ADYARATHRI ആദ്യരാത്രി FB, N, A, G
അന്നൊക്കെ കല്യാണാഘോഷങ്ങൾ എന്ന് പറഞ്ഞാൽ ഒരു പ്രത്യേക ചന്തമാണ്. കല്യാണത്തിന് ഒരാഴ്ച മുന്നേ തന്നെ ബന്ധുക്കൾ എല്ലാം കല്യാണവീട്ടിൽ വന്നു തുടങ്ങും. പിന്നെ ഒത്തൊരുമിച്ചാണ് പലഹാരങ്ങൾ എല്ലാം ഉണ്ടാക്കുന്നത്.
അതുപോലെ തന്നെ ഉള്ള സംഗതിയാണ് ആദ്യരാത്രിയിൽ പുതുചെക്കനേയും പെണ്ണിനേയും പേടിപ്പിക്കുക എന്നുള്ളതും.
അങ്ങനെ എൻ്റെ മനസ്സിൽ ഉള്ള ഒരു കല്യാണം പോൾ അങ്കിളിൻ്റെ ആയിരുന്നൂ.
കല്യാണമൊക്കെ നല്ല അടിപൊളിയായിരുന്നൂ. പട്ടാളത്തിൽ നിന്നൊക്കെ ഒത്തിരി ആളുകൾ വന്നിരുന്നു എന്നാണെൻ്റെ ഓർമ്മ.
അങ്കിളിൻ്റെ ഒത്തിരി കൂട്ടുകാർ എല്ലാം വന്നിരുന്നൂ...
ആദ്യരാത്രിയിൽ എന്തെങ്കിലും പണി അനിയന്മ്മാരും അളിയനും കൂടെ തരും എന്ന ചിന്ത അങ്കിളിനുണ്ടായിരുന്നൂ.
അതുകൊണ്ടു തന്നെ പുള്ളിക്കാരൻ പട്ടാളക്കാരൻ്റെ പോലെ തന്നെ ജാഗ്രത പുലർത്തിയിരുന്നൂ.
ആദ്യരാത്രി അങ്കിൾ മുറിയിൽ കയറിയ ഉടനെ തന്നെ അപ്പച്ചനും അനിയന്മ്മാരും കൂടെ വീടിൻ്റെ മച്ചിൻ്റെ മുകളിൽ കയറി പറ്റി.
അങ്കിളിൻ്റെ മുറിയുടെ മച്ചിൻ്റെ മുകളിൽ എന്തോ പരിപാടി അവർ ഒപ്പിച്ചു വച്ചിട്ടുണ്ടായിരുന്നൂ.
പക്ഷെ എൻ്റെ തെറുപ്പനായ മൂത്ത ആങ്ങള "ജോസ് കൊടിയൻ" അവരെ പിന്തുടരുന്നത് ആ പാവങ്ങൾ അറിഞ്ഞില്ല.
കുട്ടികൾ എല്ലാം ഉറങ്ങി എന്ന ധൈര്യത്തിലാണ് അവർ കലാപരിപാടികളുമായി ഇറങ്ങിയത്.
തട്ടിൻ്റെ മുകളിൽ രണ്ടു പലകകൾ ദ്രവിച്ചതാണ്. അത് കൊണ്ട് തന്നെ സൂക്ഷിച്ചു നടക്കണം. അതിൽ ഒരു പലക അങ്കിളിൻ്റെ മുറിയുടെ മുകളിൽ ഉള്ളതാണ്.
പാവം .. മുകളിൽ കയറിയ അവനു വഴി തെറ്റി.
പടക്കം പൊട്ടിക്കുവാൻ തയ്യാറായി നിന്നവർ കാണുന്നത് ദ്രവിച്ച പലകയിൽ ചവുട്ടി താഴേക്ക് പോവുന്ന എൻ്റെ ആങ്ങളെയെയാണ്... അവർക്കു ഒന്നും ചെയ്യുവാൻ പറ്റിയില്ല.
പക്ഷെ... പട്ടാളക്കാരൻ്റെ ജാഗ്രത പുലർത്തിയിരുന്ന അങ്കിൾ അവനെ കൃത്യമായി പിടിച്ചൂ..
ജാള്യതയോടെ അപ്പച്ചനും അമ്മയുടെ ആങ്ങളമാരും തട്ടിൻ മുകളിൽ നിന്നിറങ്ങി പോന്നു....
അങ്ങനെ ആ കലാപരിപാടി ചീറ്റി
ഇതെല്ലാം കണ്ടു പേടിച്ചു പാതി ചത്ത പോലെ ഒരാൾ ആ മുറിയിൽ നില്പുണ്ടായിരുന്നൂ " പാവം പുതു പെണ്ണ് ആഷ ആന്റ്റി".
പിന്നെ ഇതൊന്നും അറിയാതെ കൂർക്കം വലിച്ചുറങ്ങുന്ന ഞങ്ങൾ കസിന്സും...
.....................സുജ അനൂപ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