ADMIN അഡ്മിൻ FB, A, TMC, KZ, P
ഈ ഗ്രൂപ്പിൻ്റെ അഡ്മിൻ ആരാണെന്നു അറിയുവാൻ സമയമായി എന്ന് തോന്നുന്നൂ. ഒത്തിരിപേർ പലരീതിയിൽ അന്വേഷിക്കുന്നതായി അറിഞ്ഞു.
അതുകൊണ്ടു തന്നെ എന്നെ പരിചയപ്പെടുത്താം എന്ന് എനിക്ക് തോന്നി..
എൻ്റെ പേര് സുജ അനൂപ്, സർട്ടിഫിക്കറ്റ് പ്രകാരം ആണെങ്കിൽ Dr. സുജ അഗസ്റ്റിൻ...
ഞാൻ ജനിച്ചു വളർന്നത് പാനായിക്കുളം എന്ന സ്ഥലത്താണ്. അപ്പച്ചൻ (അഗസ്റ്റിൻ കൊടിയൻ), അമ്മിച്ചി (മേരി) പിന്നെ മൂന്ന് ആങ്ങളമാർ (വിമൽ ജോസ്, സിനോജ് ആൻ്റണി, സോളമൻ).
നഴ്സറി മുതൽ പത്താം ക്ലാസ് വരെ പഠിച്ചത് പാനായിക്കുളം ലിറ്റിൽ ഫ്ലവർ സ്കൂളിൽ ആണ്.
പ്രീ ഡിഗ്രി മുതൽ MSc (മൈക്രോബയോളജി) വരെ പഠിച്ചത് ആലുവയിലുള്ള St. Xaviers കോളേജിൽ ആണ്..
മെഡിക്കൽ മൈക്രോബയോളജിയിൽ PhD ചെയ്തത് കോയമ്പത്തൂരിലെ കർപ്പകം യൂണിവേഴ്സിറ്റിയിൽ നിന്നും ആണ്.
BEd ചെയ്തത് എറണാകുളത്തെ St ജോസഫ്‌സ് കോളേജിൽ നിന്നുമാണ്..
എൻ്റെ ജോലിയുടെ ഭാഗമായി career counselling certification ചെയ്തിരിക്കുന്നത് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, U S Aയിൽ നിന്നുമാണ്.
ഇപ്പോൾ ഒരു പതിനഞ്ച് വർഷമായി അദ്ധ്യാപികയാണ്... മോട്ടിവേഷണൽ സ്പീക്കർ ആണ് , Career Counsellor ആണ്...
കുറച്ചു നാൾ ഞാൻ ആലുവ St. Xaviers കോളേജിൽ പഠിപ്പിച്ചിരുന്നൂ.. ആ സമയത്താണ് വിവാഹം.
അങ്ങനെ ഞാൻ ബാംഗ്ലൂർ മഹാനഗരത്തിൻ്റെ ഭാഗമായി..
ഇപ്പോൾ എൻ്റെ മകനും (ജൊഹാൻ ജോർജ്) ഞാനും ഭർത്താവും (അനൂപ് ലോറൻസ്) ചേർന്നാൽ ബാംഗ്ലൂരിലെ കുടുംബം ആയി...
അപ്പോൾ ജോലി എന്താണെന്നു വച്ചാൽ... ഇവിടെ T.I.M.E (കർണ്ണാടക) എന്നു പറയുന്ന കമ്പനിയുടെ മെഡിക്കൽ എൻട്രൻസ് വിഭാഗത്തിൻ്റെ ചുമതല വഹിക്കുന്നൂ..
ഒത്തിരി തിരക്ക് പിടിച്ചതാണ് ജീവിതം..
ക്ലാസുകൾ, സെമിനാറുകൾ, ട്രെയിനിങ് അത് അങ്ങനെ പോകും...
ഇടയിൽ വീണു കിട്ടുന്ന സമയം ഡയറിയിൽ എന്തെങ്കിലും കുത്തികുറിക്കും..
വേറെ ഒരു പണിയും ഇല്ലാഞ്ഞിട്ടാണോ കഥ എഴുതുന്നത് എന്ന് ചോദിക്കുന്നവരുണ്ട്...
ഞാൻ സാഹിത്യകാരി ഒന്നുമല്ല..
എഴുതുവാൻ ആഗ്രഹമുള്ള ഒത്തിരി പേരുണ്ടാവും എന്നെപോലെ...
അവർക്കെല്ലാം മുന്നോട്ടു കടന്നു വരുവാൻ ധൈര്യം കൊടുക്കുക.. ആത്മ വിശ്വാസം പകർന്നു കൊടുക്കുക.. ഒരു അവസരം കൊടുക്കുക അതുമാത്രമേ വിചാരിച്ചിട്ടുള്ളൂ...
എല്ലാത്തിനും പിന്തുണയുമായി ഭർത്താവ്, അമ്മ, ആങ്ങളമാർ, അപ്പച്ചൻ, അമ്മായി അപ്പൻ, അമ്മായി അമ്മ, അമ്മാവൻമ്മാർ, നാത്തൂൻമ്മാർ , അമ്മായിമാർ, കസിൻസ് , കൂട്ടുകാർ അങ്ങനെ ഒരു നീണ്ട നിര തന്നെ ഉണ്ട്...
പിന്നെ നിങ്ങൾ ഓരോരുത്തരും...
നിങ്ങൾ തരുന്ന ഓരോ ലൈകും തരുന്ന ആത്മവിശ്വാസം അതാണെന്നെ എഴുതുവാൻ പ്രേരിപ്പിക്കുന്നത് ......
.....................സുജ അനൂപ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