പോസ്റ്റുകള്‍

മാർച്ച്, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ALIVU അലിവ്, FB, N, E, K, KZ, AP, P, G

"ഏതു നേരത്താണോ ഈ വഴിയിലൂടെ വണ്ടി എടുക്കുവാൻ തോന്നിയത്. ഗൂഗിൾ അമ്മായി കാരണം ഒരന്തോം കുന്തോം ഇല്ലാത്ത സ്ഥലത്താണല്ലോ  ചെന്നെത്തിയത്.." "അവളോട് ഞാൻ ഒരായിരം പ്രാവശ്യം പറഞ്ഞതാണ് വണ്ടിക്കു രണ്ടു ദിവസ്സമായി കുഴപ്പമുണ്ട്. അവധിക്കാലമല്ലേ, നീ കുട്ടികളുടെ കൂടെ അവിടെ അങ്ങു തറവാട്ടിൽ കൂടിക്കോ, എല്ലാ ആഴ്ചയും അങ്ങനെ വരുവാൻ പറ്റില്ല. അടുത്താഴ്ച ഞാൻ എന്തായാലും അങ്ങു വരാം. അവൾക്കായിരുന്നൂ നിർബന്ധം...."  "ഇപ്പോൾ എന്തായി ഒറ്റയ്ക്ക് ഞാൻ ഈ കാട്ടിൽ കുടുങ്ങി...."  ഇനി എങ്ങനെ മുന്നോട്ടു പോകുവാൻ പറ്റും. ആലോചിക്കുമ്പോൾ തല കറങ്ങുന്നൂ.. ചുറ്റിലും ഇരുട്ടു മൂടി തുടങ്ങി. ചെറിയ പേടി തോന്നി തുടങ്ങി. ഇനി എങ്ങനെ ഗൂഢല്ലൂർ എത്തും....? വല്ല യക്ഷിയോ മറ്റോ വന്നാൽ....പണ്ട് വായിച്ച കഥകളിലെ എല്ലാ യക്ഷികളും ഇറങ്ങി വരുമോ...? പെട്ടെന്ന് അകലെ നിന്നും വെളിച്ചം വരുന്നത് കണ്ടൂ... "ഭാഗ്യം, ഈ കാട്ടുമുക്കിലും ഈ സമയത്തു ഒരു വണ്ടി വരുന്നുണ്ട്.." കാർ അടുത്തെത്തിയതും നിന്നൂ. വണ്ടിയിൽ നിന്നും ഒരു യുവകോമളൻ ഇറങ്ങി. പേടി കാരണം പ്രേതമാണോ മനുഷ്യനാണോ എന്നറിയുവാൻ വയ്യ... "എന്താ ചേട്ടാ, ...

ശുഭമുഹൂർത്ത0 SHUBHAMUHOORTHAM FB, E, A, K, KZ, P, AP

"നിനക്കെന്താ വട്ടുണ്ടോ...? എത്ര വട്ടം നിന്നെ ഞാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം. എനിക്ക് നിന്നെ പ്രണയിക്കുവാൻ ഒരിക്കലും ആകില്ല.." "ദീപ്തി, നിനക്ക് മാത്രമേ എന്നെ മനസ്സിലാകൂ. എനിക്ക് നീ വേണം. ഞാൻ എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാം. പക്ഷേ പറ്റില്ല എന്ന് മാത്രം പറയരുത്.." അനസിൻ്റെ വാക്കുകൾ അവഗണിച്ചു മുന്നോട്ടു നീങ്ങുമ്പോൾ ഹൃദയത്തിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടൂ. എനിക്ക് അവനെ ഇഷ്ടമാണ്. പക്ഷേ അത് തുറന്നു പറയുവാനുള്ള ധൈര്യ0 എനിക്കില്ല.കാരണങ്ങൾ പലതാണ്. ഈ സമൂഹം ഒരിക്കലും ഞങ്ങളെ അംഗീകരിക്കില്ല....  മതം എന്നും ഞങ്ങൾക്കിടയിൽ ഒരു പ്രശ്‌നമാണ്, മുസ്‌ലിമായ അവനും ബ്രാഹ്മണ സമൂഹത്തിൽ നിന്നുള്ള ഞാനും. മറ്റൊരു ലൗ ജിഹാദ് എന്നവർ മുറവിളി കൂട്ടില്ലേ. രണ്ടാമത് പ്രായം എന്നേലും ആറു വയസ്സ് താഴെയുള്ള അവനെ എങ്ങനെ ഞാൻ വരനായി സ്വീകരിക്കും. ആളുകൾ കളിയാക്കില്ലേ.. "ദീപ്തി, നീ എന്താണ് ആലോചിക്കുന്നത്..." "ഒന്നുമില്ല വീണേ, ഞാൻ അനസിനെ പറ്റി ചിന്തിക്കുകയായിരുന്നൂ. അവൻ രണ്ടു വർഷമായി എൻ്റെ പുറകേ നടക്കുന്ന കാര്യം നിനക്കറിയാമല്ലോ.." "നീ അത് വിട്ടു കള. അവനു വട്ടാണ്. അവമ്മാർ...

