വാഗ്ദാനം VAGDHANAM FB, N, K, E, P, A, G, AP
"ഇന്ന് എനിക്ക് ദുഖമുണ്ട്. മതത്തിൻ്റെ പേര് പറഞ്ഞു നിന്നെ തള്ളി കളഞ്ഞതോർത്തൂ മാത്രം..."
അവളുടെ വാക്കുകളിൽ മുഴുവൻ നിരാശ നിറഞ്ഞിരുന്നൂ.
ഒരു പക്ഷേ അവൾ ആത്മഹത്യ ചെയ്തു കളയുമോ എന്ന് വരെ ഞാൻ ഭയപ്പെട്ടൂ...
എന്തിനായിരിക്കും അവൾ എന്നെ ഇപ്പോൾ വിളിച്ചത്.
നാലു വർഷമായി ഞാനും അവളും വേർപിരിഞ്ഞിട്ട്..
കലാലയത്തിൽ വച്ചേ തുടങ്ങിയ ബന്ധമായിരുന്നു ഞങ്ങളുടേത്. എത്രയോ സ്ഥലങ്ങളിൽ ഞങ്ങൾ ഒരുമിച്ചു പോയിരിക്കുന്നൂ..
ബിരുദം കഴിഞ്ഞു ഞാൻ ബിരുദാനന്ത ബിരുദത്തിനു ചേർന്നു. അവൾ ബി.എഡ്‌നു ചേർന്നൂ.
രണ്ടു വഴിക്കു വേർപിരിഞ്ഞിട്ടും ആ ബന്ധം ഞങ്ങൾ തുടർന്നു.
അന്നൊരിക്കൽ ഫോൺ ചെയ്തു അവൾ പറഞ്ഞു..
"വീട്ടിൽ വിവാഹത്തിന് നിർബന്ധിക്കുന്നു. നിൻ്റെ കാര്യം ആരോ പറഞ്ഞിട്ടുണ്ട്. മതം പ്രശ്നമാണ്. അപ്പൻ ആത്മഹത്യ ചെയ്യും. അതുകൊണ്ടു എന്നെ മറക്കണം. നിന്നെ പിരിഞ്ഞു എനിക്ക് ഒരു ജീവിതം ഇല്ല."
"പക്ഷേ.. ജന്മം തന്ന പിതാവിനെ മരണത്തിനു വിട്ടു കൊടുത്തിട്ടു നിൻ്റെ കൂടെ ഇറങ്ങി വരുവാൻ വയ്യ..."
ഞാൻ ആകെ തകർന്നു പോയി.
വർഷം ഇത്ര കഴിഞ്ഞിട്ടും ഞാൻ അവളെ മറന്നില്ല. മറ്റൊരുവളെ സ്നേഹിച്ചിട്ടുമില്ല.
ഒറ്റയാനായി ജീവിക്കുവാൻ മാത്രമായിരുന്നോ എൻ്റെ തീരുമാനം..
ഏതായാലും ഞാൻ അവളെ കാണുവാൻ തീരുമാനിച്ചൂ..
അവളുടെ കൈയ്യിൽ രണ്ടു വയസ്സുള്ള ഒരു പെൺകുട്ടി ഉണ്ടായിരുന്നൂ. അവളുടെ കഷ്ടപ്പാടിൻെറ ആഴം മുഖത്തും ശരീരത്തിലും ഉണ്ടായിരുന്നൂ.
അവൾ എന്നോട് എല്ലാം പറഞ്ഞു..
"അയാൾക്കില്ലാത്ത ദുഃസ്വഭാവങ്ങൾ ഒന്നുമില്ല. എന്നും തല്ലും ചീത്തവാക്കുകളും മാത്രം"
ഞാൻ അവളോട് ചോദിച്ചൂ
" കൂടെ പോരുന്നോ.. ഞാൻ നോക്കിക്കൊള്ളാം"
അവൾ ഒന്നും പറഞ്ഞില്ല...
എൻ്റെ കൂടെ കാറിൽ കയറി..
നാട്ടുകാർ എന്തും പറയട്ടെ...
ഞാൻ അവളെ പ്രണയിച്ചതാണ്. എൻ്റെ പ്രണയം സത്യം ആയിരുന്നൂ.
ഞാൻ മണ്ടൻ ആണോ, ആണെന്ന് ആരു പറഞ്ഞാലും എനിക്ക് വിഷമം ഇല്ല.
കാരണം എൻ്റെ പ്രണയം ഒരു വാഗ്ദാനം ആയിരുന്നൂ. എന്നും അവൾക്കൊപ്പം ഉണ്ടാകും എന്ന വാഗ്ദാനം..
അവൾ എന്നെ സ്നേഹിച്ചതിലും അധികമായി ഞാൻ അവളെ സ്നേഹിചിരുന്നൂ.
പിന്നെ അവളുടെ മകൾ.. അവൾ എൻ്റെ മകളായി വളരട്ടെ..
.....................സുജ അനൂപ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