PAZHANTHODU പഴന്തോട്, FB, N, A, G, LF
എന്നും എൻ്റെ മനസ്സിൽ കുട്ടിക്കാലത്തേ പേടിപ്പെടുത്തുന്ന ഓർമ്മകളോടൊപ്പം ഞാൻ ചേർത്തു വെച്ചിരുന്ന പേരാണ് പഴന്തോട്. പുഴപോലെ ഒഴുകുന്ന വലിയൊരു തോട്. എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നൂ ഇതിൻ്റെ കരയിൽ പോയി ഇരിക്കുന്നത്. എന്നാലും വീട്ടിൽ നിന്നും ഒരിക്കലും ഇതിൻ്റെ അരികിൽ പോയിരിക്കുവാൻ അനുവാദം ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല പോയി എന്നറിഞ്ഞാൽ തല്ലും കിട്ടുമായിരുന്നൂ. എന്നിട്ടും അവധിദിവസങ്ങളിൽ അവിടെ പോയി ഇരിക്കുവാൻ മനസ്സ് കൊതിച്ചൂ. ഈ തോടിനെ ചുറ്റിപറ്റി ഒത്തിരി കഥകൾ ഉണ്ടായിരുന്നൂ. തോട്ടിൽ പോവാതെ ഇരിക്കുവാൻ അമ്മ ചുമ്മാ പറഞ്ഞതാണോ എന്നുള്ളത് ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യം ആയി മനസ്സിൽ കിടക്കുന്നൂ. ഈ കഥകളിൽ എന്നെ തോട്ടിൽ ഇറങ്ങാതെ കരയിൽ ഇരിക്കുവാൻ പ്രേരിപ്പിച്ചത് "പുള്ളിവാഹ" എന്ന വലിയൊരു മീനിൻ്റെ കഥയായിരുന്നൂ. ഒരാളുടെ വലിപ്പമുള്ള വലിയൊരു മീൻ ഈ തോട്ടിൽ ഉണ്ടത്രേ. തോട്ടിൽ ഇറങ്ങിയാൽ മീൻ പിടിച്ചു തോടിൻ്റെ അടിയിലേക്കു കൊണ്ടു പോവും അങ്ങനെ ശ്വാസം കിട്ടാതെ മരിക്കും. പറഞ്ഞു കേട്ടിട്ടുള്ള അറിവ് വെച്ച് ഈ മീൻ തേവരുടെ ആണത്രേ. തേവർ പണ്ടത്തെ ദൈവം ആണ് കേട്ടോ . എല്ലാവർക്കും അതിനെ...