പോസ്റ്റുകള്‍

Onam 2025 THIRD

ഇമേജ്
                                                                          നമസ്കാരം എല്ലാവർക്കും സമ്പൽസമൃദ്ധിയുo  ഐശ്വര്യവും  സന്തോഷവും നിറഞ്ഞു നിൽക്കുന്ന  പോന്നോണാശംസകൾ നേരുന്നൂ. നിങ്ങൾക്കൊപ്പാം ഞാൻ നിങ്ങളുടെ സ്വന്തം സുജ അഗസ്റ്റിൻ                                    ഞാൻ നിങ്ങളുടെ സ്വന്തം ജാസ്‌മിൻ       St. Sebastian's Church, Ulsoor-Indiranagar, നടത്തുന്ന നമ്മുടെ സ്വന്തം  ഓണാഘോഷത്തിലേയ്ക്ക് ഏല്ലാവരേയും ഞങ്ങൾ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നൂ.  നമ്മുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന ഒരു ദേവാലയത്തിനു വേണ്ടിയുള്ള സ്ഥലം സ്വന്തമാക്കിയതിന് ശേഷം നമ്മൾ  ഒത്തൊരുമയോടെ ഒരേ മനസ്സോടെ നടത്തുന്ന രണ്ടാമത്തെ  ഓണാഘോഷത്തിലേക്ക് എല്ലാവരെയും ഒരിക്കൽ കൂടെ സ്വാഗതം ചെയ്യുന്നൂ.  On be...

ENTE APPACHAN എൻ്റെ അപ്പച്ചൻ

 ജീവിതത്തിൽ കടങ്ങൾ ഒന്നും ബാക്കി വയ്ക്കരുത് എന്നുള്ളത് എനിക്ക് നിർബന്ധമാണ്. എന്നോട് "എഴുതണം നീ" എന്ന് ആവശ്യപ്പെട്ടത് എൻ്റെ  ഭർത്താവാണെങ്കിൽ അതിനുള്ള അടിത്തറ എനിക്ക് സ്വന്തമായത് എൻ്റെ പൈതൃകത്തിൽ നിന്നാണ്. അപ്പച്ചനായിരുന്നു കുട്ടിക്കാലത്തു ഒത്തിരി കഥകൾ എനിക്ക് പറഞ്ഞു തന്നിരുന്നത്. ആ കഥകൾ പിന്നീട് എഴുതുവാൻ എനിക്ക് ചാലകശക്തി നൽകി. അപ്പച്ചൻ എഴുതുമെന്ന് എനിക്കറിയാം.. ലോഡ്ഷെഡിങ്, ഇന്നത്തെ കുട്ടികൾക്ക് അറിയില്ലായിരിക്കും, അന്നൊക്കെ എൻ്റെ കുട്ടിക്കാലത്തു അത് ജീവിതത്തിൻ്റെ ഭാഗം ആയിരുന്നല്ലോ.  ആ സമയങ്ങളിൽ രാത്രീ കത്തിച്ചു വയ്ക്കുന്ന മണ്ണെണ്ണ വിളക്കിനു ചുറ്റിലും ഞാനും എൻ്റെ മൂന്നു ആങ്ങളമാരും ഉണ്ടാകും അപ്പനോടൊപ്പം കാതുകൾ കൂർപ്പിച്ചു. എനിക്ക് പ്രേതകഥകൾ കേൾക്കുവാൻ ഒത്തിരി ഇഷ്ടം ആയിരുന്നൂ. ഒരു കൊന്തയും കൈയ്യിൽ പിടിച്ചു അപ്പച്ചൻ പറഞ്ഞു തരുന്ന ആ കഥകൾ ഞാൻ അങ്ങനെ കേട്ടിരിക്കും. ഒരു കഥ തന്നെ അപ്പച്ചനെകൊണ്ട് പല പ്രാവശ്യം ഞാൻ പറയിപ്പിച്ചിട്ടുണ്ട്. ഒരുപക്ഷേ വലുതായപ്പോൾ എനിക്ക് ഏറ്റവും കൂടുതൽ നഷ്ടബോധം തോന്നിയതും ആ കാര്യത്തിൽ ആണ്. ആ പഴയ കുട്ടിയുടെ ജിഞാസയോടെ കഥകൾ കേട്ടിരിക്കുവാൻ എനിക്കാവുന്നില്ല....

