മീശ മാമൻ MEESHA MAMAN, FB, N, A, E, AP, K, KZ, P, PT, G, NL, LF, SXC, NA, EK
"മീശ മാമനു സുഖമില്ല..സുമിത്രേ.." "മാമൻ പോയിട്ടു കുറെ ആയില്ലേ അമ്മേ, എന്താ പറ്റിയത്. ഇനി എപ്പോഴാ വരുന്നത്.." "എൻ്റെ സുമിത്രേ.. മീശമാമൻ ഇനി വരും എന്ന് തോന്നുന്നില്ല. അവനു കുറച്ചു സീരിയസ് ആണ്. നീ വേഗം പുറത്തേയ്ക്കു ഒന്നിറങ്ങി വാ.." ലക്ഷ്മി ഏടത്തിയുടെ വീടിനു മുന്നിൽ ഒരു ചെറിയ ആൾകൂട്ടം. ഏടത്തി വലിയ വായിൽ "ശിവ" എന്നും വിളിച്ചു കരയുന്നുണ്ട്.. ഞാൻ അവിടെ തളർന്നിരുന്നു പോയി.. ആരോ പറയുന്നത് കേട്ടൂ. "വണ്ടി മുതലാളി വിളിച്ചു പറഞ്ഞതാണത്രേ, രാവിലെ പെട്ടെന്ന് ഒരു നെഞ്ചു വേദന, കുടിച്ച ചായ പകുതിക്കു വച്ചു, വീണു പോയത്രെ, വണ്ടിയുടെ ക്‌ളീനർ ആണ് ആശുപത്രിയിൽ ആക്കിയത്. ആൾ പോയി എന്നും കേൾക്കുന്നുണ്ട്." പിന്നെ ഞാൻ ഒന്നും നോക്കിയില്ല. നേരെ അമ്പല നടയിലേക്കു പോയി. ഉള്ളുരുകി പ്രാർത്ഥിചൂ.. "അച്ഛനെ നീ എടുത്തൂ, അന്നെനിക്ക് അറിവില്ല, അത് ഞാൻ ക്ഷമിചൂ, മറന്നൂ. ഇനി മാമനെ കൂടെ നീ എടുത്താൽ ഞാൻ ഈ നടയിൽ വന്നു തല തല്ലി ചാകും. എനിക്ക് എൻ്റെ മാമനെ വേണം.." "മീശ മാമന് ഒന്നും വരരുത്.. ഞാൻ ഉള്ളുരുകി പ്രാർത്ഥിചൂ. വേണ്ട വഴിപാടുകൾ നടത്തി.." ........