MANAVATTI മണവാട്ടി K, E, A, P, AP, KZ
" മിനി നീ എന്താണ് ആലോചിക്കുന്നത്.." "ഒന്നുമില്ല ഏട്ടത്തി. വെറുതെ അങ്ങനെ ഇരുന്നൂ എന്നെ ഉള്ളൂ.." പാവം കുട്ടി... എപ്പോഴും അവൾ എന്തൊക്കെയോ ചിന്തിച്ചു ഇരിക്കുന്നത് കാണാം.. ഹരിയേട്ടനെ വിവാഹം കഴിച്ചു ഈ വീട്ടിൽ വന്നതിൽ പിന്നെ അവളുടെ കാര്യങ്ങൾക്കു ഞാൻ ഒരു കുറവും വരുത്തിയിട്ടില്ല.ഈ വീട്ടിലെ എല്ലാവരുടെയും പ്രാണൻ ആണവൾ. വിവാഹപ്രായം ആയി അവൾക്കു. എന്നിട്ടും അവൾ ഒരു വിവാഹത്തിന് തയ്യാറാവുന്നില്ല. അല്ലെങ്കിലും വിവാഹകമ്പോളത്തിലെ വിലപേശലുകൾക്കിടയിൽ അവളുടെ മനസ്സു ഉരുകുന്നത് ആരും കാണുന്നില്ല. ഒരപകടത്തിൽ അവൾക്കു വലതു കാൽ നഷ്ടമായി. എന്നിട്ടും സ്വന്തം വിധിയോട് പോരാടുന്ന അവളെ ഓർത്തു എനിക്ക് എന്നും അഭിമാനമേ ഉള്ളൂ. പൊയ്ക്കാൽ ഉള്ളത് എളുപ്പം ആർക്കും മനസ്സിലാകില്ല. അത്ര നന്നായാണ് അവൾ നടക്കുന്നത്. പഠിക്കാവുന്നിടത്തോളം അവൾ പഠിച്ചൂ. ഒരു ഗവൺമെൻറ് ജോലിയും നേടി. എത്രയോ ആലോചനകൾ വന്നൂ... കിട്ടുവാൻ പോകുന്ന വലിയ സ്ത്രീധനം മാത്രമാണ് അവർക്കൊക്കെ ആവശ്യം. പറയുവാൻ ഒരു കുറ്റം ഉണ്ടല്ലോ.. "കാലില്ല.." ഹരിയേട്ടന് അവളെ കുറിച്ചോർത്താണ് ആധി. പക്ഷേ..അവളുടെ കൂടെ നിന്ന് അവൾക്കു താങ്ങാകുന്ന ഒരാൾക്ക് മാ...