പ്രണയിനി PRANAYINI

 എൻ്റെ തോളിൽ കൈ തട്ടി അവൾ വിളിച്ചപ്പോൾ മാത്രമാണ് മുന്നേക്കു നീങ്ങുന്ന കാര്യം ഞാൻ മറന്നു എന്ന് മനസ്സിലായത്. എത്ര നേരമായി ഞാൻ അവൻ്റെ മുഖത്തേക്ക് നോക്കി ആ നിൽപ്പ് തുടങ്ങിയിട്ട് എന്ന് എനിക്കറിയില്ല. മുന്നോട്ടു നീങ്ങാനുള്ള ശക്തി എൻ്റെ കാലുകൾക്കു നഷ്ടപ്പെട്ടു കഴിഞ്ഞു. "ഒന്ന് കണ്ണ് തുറന്നു എന്നെ നോക്കുമോ. എനിക്ക് പറയുവാനുള്ളത് ഞനൊന്നു പറഞ്ഞോട്ടെ." പക്ഷേ ഞാൻ മനസ്സിൽ പറഞ്ഞത് അവൻ കേട്ടില്ല. ആ കണ്ണുകൾ അടഞ്ഞു തന്നെ ഇരുന്നു.  മറ്റുള്ളവർ ശ്രദ്ധിക്കും എന്ന് തോന്നിയതുകൊണ്ടാകും അവൾ എൻ്റെ  കൈ പിടിച്ചു മുന്നോട്ടുനടന്നു.   ഒരു തുള്ളി കണ്ണുനീർ പോലും വറുന്നുണ്ടായിരുന്നില്ല. അല്ലെങ്കിലും എൻ്റെ തലയിണകൾ അല്ലാതെ ആരും എൻ്റെ കണ്ണുനീർ ഒരിക്കലും ഏറ്റു വാങ്ങിയിട്ടില്ല. ആരും അധികം ശ്രദ്ദിക്കാത്ത ഒരു ഭാഗത്തേക്ക് അവൾ എന്നെയും കൂട്ടി നടന്നു.  "നീ ഇതു എന്ത് ഉദ്ദേശിച്ചിട്ടാണ് സുമി? നിനക്ക് ചുറ്റിലുള്ളതൊന്നും നീ അറിയുന്നില്ലേ..?" മിനിക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നൂ.. ഞാൻ ഒന്നും മിണ്ടിയില്ല. ആ നിമിഷം എനിക്ക് എവിടെ എങ്കിലും തനിച്ചിരിക്കണമായിരുന്നൂ. അവനോടു പറയുവാൻ ഉണ്ടായിരുന്നത് എനിക്ക് മുഴുവ...

