ORU MUTTA KADHA ഒരു മുട്ട കഥ, FB, N, G, A, AP
അബദ്ധങ്ങൾ ജിവിതത്തിൻ്റെ ഒരു ഭാഗമാണ്. ചിലപ്പോഴൊക്കെ രാവിലെ എഴുന്നേൽക്കുമ്പോൾ വിചാരിക്കും ഈ ദിവസ്സം വളരെ നല്ലതാണ്. അന്നായിരിക്കും പക്ഷേ ഏറ്റവും കൂടുതൽ മണ്ടത്തരങ്ങൾ സംഭവിക്കുക. അപ്പോൾ ഈ കഥ അങ്ങനെ എനിക്ക് സംഭവിച്ച ഒരു മണ്ടത്തരത്തെ കുറിച്ചാണ്.
ഒരു മുട്ട കഥ
അന്ന് രാവിലെ തന്നെ അനുപേട്ടൻ കടയിൽ പോയി 30 മുട്ടയും വാങ്ങി വന്നൂ. സാധാരണ 6 എണ്ണം ആണ് വാങ്ങിക്കൊണ്ടു വരാറുള്ളത്.
പണ്ടേ തന്നെ മുട്ടയും ഞാനും തമ്മിൽ നല്ല ആത്മബന്ധമാണ്. ഒന്ന് കഴിക്കുവാൻ ഇഷ്ടം, രണ്ടു അതെങ്ങനെ പിടിച്ചാലും അബദ്ധത്തിൽ എൻ്റെ കൈയ്യിൽ നിന്ന് താഴെ വീണു പൊട്ടും.
അതുകൊണ്ടു തന്നെ അനുപേട്ടൻ പറഞ്ഞു
" ദാ, നോക്കൂ എനിക്ക് അമ്പതു പൈസ വച്ച് ഓരോ മുട്ടയിലും ലാഭം ഉണ്ട്. നീയായിട്ടു പൊട്ടിച്ചു അത് ഇല്ലാതാക്കരുത്."
വളരെ ശ്രദ്ധയോടെ നല്ലൊരു ഭാര്യ എന്ന നിലയിൽ ഞാൻ മുട്ടകൾ ഓരോന്നായി ഫ്രിഡ്ജിൽ വച്ച് തുടങ്ങി. ആകെ 18 മുട്ടയാണ് എഗ്ഗ് ട്രെയിൽ കയറുന്നത്. ബാക്കി വന്നതിൽ എട്ടെണ്ണം ഞാൻ കഷ്ടപ്പെട്ടു ഒരു ടിന്നിൽ അടച്ചു ഫ്രിഡ്ജിൽ വയ്ക്കുവാൻ മുന്നോട്ടു നീങ്ങിയതും കൈയ്യിൽ നിന്നും ടിന്നു താഴെ വീണു മുട്ടകളെല്ലാം പൊട്ടി.
"ടമാർ, പഠാർ.. അടുക്കള മൊത്തം മുട്ട പൊട്ടി ചിതറി.."
അനുപേട്ടൻ ഒന്നും മിണ്ടിയില്ല. പുള്ളിക്കാരൻ അവിടെ ചിരിച്ചും കൊണ്ട് നിന്നൂ..
ഞാൻ പൊട്ടി വീണതെല്ലാം അനുപേട്ടൻ്റെ സഹായത്തോടെ തുടച്ചു വൃത്തിയാക്കി.
വീണ്ടും അനുപേട്ടൻ പറഞ്ഞു..
"ബാക്കിയുള്ള നാലെണ്ണം എങ്കിലും പൊട്ടിക്കരുത് ദയവായി.."
"ഛേ.. അബദ്ധമൊക്കെ വീണ്ടും ഞാൻ ആവർത്തിക്കില്ല. ഒരു ദിവസ്സം ഒന്നിൽ കൂടുതൽ അബദ്ധങ്ങൾ...ഈ ഞാനോ, ഒരിക്കലും ഇല്ല.."
നന്നായി മുറുക്കെ ടിന്നിൽ അടച്ച ബാക്കിയുള്ള നാലു മുട്ടകളുമായി വീണ്ടും ഞാൻ മുന്നോട്ടു നീങ്ങി.
ആദ്യത്തെ മുട്ടകൾ പൊട്ടിയപ്പോൾ നിലത്തു ചെറുതായി വഴുക്കൽ ഉണ്ടായിരുന്നൂ. അത് ഞാൻ ശ്രദ്ധിച്ചില്ല.
"ദാ കിടക്കുന്നൂ.. ഞാനും മുട്ടകളും.."
പിന്നെ ഒന്നും പറയേണ്ടല്ലോ.. പുള്ളിക്കാരൻ തലയും കുത്തി ചിരി തുടങ്ങി.
അനുപേട്ടൻ പറയുകയാണ്...
" സത്യത്തിൽ മുട്ട പൊട്ടിക്കുന്നതിൽ നിനക്ക് ഒരു വോളണ്ടറി PhD കിട്ടേണ്ടതാണ്.."
അങ്ങനെ അമ്പതു പൈസ വച്ച് അനുപേട്ടൻ ലാഭിച്ചതു പതിനഞ്ചു രൂപ. ഞാൻ പൊട്ടിച്ചത് 12 മുട്ടകളും..
വീണ്ടും ഞാൻ അടുക്കള വൃത്തിയാക്കി. മണം മാറുവാൻ പുൽത്തൈലം തളിച്ചൂ.
പ്രതീക്ഷിക്കാതെ കിട്ടിയ ആ ഓഫ് (കമ്പനി) അങ്ങനെ ഉപകാരപ്പെടുത്തി...
.....................സുജ അനൂപ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