വെറോനിക്ക VERONICA, KZ
ആരാണ് വെറോനിക്ക? ഒരു കഥ എഴുതുവാൻ മാത്രം കാര്യങ്ങൾ ഈ ഭൂമിയിൽ അവൾ ചെയ്തിട്ടുണ്ടോ..? ഇല്ല.. എന്നാണ് എല്ലാവരും പറയുക. അത് എനിക്കും അറിയാം.. ഈ ലോകത്തിൻ്റെ ദൃഷ്ടിയിൽ അത് അങ്ങനെ തന്നെ ആണ്. പക്ഷേ എൻ്റെ മനസ്സിൽ അങ്ങനെ ഒരു സ്ഥാനമല്ല അവർക്കുള്ളത്. അവർ ഒരു നന്മ മരം ആണ്. പ്രണയത്തിൻ്റെ ഉത്തമ മാതൃക... ഇനി അവളെ പറ്റി പറയാം.. തീരെ പാവപ്പെട്ട കുടുംബം ആയിരുന്നൂ വെറോനിക്കയുടേത്. അയല്പക്കത്തെ വീടുകളിൽ പണിയെടുത്തായിരുന്നൂ അമ്മ അവളെയും ആങ്ങളമാരെയും വളർത്തിയത്. ഇടയ്ക്ക് എപ്പോഴോ ഞാൻ കേട്ടിരുന്നൂ വെറോനിക്കയും അയല്പക്കത്തെ മുതലാളിയുടെ മകനും തമ്മിൽ ഇഷ്ടത്തിൽ ആണെന്ന്. അന്ന് എനിക്ക് വെറോനിക്കയോട് ആദ്യമായി ദേഷ്യം തോന്നി. മുതാളിമാരുടെ വീട്ടിലെ പയ്യൻമ്മാർ പാവപെട്ട പെണ്ണുങ്ങളെ ചതിക്കുന്ന എത്രയോ കഥകൾ ഉണ്ട്. എന്നിട്ടും എന്തെ വെറോണിക്ക അയാളുടെ പുറകെ പോകുന്നൂ. പ്രണയിക്കുന്നവർ ഒരിക്കലും അതൊന്നും മനസ്സിലാക്കില്ല. ഒരിക്കൽ അയാളുടെ വാക്കുകളിൽ വിശ്വസിച്ചു അവൾ എല്ലാം അയാൾക്കായി സമർപ്പിച്ചൂ... വർഷങ്ങൾ കടന്നു പോയി.. അയാൾ തന്നെ വിവാഹം കഴിക്കും എന്ന ധാരണയിൽ അവൾ ജീവിച്ചൂ. പ്രണയത്...