ADYA PRANAYAM ആദ്യ പ്രണയം, E, L, KZ, P, K, S

പാടവരമ്പിലൂടെ നടക്കുമ്പോൾ മനസ്സ് ശൂന്യം ആയിരുന്നൂ.  ചിലപ്പോഴൊക്കെ തോന്നും എന്തിനാണോ ഈ ഭൂമിയിൽ ജനിച്ചത്? മനസ്സിൽ ഉള്ളതൊന്നും ആരോടും തുറന്നു പറയാറില്ല. എല്ലാം മറക്കുവാൻ ഞാൻ അണിഞ്ഞൊരു മൂടുപടം മാത്രം ആയിരുന്നൂ എൻ്റെ ചിരി. അത് അറിയാവുന്നത് എനിക്ക് മാത്രവും.  ചുറ്റിലും നോക്കുന്നവർക്ക് എന്താണ് ഒന്നിനും ഒരു കുറവും ഇല്ലാതെ വളരുന്ന കുട്ടി. അല്ലെങ്കിലും സ്നേഹിക്കുവാൻ ആരും ഇല്ല എന്നുള്ളത് ഒരു കുറവായി ആരും കാണാറില്ലല്ലോ.. ഈ ഭൂമിയിൽ എല്ലാം അളക്കപ്പെടുന്നത് പണത്തൂക്കത്തിൽ ആണല്ലോ. പണം ഉണ്ടോ എല്ലാം ഉണ്ട് എന്നുള്ള തോന്നൽ എന്ന് മാറുന്നുവോ അന്നേ ഈ ലോകം നന്നാകൂ.. എന്ന് പലപ്പോഴും തോന്നാറുണ്ട്.. മനസ്സ് നിറയെ അമ്മയുടെ കവിളിൽ കണ്ട അടിയുടെ പാടായിരുന്നൂ. എന്നും അമ്മയ്ക്ക് അത് കിട്ടുന്നതാണ്. ഇന്ന് മുഖത്തു ആണെങ്കിൽ, നാളെ കൈയ്യിൽ. ആ അടിയെല്ലാം ഏറ്റുവാങ്ങി അമ്മ അടുക്കളയിൽ ഒതുങ്ങും. പക്ഷേ, ആ അടിയെല്ലാം ഞാൻ ഏറ്റുവാങ്ങിയിരുന്നത് എൻ്റെ ഹൃദയത്തിൽ ആയിരുന്നൂ. അച്ഛനെ എനിക്ക് ഭയമാണ്. അതുകൊണ്ടു തന്നെ ചേട്ടൻ അല്ലാതെ മറ്റൊരു ആണിൻ്റെ മുഖത്തു ഞാൻ നോക്കാറില്ല. അച്ഛൻ്റെ അതേ പകർപ്പാണ് ചേട്ടൻ.  അങ്ങനെ ഓരോന്ന് ചിന്തിച്ചു...

JEEVAN ജീവൻ

എല്ലാവർക്കും അറിയാം "ജീവൻ" എന്ന വാക്കിൻ്റെ അർത്ഥം. പക്ഷേ, നിങ്ങളിൽ എത്ര പേർക്കറിയാം അതിൻ്റെ വില. എന്തിനും ഏതിനും ആത്മഹത്യ ചെയ്യും എന്ന് ചിന്തിക്കുന്ന ഒരു തലമുറയാണ് എനിക്ക് ചുറ്റിലും ഉള്ളത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.  ഈ അടുത്ത ദിവസ്സങ്ങളിൽ സോഷ്യൽ മീഡിയകളിലൂടെ കേട്ട ഒരു വാർത്ത. അതെനിക്ക് ഒത്തിരി ദുഃഖം ഉണ്ടാക്കി. അതുകൊണ്ടാണ്  ആണ് ഞാൻ ഇന്ന്  ജീവൻ എന്ന വിഷയത്തേക്കുറിച്ചു എഴുതാം എന്ന് കരുതിയത്.  ആ വാർത്ത ഇതായിരുന്നൂ "ഐഐടിയിൽ നിന്നും BTech കഴിഞ്ഞു ഐഐഎംൽ നിന്നും MBA എടുത്ത ഒരു ചെറുപ്പക്കാരൻ ജോലി സ്ഥലത്തെ പ്രശ്നങ്ങൾ കാരണം ആത്മഹത്യ ചെയ്തു."  എന്താണ് നമ്മുടെ ചെറുപ്പക്കാർക്ക് പറ്റിയത് എന്നെനിക്കറിയില്ല. എല്ലാവരുടെയും ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ട്. സത്യത്തിൽ ഓരോ പ്രശ്നങ്ങൾക്കും ഉള്ള ഉത്തരം കണ്ടെത്തൽ അല്ലെ നമ്മുടെ ഓരോ ദിവസ്സവും. പക്ഷേ, പ്രശ്നങ്ങളെ എങ്ങനെ നേരിടണം എന്നറിയാതെ കുഴങ്ങുന്ന ഒരു തലമുറയെ ആണ് ഇന്നത്തെ വിദ്യാഭ്യാസ രീതിയിൽ നമ്മൾ വളർത്തി കൊണ്ട് വരുന്നത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.  പലരും എന്നോട് ചോദിക്കാറുള്ള ഒരു കാര്യമാണ് 'നീ എന്താണ് എപ്പോഴും...