KLE 310, FB, A, G, TMC

ആദ്യമായി എൻ്റെ വീട്ടിലേയ്ക്കു വന്ന വണ്ടിയാണ് KLE 310 എന്ന അംബാസഡർ കാറ്. അപ്പച്ചൻ അത് വാങ്ങി കൊണ്ട് വന്ന ദിവസ്സം വീട്ടിൽ ഒരാഘോഷമായിരുന്നൂ. അത് ഒരു പഴയ കാറ് ആയിരുന്നൂ. അപ്പോൾ ആ കാറിൻ്റെ വിശേഷങ്ങളിലേയ്ക് പോകാം.. അപ്പച്ചൻ ST. സേവിയേർസ് കോളേജിലെ ഒരു പണി തീർത്തു കഴിഞ്ഞപ്പോൾ പണിക്കൂലിയുടെ ഭാഗമായാണ് ആ കാറ് അപ്പച്ചന് കിട്ടുന്നത്. അപ്പച്ചൻ അത് വർക്ക് ഷോപ്പിൽ കൊണ്ട് പോയി ഒന്ന് ചെറുതായി കുട്ടപ്പൻ ആക്കി എടുത്തൂ. അതോടെ ഞങ്ങളുടെ കറക്കം മുഴുവൻ പിന്നെ അതിലായി. ഈ കാറ് മൂലം കുറേ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ചിലപ്പോഴൊക്കെ വഴിയിൽ നിന്ന് പോവുക, പിന്നെ വണ്ടിയിൽ ഉള്ളവർ എല്ലാം കൂടെ അതിനെ തള്ളി സ്റ്റാർട്ട് ആക്കുക. അപ്പോൾ ആ സംഭവങ്ങളിലേയ്ക്ക് പോകാം.. അമ്മയുടെ മൂന്നാമത്തെ ആങ്ങളയുടെ വിവാഹം കഴിഞ്ഞ സമയം, പണ്ടൊക്കെ വിവാഹം കഴിഞ്ഞ പുതുജോഡികൾ ബന്ധു വീടുകളിലെ സന്ദർശനം കഴിഞ്ഞാൽ  ആദ്യമായി പങ്കെടുക്കുന്ന ചടങ്ങു മറ്റൊരു വിവാഹം ആയിരിക്കും. അങ്ങനെ പാവം സാജു അങ്കിളും ഗ്രേസി ആന്റിയും അപ്പച്ചനും അമ്മിച്ചിയും കൂടെ ഒരു കല്യാണത്തിന് പോയി. കൃത്യം പകുതി വഴി എത്തിയതും ആശാൻ ഓട്ടം നിറുത്തി. പിന്നെന്തു ചെയ്യുവാൻ ...

വരൻ VARAN, E, N, AP, A, K, P, PA, PT, G, NL, SXC, KZ, TMC, LF, QL

"അമ്മേ, എനിക്ക് ഒരു കഷ്ണം മീൻ തരുമോ..."  കൈയ്യിലിരുന്ന തവി കൊണ്ട് തലയ്ക്ക് ഒരു അടി കിട്ടിയത് മാത്രം മിച്ചം... "നിൻ്റെ തള്ള ഇവിടെ ഉണ്ടാക്കി വച്ചിട്ടുണ്ടോ, അവൾക്കു മീൻ തിന്നണം പോലും. കിട്ടുന്ന കഞ്ഞി കുടിച്ചിട്ട് പോയി പശുവിനു പുല്ല് അരിഞ്ഞിട്ടു കൊടുക്ക് അശ്രീകരമേ..." " ഈശ്വരാ ഈ വൃത്തികെട്ടതിൻ്റെ കണ്ണ് കിട്ടി എൻ്റെ കുഞ്ഞിന് ദീനമൊന്നും വന്നേക്കല്ലേ..." രണ്ടാനമ്മ പറഞ്ഞ വാക്കുകൾ തുളഞ്ഞു കയറിയത് എൻ്റെ മനസ്സിൽ ആണ്... തല തിരുമി അവിടെ നിന്നും എഴുന്നേൽക്കുമ്പോൾ മനസ്സ് നിറയെ വിങ്ങലായിരുന്നൂ. പന്തിയിൽ എന്നും പക്ഷഭേദമാണ്. ഒരു നേരം പോലും വയറു നിറയെ ഉണ്ടിട്ടില്ല. അടുത്തിരുന്നു ഉണ്ണുന്ന അർദ്ധ സഹോദരങ്ങളുടെ പാത്രത്തിൽ വലിയ മീൻ കഷണം കിടപ്പുണ്ട്. അത് നോക്കിയപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു.  എൻ്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ... അമ്മയുടെ മുഖം പോലും എനിക്ക് ഓർമ്മയില്ല. രണ്ടാനമ്മയെ എത്ര മാത്രം സ്നേഹിക്കുവാൻ ശ്രമിക്കുമ്പോഴുo അവർക്കു ഞാൻ ശത്രുവാണ്. എന്നും വീട്ടിൽ നല്ല കറികൾ ഉണ്ടാകും. അതൊന്നും എനിക്ക് കിട്ടില്ല. എല്ലു മുറിയെ പണി എടുത്താലും കിട്ടുന്നത് തല്ലും ശകാരവും മാത്രമാ...

SANTHATHI സന്തതി, A, E, AP, K, KZ, G, P, NE, PT, NL, SXC, TMC, LF, EK, NA

"അവനു ഭക്ഷണം കൊടുക്കേണ്ട. പറഞ്ഞാലൊന്നും കേൾക്കില്ല. ശല്യം എവിടെ എങ്കിലും പോയി ചാവട്ടെ. ഈ അശ്രീകരം എന്ന് ജനിച്ചോ അന്ന് ഈ വീട്ടിലെ സമാധാനം ഇല്ലാതായി.." പാവം കുട്ടി. ഒരു പത്തുവയസ്സുകാരൻ.... അവൻ്റെ മുഖം കണ്ടപ്പോൾ സങ്കടം തോന്നി. അച്ഛൻ അകത്തേയ്ക്കു പോയതും പഴയതു പോലെ ഞാൻ കൈയ്യിൽ ഒളിപ്പിച്ചു വച്ചിരുന്ന പാത്രം അവനു കൊടുത്തൂ. "മോൻ, ആരും കാണാതെ തട്ടിൻ മുകളിൽ പോയിരുന്നൂ കഴിച്ചോ, ഏടത്തി വന്നു പാത്രം എടുത്തോളാo.." വിവാഹം കഴിഞ്ഞു ഈ വീട്ടിൽ വന്നു കയറിയ അന്ന് മുതൽ കാണുന്നതാണ് ആ പാവത്തിൻ്റെ കഷ്ടപ്പാട്. ഏട്ടനേലും പതിനഞ്ചു വയസ്സ് താഴെയാണ് അവൻ. എന്നിട്ടും ഏട്ടന് പോലും അവനോടു സ്നേഹമില്ല. ഏട്ടൻ്റെ അച്ഛൻ അവനെ എന്നും ഒരു ശത്രുവിനെ പോലെയാണ് കാണുന്നത്... എനിക്ക് ഒന്നും മനസ്സിലാകുന്നില്ല..... അമ്മ ഇല്ലാത്ത വീട്. ഏട്ടൻ ചെറുപ്പത്തിലേ കെട്ടി. ആ കുട്ടിയെ അമ്മയെ പോലെ സ്‌നേഹിക്കേണ്ടതു എൻ്റെ ചുമതലയാണ്. എന്നിട്ടും എവിടെ ഒക്കെയോ എനിക്ക് അതിനു കഴിയാതെ തടസ്സമായി അച്ഛനും ഏട്ടനും. ഏതായാലും ഇതിനുള്ള ഉത്തരം എനിക്ക് കിട്ടിയേ തീരൂ... ................................. ഏട്ടൻ എത്തുവാൻ വൈകി. ഭക്...

അമ്മ AMMA

# ഗ്രാമമിത്രംവനിതാദിനാചരണം എൻ്റെ ജീവിതത്തിൽ എന്നെ ഏറ്റവും സ്വാധീനിച്ച വനിതാരത്നം എൻ്റെ അമ്മ തന്നെയാണ്. സാധാരണ കുടുംബത്തിൽ ജനിച്ച ഒരു സാധാ വീട്ടമ്മയാണ് എൻ്റെ അമ്മ, പക്ഷേ എൻ്റെ കണ്ണിൽ അങ്ങനെയല്ല. അപ്പച്ചനെ തൻ്റെ വ്യാപാരത്തിൽ സഹായിച്ചു, ഒരു പരാതിയുമില്ലാതെ നാല് മക്കളെ വളർത്തി വലുതാക്കി, തനിക്കായി ഒന്നും മാറ്റി വക്കാതെ എല്ലാം പകർന്നു നല്കിയവൾ. എൻ്റെ ആവശ്യങ്ങൾ എന്നേലും മുന്നേ അമ്മ അറിഞ്ഞിരുന്നൂ. ഇന്ന് ഞാൻ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ താങ്ങായി നിന്ന ശക്തി അമ്മയാണ്.. അതൊരിക്കലും വരികളിലൂടെ പറയുവാൻ ആകില്ല.. കഷ്ടപ്പാടുകൾക്കിടയിലും കുറ്റപ്പെടുത്തലുകൾക്കിടയിലും ധീരമായി മുന്നേറുന്നവൾ, അതാണ് അമ്മ. ഒരാൾക്ക് ജീവിതം മൊത്തം പൊരുതുവാൻ സാധിക്കുമോ? ചിലപ്പോഴൊക്കെ ഞാൻ ചിന്തിക്കാറുണ്ട് അമ്മയുടെ സ്ഥാനത്തു ഞാൻ ആയിരുന്നെകിൽ എന്നേ ഞാൻ  ഈ പോരാട്ടം പകുതി വഴിയിൽ അവസാനിപ്പിച്ചു ഓടിഒളിച്ചേനെ. തന്നെ ആരും മനസ്സിലാക്കുന്നില്ല എന്നു അറിയുമ്പോഴും പതറാതെ മുന്നേറുവാൻ സാധിക്കുമോ? തന്നെ മനസ്സിലാക്കാത്തവർക്കുവേണ്ടി ഒരു ജീവിതം മുഴുവൻ  സമർപ്പിക്കുവാൻ സാധിക്കുമോ? എൻ്റെ എല്ലാ ചോ...

