച ഈ സംഘത്തിലെ എല്ലാവരെയും നമ്മുടെ ഇടവകയിലെ ഓരോ അംഗങ്ങളുടെയും പേരിൽ അഭിനന്ദിക്കുന്നൂ. 

17 . അടുത്തതായി മനോഹരമായ ഒരു ഗാനവുമായി വരുന്നൂ നമ്മുടെ കൊച്ചുകൂട്ടുകാരൻ Stephano ഷൈൻ. 

നന്നായി പാടി.

18 . അടുത്തതായി നമുക്കായി കീ ബോർഡ് play ചെയ്യുവാൻ വരുന്നൂ James.

That was an awesome performance. 

19 . അടുത്തതായി ഒരു തടിച്ചുപൊളിപ്പൻ നൃത്തം ആണ്. സ്വാഗതം ചെയ്യാം നമ്മുടെ പ്രീയപ്പെട്ട സുബിൻ കുളമാക്കലിനെ. 

20 . നമ്മുടെ ഇടവകയിൽ എന്തിനും ഏതിനും ഞങ്ങൾ മുന്നിൽ ഉണ്ട് എന്ന് തെളിയിച്ചു കൊണ്ട് നമ്മൾ ആവേശപൂർവ്വം കാത്തിരുന്ന നൃത്തവിരുന്നുമായി എത്തുന്നൂ നമ്മുടെ സ്വന്തം പിതൃവേദി അംഗങ്ങൾ. അടിച്ചു പൊളിക്കാം നമുക്ക് അവർക്കൊപ്പം..



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA