ഭർത്താവ് BHARTHAVU, FB, N, K, AP, E, KZ, A, P
"എനിക്ക് ഇനി അവളുടെ കൂടെ ജീവിക്കുവാൻ വയ്യ. അമ്മയ്ക്ക് മാത്രമേ അത് മനസ്സിലാകൂ..." "എന്താ മോനെ നീ പറയുന്നത്. ഒരു കുട്ടിയായപ്പോഴാണോ നിനക്ക് ഇത് മനസ്സിലാകുന്നത്..?" "എല്ലാം എൻ്റെ തെറ്റാണ്. ഞാൻ അമ്മ പറഞ്ഞത് അന്ന് കേൾക്കണമായിരുന്നൂ..." "നീ ഒന്ന് കൂടെ നന്നായി ആലോചിക്കൂ. ജീവിതം അങ്ങനെയാണ് നമ്മൾ വിചാരിക്കുന്നത് പോലെ മാത്രം എല്ലാം നടക്കില്ല. സംസാരിച്ചു തീർക്കാവുന്ന പ്രശ്നങ്ങൾ നീ സംസാരിച്ചു തീർക്കണം. ഒരു കുട്ടിയുണ്ട്, അതിനെ കരയിപ്പിക്കരുത്.." .............................. കലാലയദിനങ്ങളിൽ എന്നോ ഒരിക്കൽ, എപ്പോഴും ചുറുചുറുക്കോടെ ഓടി നടക്കുന്ന അവൾ എൻ്റെ മനസ്സിൽ ഇടം നേടി. എപ്പോഴും എല്ലാ കലാപരിപാടികളിലും മുന്നിൽ നിൽക്കുന്നവൾ. എല്ലാവരും അവളുടെ പുറകെ ആയിരുന്നൂ, എന്നിട്ടും അവൾ എന്നെ സ്നേഹിച്ചൂ.. പഠനത്തിനപ്പുറം വീട് മാത്രം മനസ്സിലുള്ള അമ്മയുടെ പുന്നാര ഉണ്ണിയായ എന്നെ അവളിലേക്ക് ആകർഷിച്ചത് അവളുടെ സംസാരമായിരുന്നൂ. പെട്ടെന്ന് തന്നെ അവൾ എനിക്കെല്ലാം ആയി മാറുകയായിരുന്നൂ. എൻ്റെ മാറ്റം അമ്മയാണ് ആദ്യം തിരിച്ചറിഞ്ഞത്. അമ്മയോട് എല്ലാം തുറന്നു പറഞ്ഞിരുന്ന ഞാ...