NALLATHU നല്ലത്, FB, K, N, E, P, A, KZ, AP, G, SXC

"അമ്മേ, എനിക്ക് വയ്യ. എന്നെ ഒന്ന് ആശുപത്രിയിൽ കൊണ്ട് പോകുമോ..?" "എന്താ മോനെ നീ ഇങ്ങനെ, ഇന്നലെ അല്ലെ നിന്നെ ക്ലിനിക്കിൽ കൊണ്ട് പോയത്..? ഡോക്ടർ പറഞ്ഞതല്ലേ വൈറൽ പനിയാണ്, രണ്ടു ദിവസ്സം കൊണ്ട് മാറി പൊക്കോളും എന്ന്...?" "ഇല്ല അമ്മെ, എനിക്ക് തീരെ വയ്യ. എന്നെ ഏതെങ്കിലും നല്ല ആശുപത്രിയിൽ ഒന്ന് കൊണ്ട് പോകുമോ..?" എല്ലാം എൻ്റെ വിധിയാണ്. സ്നേഹിച്ച പുരുഷനെ വിശ്വസിച്ചു കൂടെ ഇറങ്ങി പോന്നൂ. അവസാനം കുട്ടികൾ രണ്ടു ആയപ്പോൾ അയാൾക്ക്‌ എന്നെ വേണ്ട. കുടിച്ചു കൂത്താടി നടക്കുന്ന അയാൾക്കു ഞാനും മക്കളും അധികപ്പറ്റാണ്. അദ്ദേഹത്തിൻ്റെ അച്ഛനും അമ്മയും ഉള്ളത് കൊണ്ട് ഞാൻ ഇങ്ങനെ എങ്കിലും ജീവിച്ചു പോകുന്നൂ. അയല്പക്കത്തെ വീടുകളിൽ പോയി പണി എടുത്തു കിട്ടുന്ന പണം കൊണ്ട് ഞാൻ എന്തെങ്കിലും മക്കൾക്ക് വച്ച് കൊടുക്കുന്നൂ. എൻ്റെ വീട്ടിലേയ്ക്കു എനിക്ക് പ്രവേശനമില്ല. ഈ കൊച്ചുകൂരയിൽ ഞാനും മക്കളും അദ്ദേഹത്തിൻ്റെ മാതാപിതാക്കളോടൊപ്പം കഴിയുന്നൂ.. "അമ്മെ, കാല് വേദനിക്കുന്നൂ. എനിക്കൊന്നു തിരുമ്മി താ.." "എൻ്റെ മോൻ ഉറങ്ങിക്കോ. അമ്മ എന്തെങ്കിലും വഴി ഉണ്ടാക്കാം.." ..................

PRETHAMAAVU പ്രേതമാവ്, FB, N, K, A, AP, TMC, G, E, LF, KZ

ഇത് പണ്ട് നടന്ന ഒരു കഥയാണ് കേട്ടോ....  അപ്പച്ചൻ പറഞ്ഞു തന്നതാണ്. അന്ന് അപ്പച്ചൻ്റെ സൈറ്റ് ഉള്ളത് തലശ്ശേരിയിലാണ്. മൊത്തം കാട് പിടിച്ചു കിടക്കുന്ന ഒരു സ്ഥലം, ആകെ ഒരു പ്രേതമയം.. അവിടെ ഒരു പുതിയ മഠത്തിൻ്റെ പണി നടക്കുന്നൂ.. അപ്പോൾ പ്രശ്നം എന്താണെന്നു വച്ചാൽ ഇവർ താമസിക്കുന്ന സ്ഥലത്തിനു അടുത്തെങ്ങും വീടുകളില്ല. സാധനങ്ങൾ വാങ്ങുവാൻ പട്ടണത്തിൽ പോകണം. അതുകൊണ്ടു തന്നെ ആഴ്ചയിൽ ഒരിക്കൽ മാത്രമേ പട്ടണത്തിൽ നിന്നും സാധനങ്ങൾ വാങ്ങൂ. സിനിമ കാണുവാനും മാസത്തിൽ ഒരിക്കൽ പട്ടണത്തിൽ പോകും. ഇവർ താമസിക്കുന്ന വീട്ടിൽ ആണെങ്കിൽ വലിയ പ്രശ്നം ആണ്. രാത്രിയായാൽ കുറുക്കൻമ്മാർ ആണ് വരുന്ന വഴി മൊത്തം, പിന്നെ അതുങ്ങളുടെ ഓരിയിടലും. ആ സമയത്താണ് അവർ ഒരു മഹാസത്യം തിരിച്ചറിഞ്ഞത്, ഇവർ വരുന്ന വഴിയിലുള്ള മാന്തോട്ടത്തിൽ ഒരുത്തൻ തൂങ്ങി മരിച്ചിട്ടുണ്ട്. അതും ആ മാവു നിൽക്കുന്നത് വഴിയുടെ അരികിൽ തന്നെയാണ്, അതിൻ്റെ ശിഖരങ്ങൾ എല്ലാം വഴിയിലേക്ക് ചാഞ്ഞു നിൽക്കുന്നും ഉണ്ട്. അതോടെ ധൈര്യശാലികൾ ആയ ഇവർ രാത്രി ആ വഴിക്കുള്ള യാത്ര അങ്ങു നിറുത്തി... ആയിടയ്ക്കാണ് സത്യൻ സാറിൻ്റെ പുതിയ പടം ഇറങ്ങുന്നത്. കൂട്ടത്തിലുള്ള ഒരു...

