ഇഷ്ടം ISHTAM FB, N

"ഇന്ന് അവളുടെ വിവാഹം ആണ്"

ഞാൻ ഈ വിവാഹത്തിൽ പങ്കെടുക്കും. ഇല്ലെങ്കിൽ ഈ ജന്മം മുഴുവൻ അതിൻ്റെ വേദന ഞാൻ കൊണ്ട് നടക്കേണ്ടി വരും..

"എല്ലാം എൻ്റെ തെറ്റാണു. ഒരിക്കലെങ്കിലും എനിക്ക് അവളോട് ഇഷ്ടമാണ്" എന്ന് പറയാമായിരുന്നൂ..

" എൻ്റെ കണ്ണിൽ അവൾ പ്രണയം തിരിച്ചറിയാതെ പോയത് എൻ്റെ തെറ്റ് മാത്രമാണ്"

 അനന്യ..എൻ്റെ ബാല്യകാലസഖി. എനിക്കു അവളെ ഒത്തിരി ഇഷ്ടമായിരുന്നൂ..

പക്ഷെ എന്തെ ഞാൻ അവളോട് അത് തുറന്നു പറഞ്ഞില്ല...

എന്നും അവൾ ഒന്നാമതായിരുന്നൂ. പഠനത്തിലും പഠ്യേതര വിഷയങ്ങളിലും..
കാണാനും സുന്ദരി..

ക്ലാസ്സിലെ ഒരു സാധാരണ കുട്ടി മാത്രമായിരുന്നൂ ഞാൻ.

എന്നും അവളേലും ഒരു പടി താഴെയായിരുന്നൂ ഞാൻ.. അതുകൊണ്ടു തന്നെ അവളോട് എൻ്റെ ഇഷ്ടം പറയുവാൻ ഞാൻ മടിച്ചൂ..

അവസാനം ഒരു നല്ല ജോലി കിട്ടിയപ്പോൾ തുറന്നു പറയുവാൻ എനിക്ക് അല്പം ധൈര്യം കിട്ടി..

അവളെ കാണുവാൻ ഒരു പൊതി നിറയെ ലഡ്ഡുവുമായാണ് ഞാൻ അന്ന് ചെന്നത് ..

അത്രയേറെ സന്തോഷം അന്ന് മനസ്സിൽ നിറഞ്ഞിരുന്നൂ ....

എൻ്റെ ഇഷ്ടം തുറന്നു പറയുവാൻ ഉറച്ചു തന്നെയാണ് ഞാൻ അവിടെ എത്തിയത്..

പക്ഷെ ഞാൻ എന്തെങ്കിലും പറയും മുൻപേ അവൾ പറഞ്ഞു..

എനിക്ക് മാത്രമായി അവൾ കരുതി വച്ചിരുന്ന സമ്മാനത്തെക്കുറിച്ചു.

"രാവിലെ അവളുടെ വിവാഹം ഉറപ്പിച്ചൂ.രണ്ടു പേർക്കും ഇഷ്ടമായി. അടുത്ത മാസം കല്യാണം ഉണ്ടാവും.."

എൻ്റെ കൺകോണിൽ വന്ന കണ്ണുനീർത്തുള്ളി അവൾ കാണാതെ ഞാൻ മറച്ചൂ..

ഇന്നും എനിക്ക് അറിയില്ല...ഇനി ഒരിക്കലും എനിക്ക് അറിയുവാനും സാധിക്കില്ല..

ഞാൻ അവൾക്കായി കരുതി വച്ചിരുന്ന ഇഷ്ടം പോലെ അവളുടെ മനസ്സിൽ എനിക്കായി ഇത്തിരി ഇഷ്ടം അവൾ സൂക്ഷിച്ചിരുന്നുവോ....

ഇന്ന് ഞാൻ സ്വയം പഴിക്കുന്നൂ..സമയം വൈകിപോയി..

ഇനി അറിഞ്ഞിട്ടും കാര്യമില്ല..എല്ലാം കൈവിട്ടുപോയിരിക്കുന്നൂ..

എത്രയോ വർഷം അവൾ എൻ്റെ കൂടെ ഉണ്ടായിരുന്നൂ. എത്രയോ നിമിഷങ്ങൾ  എനിക്കും അവൾക്കും മാത്രമായി  ലഭിച്ചൂ. എന്നിട്ടും ...

"ഇഷ്ടം ഇഷ്ടപെടുന്ന ആളെ അറിയിക്കണം. എന്നെ പോലെ ആരും തോൽക്കാതിരിക്കട്ടെ. പറയുവാൻ മടിക്കുന്ന ആ ഒരു വാക്കിൽ എഴുതി വച്ചിരിക്കുന്നത് ഒരു ജീവിതമാണ്. ഒരുപാടു സ്വപ്നങ്ങൾ ആണ് ..."........

.....................സുജ അനൂപ്



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G