പ്രണയം PRANAYAM

പ്രണയത്തെപറ്റി ഒരുപാടു കഥകൾ ഞാൻ എഴുതിയിട്ടുണ്ട്. പക്ഷേ, എന്നാലും പ്രണയത്തെക്കുറിച്ചു പ്രണയദിനത്തിൽ എഴുതണം എന്നുണ്ടായിരുന്നൂ. പക്ഷേ ആ ദിവസ്സങ്ങളിൽ എന്തോ എഴുതുവാൻ തോന്നിയില്ല.  പ്രണയം, കാമം, മോഹം ഇവ മൂന്നും തമ്മിലുള്ള വ്യത്യാസം ഇന്നത്തെ കുട്ടികൾക്ക് അറിയാമോ എന്നറിയില്ല. എല്ലാ കാലത്തും പ്രണയം ഉണ്ടായിരുന്നൂ. അത് തുറന്നു പറയാനുള്ള ചങ്കൂറ്റം ഉള്ളവർ കുറവായിരുന്നൂ എന്ന് മാത്രം. പ്രണയം മനസ്സിൽ കുഴിച്ചു മൂടി ജീവിക്കുന്നവർ ആണ് അധികവും. അന്നും ഇന്നും ഞാൻ വിശ്വസിക്കുന്നത് ഒരാൾക്ക് മനസ്സു തുറന്നു ഒരാളെ മാത്രമേ പ്രണയിക്കുവാൻ കഴിയൂ എന്നാണ്. ഈ ആദ്യപ്രണയത്തെ പറ്റി ഒത്തിരി പേർ എഴുതിയിട്ടും പാടിയിട്ടും ഒക്കെ ഉണ്ട്. ബാക്കി പലരോടും തോന്നുന്നത് മോഹമോ കാമമോ ഒക്കെ ആയിരിക്കും. 'Lust' എന്ന് പറയുന്നതാവും ശരി. പ്രണയിക്കുന്ന ആളെ പിരിഞ്ഞു മറ്റൊരു ജീവിതാന്തസ്സിലേക്കു പോകുന്നതാണ് ഏറ്റവും വിഷമം പിടിച്ച കാര്യം. ജീവിതം ഒന്നല്ലേ ഉള്ളൂ, അത് പ്രണയിക്കുന്ന ആൾക്കൊപ്പം ആയിക്കോട്ടെ. പക്ഷേ അത് പ്രണയം തന്നെയാണ് എന്ന് ആദ്യം ഉറപ്പു വരുത്തിയിട്ട് വേണം എന്നുമാത്രം.  എൻ്റെ നിൻ്റെ എന്ന് പറയാതെ സ്വപ്നങ്ങൾ ഒരുമിച്ചു ജീവിതമെന്ന പ...