JEEVAN ജീവൻ E, K, P, KZ, A, N, AP, G

"അമ്മ കരയേണ്ട, വാ നമുക്ക് പോകാം.." "നമുക്ക് ദൈവം ഒരു വഴി കാണിച്ചു തരാതിരിക്കില്ല മക്കളേ..." പറയുവാൻ എളുപ്പം ആയിരുന്നെങ്കിലും, എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നൂ. എൻ്റെ കൈയ്യിൽ പിടിച്ചിരിക്കുന്ന കുഞ്ഞുകൈകൾക്ക് ഒന്നിനുമുള്ള ശേഷിയില്ല... നാലാം ക്ലാസ്സിൽ പഠിക്കുന്ന മകൻ, അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന മകൾ. അവരെയും കൊണ്ട് ഞാൻ എവിടേയ്ക്ക് പോകും...? .......................................... അടുക്കളയുടെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന ഞാൻ എങ്ങനെ ഈ ലോകത്തെ നേരിടും..? എൻ്റെ ലോകവും എൻ്റെ സന്തോഷവും എന്നും അതായിരുന്നൂ. പത്താം ക്ലാസ്സു വരെ മാത്രം പഠിച്ച ഒരു പാവം നാട്ടിൻപുറത്തുകാരി.... എന്തിനും ഏതിനും അദ്ദേഹം ഉണ്ടായിരുന്നൂ ഇതുവരെ. എത്രവട്ടം അദ്ദേഹം എന്നോട് പറഞ്ഞു... "നീ സ്വയം കാര്യങ്ങൾ ചെയ്തു പഠിക്കണം. ഒരിക്കൽ ഞാൻ ഇല്ലാതെ വന്നാൽ നീ വേണം ഒരു കുറവും ഇല്ലാതെ അവരെ നോക്കുവാൻ..." അപ്പോഴൊക്കെ ഞാൻ എൻ്റെ കൈ കൊണ്ട് ആ വായ പൊത്തും. "ഇല്ല രാജേട്ടാ.. സുമംഗലി രേഖയിൽ കുങ്കുമം അണിഞ്ഞേ ഞാൻ മരിക്കൂ..." പക്ഷേ... ഒരു നീർകുമിളയുടെ ആയുസ്സു മാത്...

