ENTE MARAVANDI എൻ്റെ മരവണ്ടി FB, N, G, A, NA
പണ്ടത്തെ കാലമോർത്താൽ മനസ്സിൽ വരുന്നത് മരത്തിൽ കയറുന്നതാണ്. അന്നൊക്കെ ആൺകുട്ടിയായാലും പെൺകുട്ടിയായാലും മരത്തിൽ കയറുവാൻ അറിഞ്ഞാലേ കാര്യമുള്ളൂ...
കളിക്കുവാൻ കൂടെ കൂട്ടണമെങ്കിൽ മരത്തിൽ കയറുവാൻ അറിഞ്ഞിരിക്കണം..
അന്ന് ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുന്നൂ..
തെക്കേ പറമ്പിലെ കാപ്പി മരവും എൻ്റെ വീട്ടിലെ പേരമരവും ആണ് താരങ്ങൾ. അതാണ് ഞങ്ങളുടെ ബസ് സർവീസ്.
ഒരു ദിവസ്സം പേര മരത്തിൽ കയറി വണ്ടി ഓടിച്ചു കളിച്ചാൽ പിറ്റേ ദിവസ്സം കാപ്പി മരത്തിൽ കയറി വണ്ടി ഓടിച്ചു കളിക്കും.
" മക്കൾ മരത്തിന്മേൽ നിന്നും വീഴും" എന്നും പറഞ്ഞു അന്നൊന്നും അമ്മമാർക്ക് പേടിയൊന്നും ഇല്ല.
മരത്തിൻമേൽ ഓരോ കൊമ്പാണ് നമ്മുടെ സീറ്റ്. അതും സ്ഥിരമായിട്ടു റിസേർവ് ചെയ്തു വച്ചിരിക്കുന്നതാണ്.
കൊമ്പിൽ കയറി ഇരുന്നു കഴിഞ്ഞാൽ ഏറ്റവും മുകളിലെ കൊമ്പിൽ കയറി ഇരിക്കുന്ന ഡ്രൈവർ പതുക്കെ വണ്ടി വിട്ടതായി പ്രഖ്യാപിക്കും.
ഉടനെ തന്നെ എല്ലാവരും കൂടെ അവരവരുടെ കൊമ്പു കുലുക്കി കുലുക്കി യാത്ര തുടങ്ങും.
ചിലപ്പോൾ തറവാട്ടിലെ പേരമരത്തിലാണ് ഈ പരാക്രമം കാണിക്കുന്നതെങ്കിൽ ശബ്ദം കേട്ട് വടിയുമായി അപ്പൂപ്പൻ ഓടി വരും. അതോടെ വണ്ടിയും ഇട്ടിട്ടു ഞങ്ങൾ ഓടി ഒളിക്കും...
ഒരു ദിവസ്സം ഞങ്ങൾ പേരമരത്തിൽ ആടിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് പേരമരം മറിഞ്ഞു വീണു.
ചുമ്മാതല്ല ഞങ്ങൾ എട്ടു പേരുണ്ടായിരുന്നൂ മുകളിൽ..
ഓടി വന്ന അപ്പൂപ്പൻ ദേഷ്യം വന്നിട്ട് ആ പേര മരo വെട്ടി കളഞ്ഞു..
ചെറിയ സങ്കടം തോന്നിയെങ്കിലും ഉടനെ തന്നെ അടുത്ത മരം കണ്ടു പിടിച്ചു ഞങ്ങൾ
" വയസ്സൻ കട്ടൻ അമ്പഴം"
പിന്നെ കുറെ നാൾ കസർത്തു മുഴുവൻ അതിൻ്റെ മുകളിൽ ആയിരൂന്നൂ...
ഇപ്പോൾ വയസ്സൻ അമ്പഴം അവിടെ ഇല്ല. നാലഞ്ചു കൊല്ലം മുന്നേയുള്ള മഴയിൽ അത് വീണു പോയി..
ഇന്നും വീട്ടിൽ ചെല്ലുമ്പോൾ ആ പേര മരവും അമ്പഴവും നിന്നിരുന്ന സ്ഥലം കാണുമ്പോൾ മനസ്സിൽ എവിടെയോ ഒരു വിങ്ങലാണ്..
ഇന്നത്തെ കുട്ടികൾക്ക് നഷ്ടമാവുന്നതും ഈ ബാല്യമാണ്. മരത്തിൽ കയറാതെ പാടവരമ്പിലൂടെ ഓടികളിക്കാതെയുള്ള ബാല്യം.
തിരിഞ്ഞു നോക്കുമ്പോൾ തോന്നും കുസൃതി കാണിക്കാത്ത, വീട്ടിൽ ഒതുങ്ങിയിരിക്കുന്ന ബാല്യം വെറും നഷ്ടമല്ലേ....
.....................സുജ അനൂപ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