SWAPNANGHAL സ്വപ്നങ്ങൾ

സ്വപ്നങ്ങൾ എത്ര അർത്ഥവത്തായ വാക്കാണ് അത്. എല്ലാവരും ഈ ഭൂമിയിൽ  ജീവിക്കുന്നത് തന്നെ നാളെയെക്കുറിച്ചുള്ള കുറച്ചു സ്വപ്നങ്ങൾ ഉള്ളതുകൊണ്ടല്ലേ. ചില സ്വപ്നങ്ങൾ ഒരു കൈ അകലത്തിൽ നഷ്ടപ്പെടും. അതിൻ്റെ വേദന എത്ര വലുതായിരിക്കും. അത് അനുഭവിച്ചവർക്കു മനസ്സിലാകും. എന്ത് വില കൊടുത്തും സ്വപ്നങ്ങളെ നേടണം എന്ന് എന്നെ ആദ്യം പഠിപ്പിച്ചത് ആരാണ്. എൻ്റെ മാതാപിതാക്കൾ ആണ്. പണ്ടേ ഞാൻ ഒരു വാശിക്കാരി ആയിരുന്നൂ. എളുപ്പം പരാജയപ്പെടുവാൻ ഞാൻ ഒരിക്കലും  ഒരുക്കമായിരുന്നില്ല. അതുകൊണ്ടാവും സ്കൂളിലും കോളേജിലും എല്ലാം ഞാൻ പഠനത്തിലും പഠ്യേതര വിഷയങ്ങളിലും മുന്നിൽ തന്നെ ആയിരുന്നൂ.  ഒരു കാര്യത്തിൽ എനിക്ക് സന്തോഷമേയുളളൂ, ഞാൻ എൺപതുകളിലെ കുട്ടിയാണ്. എൻ്റെ സ്വപ്നങ്ങൾക്ക് ആരും കടിഞ്ഞാണിട്ടില്ല. വാരാന്ത്യങ്ങളിൽ ഞാൻ കൂട്ടുകാരുമൊത്തു ഒത്തിരി കളിച്ചു നടന്നു. എൻ്റെ മാതാപിതാക്കൾ അവരുടെ സ്വപ്നങ്ങൾ എന്നിൽ ഒരിക്കലും അടിച്ചേൽപ്പിച്ചില്ല. പരീക്ഷയെ പേടിച്ചു ഞാൻ ഒരിക്കലൂം ജീവിച്ചിട്ടില്ല. പരീക്ഷാഹാളിൽ ഞാൻ പനി പിടിച്ചു തളർന്നു വീണിട്ടില്ല.  എൻ്റെ ബാല്യകാലം നിറയെ ഈ ഒരു ജന്മം മുഴുവൻ ഓർമ്മിക്കാനുള്ള ഒത്തിരി കാര്യങ്ങൾ ഞാൻ ചെയ്തിട്ട...

MADHURIKKUM ORMMAKAL മധുരിക്കും ഓർമ്മകൾ

 വേനൽ അവധിക്കാലം ഇങ്ങടുക്കാറായി. ഇപ്പോഴത്തെ കുട്ടികൾക്ക് അതൊക്കെ പറഞ്ഞാൽ മനസ്സിലാകുമോ. അവർക്കു ഒരു മൊബൈൽ പോരെ. നമുക്കോ അതൊക്കെ ഒരു ഉത്സവം പോലെ കൊണ്ടാടിയിരുന്ന കുറച്ചു ദിവസ്സങ്ങൾ ആയിരുന്നില്ലേ. ഒരിക്കലും തിരിച്ചു വരാത്ത കുട്ടിക്കാലം. ചിലപ്പോഴൊക്കെ തോന്നും ആ കാലം മതിയായിരുന്നൂ എന്ന്.  അന്നൊക്കെ അമ്മ പറയുമായിരുന്നൂ, "ഈ കാലം ഒരിക്കലും ഇനി തിരിച്ചു വരില്ല കുട്ടി. ഇതിൻ്റെ  മാധുര്യം ഒരിക്കൽ നിങ്ങൾ ഓർമ്മിക്കുക വേറെ ഏതെങ്കിലും നാട്ടിൽ ഇരുന്നായിരിക്കും." സത്യമല്ലേ... ഈ ബാംഗ്ലൂർ നഗരത്തിൽ ഇരുന്നു ഞാൻ ഇപ്പോൾ ഓർമ്മകൾ അയവിറക്കുന്നൂ.  അവധിക്കാലം വന്നാൽ ഞാനും ആങ്ങളമാരും കൂടെ എല്ലാം കെട്ടിപ്പെറുക്കി ഒരു പോക്കാണ് അമ്മ വീട്ടിലേക്കു. അമ്മയുടെ മൂത്ത ആങ്ങളയുടെ (ആൻ്റണി -  ഒന്നാമൻ ) മക്കളും അപ്പോൾ അവിടേക്കു വരും. ഞങ്ങൾ അഞ്ചുപേർ ഉണ്ടാകും അവിടെ അരൂട്ടൻ, രീഗ, സിനോജ്, ജോസ് പിന്നെ ഞാൻ.  അമ്മ വീട്ടിലെ നടുക്കത്തെ മുറിയിൽ എല്ലാവരും കൂടെ പായിട്ടു ആണ് അന്ന് കിടപ്പൊക്കെ. ആദ്യം ഒരു കയറ്റുപായ വിരിക്കും, അതിൻ്റെ മുകളിൽ തഴപ്പായ. എല്ലവർക്കും വേണ്ട തലയിണകൾ അപ്പൂപ്പൻ ഉണ്ടാക്കി വച്ചിട്ടുണ്ട്, വീട്ടില...

