BOMBAY MITTAI ബോംബെ മിഠായി, FB, N, A, G
പണ്ടെപ്പോഴോ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് അവരുടെയൊക്കെ ചെറുപ്പത്തിൽ കോലിൽ ചുറ്റിയ മിഠായിയുമായി വരുന്ന മിഠായി വില്പനക്കാരനെ പറ്റി. കോലിൽ പൊതിഞ്ഞു വച്ചിരിക്കുന്ന പദാർത്ഥം അയാൾ എടുത്തു മിഠായി പോലെ ഉരുട്ടി കൊടുക്കുമായിരുന്നത്രെ. അതുകൊണ്ട് അയാൾ പല രൂപങ്ങളും ഉണ്ടാക്കുമായിരുന്നത്രെ.
ഇതിൻ്റെ മറ്റൊരു വശം എന്ന് പറയുന്നത് അയാൾ അത് എങ്ങനെ എടുക്കുന്നൂ എന്നുള്ളതായിരുന്നൂ കൈയ്യിൽ അത് ഒട്ടിപിടിക്കാതിരിക്കുവാൻ നാക്കിൽ വിരലുകൾ തൊട്ടിട്ടാണ് അയാൾ മിഠായി എടുത്തു കൊടുത്തിരുന്നതത്രെ. അതുകൊണ്ടു തന്നെ അന്നുള്ളവർ അതിനെ "തുപ്പൽ മിഠായി" എന്ന് വിളിച്ചിരുന്നത്രെ. വൃത്തിയില്ല എന്നും പറഞ്ഞു ആരും അത് അയാളുടെ കൈയ്യിൽ നിന്നും വാങ്ങാതെ ഇരുന്നിട്ടില്ല എന്നും അമ്മ പറഞ്ഞിട്ടുണ്ട്.
പണ്ടെപ്പോഴോ വായിച്ച ചെറുകഥകളിലും ഈ മിഠായിയെ പറ്റി കേട്ടിട്ടുണ്ട്.
ഈ മിഠായി എങ്ങനെ ഇരിക്കും എന്ന് ഒത്തിരി ഞാൻ ഭാവനയിൽ കാണുവാൻ ശ്രമിച്ചു നോക്കിയിട്ടുണ്ട്. പക്ഷേ... കഴിഞ്ഞില്ല...
ഇന്നിപ്പോൾ ബാംഗ്ലൂരിൽ ഏതു കല്യാണത്തിന് പോയാലും കോലിൽ മിഠായിയുമായി നിൽക്കുന്ന ഒരു മിഠായിക്കാരനെ കാണാം. കുട്ടികളെല്ലാം അയാളുടെ ചുറ്റിലും കൂടും. കാർ, സ്കൂട്ടർ, മയിൽ, പാമ്പ്, സൈക്കിൾ അങ്ങനെ കുട്ടികൾ പറയുന്ന ഏതു രൂപവും അയാൾ ഉണ്ടാക്കി ഒരു കോലിൽ ഉറപ്പിച്ചു കൊടുക്കും.
ഞാനും മോനും അയാളുടെ കൈയ്യിൽ നിന്നും മിഠായി വാങ്ങി. നല്ല വൃത്തിയിൽ ആണ് കേട്ടോ ഇയാൾ രൂപങ്ങൾ ഉണ്ടാക്കി തരുന്നത്. സംഗതി നല്ല രുചിയാണ് കഴിക്കുവാൻ.
കുട്ടികളുടെ കൂടെ കുറെ മുതിർന്നവരും ഇതു വാങ്ങുന്നത് കാണാം. ഇതിനെ ഇവിടെ എല്ലാവരും ബോംബെ മിഠായി എന്നാണ് വിളിക്കുന്നത്.
.....................സുജ അനൂപ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