KAYYALA കയ്യാല FB, N, A, G
മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്നത് കുട്ടിക്കാലത്തെ ഓർമ്മകളാണ്.. ഓടി കളിച്ചു വളർന്ന പറമ്പും തെങ്ങിൻ തോപ്പും മനസ്സിലങ്ങനെ നിൽക്കുന്നു.
തെങ്ങുകളെല്ലാം അന്ന് നനയ്ക്കുന്നത് കയ്യാല ഉപയോഗിച്ചായിരുന്നു. ഒന്നരാടം കയ്യാലയിൽ വെള്ളം വിട്ടിരുന്നു. എൻ്റെ ഓർമ്മയിൽ ഇത് ചെയ്തിരുന്നത് അപ്പൂപ്പനായിരുന്നു (അപ്പൻ്റെ അപ്പൻ).
ശനിയാഴ്ചകളിൽ മാത്രം രാവിലെ അപ്പൂപ്പൻ കയ്യാലകളിലൂടെ വെള്ളം വിടുമ്പോൾ അത് തെങ്ങിൻ തടത്തിലേക്കു തിരിച്ചു വിടുന്ന ജോലി ഞങ്ങളെ ഏൽപ്പിച്ചിരുന്നൂ..
ഒഴുകി വരുന്ന വെള്ളത്തിൽ കളിച്ചുകൊണ്ട് ആ കർമ്മം ഒരു കൊച്ചു മമ്മട്ടിയുടെ സഹായത്തോടെ സസന്തോഷം ഞങ്ങൾ (എന്ന് പറഞ്ഞാൽ ഞാനും ചേട്ടനും) കൂടെ ചെയ്തു പോന്നൂ.. ഇതെല്ലാം ഞങ്ങൾ ചെയ്തിരുന്നത് രണ്ടാം ക്ലാസ്സിലോ മറ്റോ പഠിക്കുമ്പോഴാണ്..
കൃഷിയുടെ ആദ്യപാഠങ്ങൾ പഠിക്കുന്നത് അവിടെ നിന്നാണ്.. മണ്ണിനെയും മനുഷ്യനെയും സ്നേഹിക്കുവാൻ അവിടെ നിന്നും പഠിച്ചൂ..
കയ്യാലയിലെ വെള്ളത്തിലൂടെ എത്ര കടലാസ് വഞ്ചികൾ ഒഴുകി നടന്നു.. അവധി ദിവസങ്ങളിലെല്ലാം കയ്യാലയുടെ മേലെ കൂടെ ഓടി നടക്കു്ന്നത് എത്ര രസമായിരുന്നൂ..
കയ്യാലകൾ നിറഞ്ഞു നിന്ന പറമ്പിനും ഒരു പ്രത്യേക ഐശ്വര്യം ഉണ്ടായിരുന്നൂ..
ആ പാഠങ്ങൾ ജീവിതത്തിലെ മുന്നോട്ടുള്ള യാത്രകളിൽ ഒത്തിരി സഹായിച്ചിരുന്നുവെന്നു ഇന്ന് മനസ്സിലാകുന്നുണ്ട്..
മണ്ണിൻ്റെ മണമുള്ള ഓർമ്മകൾ.. എന്നും മനസ്സിനോട് ചേർന്ന് നിൽക്കുന്നത്..
ഇന്നിപ്പോൾ ആ കയ്യാലകളില്ല.. കയ്യാലകളിലൂടെ ഒഴുക്കി വിട്ടിരുന്ന കടലാസ് വഞ്ചികളില്ല..
എപ്പോഴോ ഹോസ് എന്ന വില്ലൻ പറമ്പിലെ കയ്യാലകളുടെ സ്ഥാനം ഏറ്റെടുത്തു.. പിന്നീടുള്ള നനയെല്ലാം ഹോസിലൂടെ ആയിരുന്നൂ..
അവിടെ കുട്ടിക്കാലത്തെ ആ ഓർമ്മകളും അവസാനിച്ചൂ...
.....................സുജ അനൂപ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