ഒരു ഓർമ്മ പുതുക്കൽ ORU ORMMA PUTHUKKAL

നാട്ടിൽ നിന്നും ബാംഗ്ലൂർ നഗരത്തിലെ തിരക്കുകളിലേക്ക് കുടിയേറിയപ്പോൾ നഷ്ടമായ ഒത്തിരി കാര്യങ്ങൾ ഉണ്ട്. അതിലൊന്നാണ് അപ്പച്ചനും അമ്മച്ചിയും ആങ്ങളമാരും ഒപ്പമുള്ള പള്ളി തിരുന്നാൾ യാത്രകൾ. അവർക്കൊപ്പം പോവാത്ത തിരുന്നാളുകൾ ഇല്ല എന്ന് തന്നെ പറയാം. കുട്ടിക്കാലത്തെ ഏറ്റവും മനോഹരമായ ഓർമ്മകൾ.  അന്നൊക്കെ തിരുന്നാൾ സീസൺ തുടങ്ങിയാൽ പള്ളിക്കൂടത്തിൽ പോയിരുന്നാലും മനസ്സിൽ നിറയെ ആ തിരുന്നാളിനെ ചുറ്റിപ്പറ്റിയുള്ള ചിന്തകൾ ആയിരിക്കും. കൈ നിറയെ വാങ്ങി ഇടുവാൻ പോകുന്ന ചുവന്ന കുപ്പിവളകളും കരിവളകളും. പിന്നെ എൻ്റെ സ്വകാര്യ അഹങ്കാരമായ കുഞ്ചലവും ആപ്പിൾ ബലൂണുകളും. പട്ടുപാവാടയും ഇട്ടു തലയിൽ മുല്ലമാലയും വച്ച് കുഞ്ചലവും കെട്ടി പോകുവാൻ എനിക്ക് അന്ന് ഒത്തിരി ഇഷ്ടം ആയിരുന്നൂ. ആ സുജ ഇന്നില്ല കേട്ടോ. തലയിൽ ഉള്ള ഇത്തിരി മുടിയിൽ കുഞ്ചല൦ ഇരിക്കില്ല.  എന്തൊരു ചന്തമായിരുന്നൂ അന്നത്തെ തിരുന്നാളുകൾക്ക്. കഴുത്തിൽ twisting ബലൂൺ ചുറ്റി നടക്കുന്ന കുറേ പയ്യൻമ്മാരെ കാണാം. അവൻമ്മാരുടെ നടപ്പു കണ്ടാൽ തോന്നും ഈ ലോകം കീഴടക്കിയിട്ടുള്ള വരവാണെന്നു. അപ്പോൾ  കുറച്ചു അസൂയ തോന്നും. കാരണം ആ ബലൂൺ അങ്ങനെ കഴുത്തിൽ ചുറ്റി പെൺകുട്ടികൾ അങ്ങനെ...