MUNDU മുണ്ട് FB, N, G, A, TMC, LF, NA, AP

കുട്ടിക്കാലത്തു ഒത്തിരി കഥകൾ അപ്പച്ചൻ പറഞ്ഞു തരുമായിരുന്നു. അതിൽ പലപ്പോഴും കേന്ദ്ര കഥാപാത്രമായി വന്നിരുന്നത് അപ്പച്ചൻ്റെ  അടുത്ത ഒരു കൂട്ടുകാരൻ ആയിരുന്നൂ. പേര് അതെന്തെങ്കിലും ആവട്ടെ. അപ്പോൾ ആ കഥയാണ് ഇത്.. ആ കൂട്ടുകാരൻ ആണ് അക്കാലത്തു അപ്പച്ചൻ്റെ വലംകൈ. എന്തിനും ഏതിനും പുള്ളിക്കാരൻ കൂടെ ഉണ്ടാകും. ഈ കഥ നടക്കുന്ന സമയത്തു സെൻറ്. സേവിയേഴ്‌സ് കോളേജിൻ്റെ പണി നടക്കുകയാണ്. സിസ്റ്റേഴ്സ് ഒക്കെ ഉള്ളത് കൊണ്ട് അപ്പച്ചൻ സൈറ്റിൻ്റെ കാര്യങ്ങൾ ഏൽപ്പിച്ചിരിക്കുന്നത് പുള്ളിക്കാരനെ ആണ്. അദ്ദേഹം കാര്യങ്ങൾ കൃത്യമായി ചെയ്യും. കുഴപ്പങ്ങൾ വരാതെ നോക്കും. പിന്നെ ഭയങ്കര ഭക്തൻ ആണ്. സിസ്റ്റേഴ്‌സിനെ ഒക്കെ ഒടുക്കത്തെ ബഹുമാനവും ഉണ്ട്. അങ്ങനെ സൈറ്റിൽ കാര്യങ്ങൾ എല്ലാം നന്നായി നടക്കുന്നൂ. അന്ന് രാവിലെ തന്നെ പുള്ളിക്കാരൻ പണിസ്ഥലത്തു എത്തി. പുള്ളിക്കാരൻ മുണ്ടു മാത്രമേ ഉടുക്കൂ.. പുള്ളിക്കാരൻ മുണ്ട് മടക്കി കുത്തി സ്റ്റൈലിൽ അങ്ങനെ നടക്കുമ്പോഴാണ് കോളേജിലെ പ്രിൻസിപ്പൾ, സിസ്റ്റർ ആ വഴിക്കു വരുന്നത് കാണുന്നത്. പിന്നെ ഒട്ടും അമാന്തിച്ചില്ല, പതിയെ മടിക്കുത്തഴിച്ചൂ പുള്ളിക്കാരൻ സിസ്റ്ററിനെ വിഷ് ച...

സിന്ദൂരം SINDHOORAM, FB, E, K, A, N, KZ, P, AP, SXC

"വീണേ, നീ ദർശനം കഴിഞ്ഞു എങ്ങോട്ടാ ഈ ഓടുന്നത്. എനിക്ക് ഒരു കാര്യം പറയാനുണ്ട്..." "എന്താ ലീലേ കാര്യം ..?" "നീ അറിഞ്ഞോ, നമ്മുടെ സുശീലയുടെ ഭർത്താവിനെയും ഒരു പെൺകുട്ടിയെയും പോലീസ് ഏതോ ഹോട്ടലിൽ നിന്നും പിടിച്ചത്രേ.." "അതെയോ, ഞാൻ അറിഞ്ഞില്ലല്ലോ...പത്രത്തിൽ എങ്ങാനും വന്നിരുന്നോ ലീലേ..?" "ഇല്ല, എന്നോട് മാലതി വിളിച്ചു പറഞ്ഞതാണ്. ഏതായാലും നാട്ടുകാരൊക്കെ കൂടിയെന്നും, പിന്നീട് അയാൾ അവളോടൊപ്പം പോയെന്നും കേൾക്കുന്നൂ..." "നീ വാ.. നേരം പോയി. അമ്പലത്തിൽ നിന്നും വരുമ്പോൾ കേട്ട വാർത്ത ഇതാണല്ലോ എൻ്റെ ഭഗവതി.." ................... "അമ്മേ, എനിക്ക് നാണക്കേട് കൊണ്ട് പുറത്തുറങ്ങുവാൻ വയ്യ..ഞാൻ ഇനി കോളേജിൽ പോകുന്നില്ല.." ഞാൻ എന്ത് ചെയ്യും. പ്രായമായ മകനും മകളും ഉള്ളപ്പോൾ ആണ് അദ്ദേഹം മകളുടെ പ്രായമുള്ള ഒരുത്തിയോടൊപ്പം പോയിരിക്കുന്നത്. അവരെ കുറിച്ച് ഒരു നിമിഷം പോലും അദ്ദേഹം ചിന്തിച്ചില്ല. പിജിക്ക്‌ പഠിക്കുന്ന മകൾ, കല്യാണ ആലോചനകൾ വരുന്നുണ്ട്. മകന് ബിരുദം കഴിഞ്ഞിട്ട് ജോലി ആയിട്ടില്ല. മുന്നോട്ടെങ്ങനെ പോകും... മുന്നിൽ ഇരുട്ട് മാത്രമേ ...