എൻ്റെ കള്ളത്തടിയൻ ENTE KALLATHADIYAN P

മരണം അടുത്തു എന്നറിയുമ്പോൾ എന്താണ് നമുക്ക് തോന്നുക. അടുത്തെത്തുവാൻ കൊതിക്കുന്ന മരണത്തെ പരമാവധി അകറ്റി നിർത്തണം എന്നാകും എല്ലാവരും ആഗ്രഹിക്കുക. എനിക്കും അതുറപ്പുണ്ട്. അവനും അങ്ങനെ അല്ലെ വിചാരിച്ചിരിക്കുക. അറിയില്ല. എനിക്ക് ഇന്നും അതിനൊരു ഉത്തരമില്ല.. ............................ ഇന്നലെയാണ് രമണി ടീച്ചർ പറഞ്ഞത് "നീ അവധിയിൽ ആയിരുന്നത് കൊണ്ട് ഒന്നും അറിഞ്ഞു കാണില്ലല്ലോ.." അല്ലെങ്കിലും അറിയുവാൻ മാത്രം എന്താകും ഈ പത്തു ദിവസ്സത്തിൽ സംഭവിച്ചിട്ടുണ്ടാകുക. ഞാൻ അങ്ങനെയാണ് ചിന്തിച്ചത്. സിറ്റിയിൽ നിന്നും ഒത്തിരി അകലെത്തിൽ ഈ കുഗ്രാമത്തിൽ ഒരു ജോലി കിട്ടിയപ്പോൾ 'വേണ്ട' എന്ന് മനസ്സു പലവട്ടം പറഞ്ഞതാണ്.  പിന്നെ തോന്നി  "എൻ്റെ ഇപ്പോഴത്തെ ഈ അവസ്ഥയിൽ ഒരു മാറ്റം ആവശ്യമാണ്. ഇത്രയും നാൾ പഠനവും ജീവിതവും എല്ലാം സിറ്റിയിൽ തന്നെ ആയിരുന്നല്ലോ. നന്മകൾ മാത്രം നിറഞ്ഞു നിൽക്കുന്ന ഒരു ഗ്രാമത്തിലേക്ക് ദൈവം പറഞ്ഞയക്കുമ്പോൾ അതിനു  എന്തെങ്കിലും കാരണം കാണും." അങ്ങനെ ഞാൻ ഈ ഗ്രാമത്തിലെത്തി. പലപ്പോഴും തോന്നിയിട്ടുണ്ട് സിറ്റിയിലെ കുട്ടികളെ പോലെ അല്ല ഈ ഗ്രാമത്തിലെ കുട്ടികൾ എന്ന്. സ്നേഹിക്കുവാൻ മാത്രമേ അ...

സൗഹൃദ൦ SOUHRDHAM

അദ്ധ്യാപനം എന്നും ഞാൻ ഇഷ്ടപെടുന്ന ജോലിയാണ്.  ജോലിത്തിരക്കിനിടയിൽ ചിലപ്പോഴൊക്കെ 'WhatsApp' നോക്കുവാൻ മറക്കും. ഒരു ക്ലാസ് കഴിഞ്ഞു അടുത്ത ക്ലാസ്, പിന്നെ ആ കുട്ടികളുമായുള്ള വർത്തമാനങ്ങൾ. പഠിപ്പിച്ചു തുടങ്ങിയാൽ സമയം പോകുന്നതറിയില്ല. ക്ലാസ് കഴിഞ്ഞു ഇറങ്ങുമ്പോഴായിരിക്കും പുറകിൽ നിന്നുള്ള വിളി.  'Miss'  ആ വിളി കേൾക്കുമ്പോഴേ അറിയാം ക്ലാസ്സിൽ കയറാതെ മുങ്ങിയിട്ടു സോപ്പിടുവാനുള്ള വരവാണെന്നു. പക്ഷേ ആ കുട്ടികളുടെ കണ്ണുകളിലെ നിഷ്കളങ്കത കാണുമ്പോൾ ഒന്നും പറയുവാനും തോന്നില്ല. നമ്മളും ആ കാലഘട്ടം കഴിഞ്ഞു തന്നെയാണല്ലോ ഇവിടം വരെ എത്തിയത്.  എന്തൊക്കെ തട്ടിപ്പു കാണിക്കുവാൻ നോക്കിയാലും അതെല്ലാം അദ്ധ്യാപകർക്ക് മനസ്സിലാകും. കുട്ടികളുടെ കുസൃതികൾ കാണുമ്പോൾ ചിരി വരും ചിലപ്പോഴൊക്കെ. കണ്ണടച്ച് പാല് കുടിക്കുന്ന പൂച്ചയെ പോലെയാണ് ചിലർ. ആരും ഒന്നും കാണില്ല എന്ന് വിചാരിക്കുന്നവർ.  പക്ഷേ ക്ലാസ്സിൽ ഏറ്റവും കൂടുതൽ ഞാൻ ശ്രദ്ധിക്കുന്നത് ആ കൂട്ടുകെട്ടാണ്. എപ്പോഴും ഒന്നിച്ചിരിക്കുവാൻ ഇഷ്ടപ്പെടുന്ന ഒരു സംഘം എല്ലാ ക്ലാസ്സിലും കാണും. അപ്പോഴൊക്കെ ഞാൻ അവളെ ഓർക്കും.   'Friendship' എന്ന വാക്കിന് ഒത്തിര...

Sacraments

                                          Assignment 1 - Sacraments in General 1 . മാമ്മോദീസായുടെ ആവശ്യകതയെക്കുറിച്ചു കത്തോലിക്കാസഭ എന്താണ് പഠിപ്പിക്കുന്നത്? ജലത്താലും ആത്മാവിനാലും ഉള്ള മാമ്മോദീസയാണ് നിത്യരക്ഷയ്ക്കുള്ള സാധാരണ മാർഗ്ഗം എന്ന് കത്തോലിക്കാ സഭ മാമ്മോദീസായുടെ ആവശ്യകതയെക്കുറിച്ചു പഠിപ്പിക്കുന്നൂ.  1.1 ജലത്താലുള്ള മാമ്മോദീസ ഇല്ലാതെ തന്നെ നിത്യ രക്ഷയ്ക്കുള്ള സാധ്യതയുണ്ടെന്നു സഭ പഠിപ്പിക്കുന്ന കാര്യങ്ങൾ? 1. ആഗ്രഹത്താലുള്ള മാമ്മോദീസ - ചില കാരണങ്ങളാൽ ഔദ്യോഗിക മാമ്മോദീസ സ്വീകരിക്കുവാൻ പറ്റാതെ വരികയും സഭയ്ക്ക് പുറത്തുള്ളവർ ആണെങ്കിൽ പോലും ഈശോയിൽ വിശ്വസിച്ചു ജീവിക്കുകയും ചെയ്യുമ്പോൾ ആഗ്രഹത്താലുള്ള മാമ്മോദീസ സ്വീകരിച്ചതായി കണക്കാക്കുന്നൂ. 2. രക്തത്താലുള്ള മാമ്മോദീസ - സഭയുടെ ഔദ്യോഗിക അംഗങ്ങൾ അല്ലെങ്കിൽ കൂടി സഭയ്ക്ക് വേണ്ടി രക്തസാക്ഷികൾ ആകുമ്പോൾ  രക്തത്താലുള്ള മാമ്മോദീസ സ്വീകരിച്ചതായി കണക്കാക്കുന്നൂ.  3. മാമ്മോദീസ ഔദ്യോഗികമായി സ്വീകരിക്കാതെ മരിച്ചു പോയ കുഞ്ഞുങ്ങൾ,...