പോസ്റ്റുകള്‍

അമ്മായിഅമ്മ നല്കിയ സമ്മാനം AMMAYIAMMA NALKIYA SAMMANAM, KZ, E, A, N, SXC, K, NL, AP, QL, NA, LF, P, G, EK

 "എന്താടാ നിനക്കൊരു വിഷമം പോലെ.." "ഏയ്.. ഒന്നൂല്ല.." "ഇല്ല, എന്തോ ഒരു പ്രശ്‌നം ഉണ്ട്. നിനക്ക് അത് എന്നോട് പറഞ്ഞൂടെ.." "നീ ഒന്ന് വെറുതെ ഇരിക്കൂ നീതു. ഒന്നുമില്ല എന്ന് പറഞ്ഞില്ലേ. എത്ര പറഞ്ഞാലും മനസ്സിലാകില്ല എന്ന് വച്ചാൽ." ഞാൻ ഒന്ന് പേടിച്ചൂ. ആദ്യമായാണ് അവൻ എന്നോട് ഇങ്ങനെ ദേഷ്യപെടുന്നത്. പിന്നെ ഞാൻ ഒന്നും പറയുവാൻ പോയില്ല. "ആ ശരി, ഇനി ഞാൻ ഒന്നും പറയുന്നില്ല. ക്ലാസ്സു തുടങ്ങുവാൻ സമയം ആയി. വാ നമുക്ക് പോകാം.." ക്ലാസ്സിൽ കയറിയിട്ടും മനസ്സിൽ മൊത്തം വിനുവായിരുന്നൂ. അവൻ ഇങ്ങനെ ആയിരുന്നില്ല.  പെട്ടെന്ന് എന്താണ് അവനു പറ്റിയത്? ഒരാഴ്ചയായി അവൻ തീരെ ഒന്നിലും ശ്രദ്ധ ഇല്ലാതെ ആയിട്ട്. ഏതായാലും പതുക്കെ കാര്യങ്ങൾ മനസ്സിലാക്കാം. അതാണ് നല്ലത്. കഴിഞ്ഞ വർഷമാണ് ഞങ്ങൾ പരിചയപെട്ടത്, ബിരുദത്തിനു ഈ കോളേജിൽ ചേർന്നപ്പോൾ. ഒരേ ക്ലാസ്സിൽ ഒരുമിച്ചിരുന്നു ഒരു വർഷം കഴിഞ്ഞപ്പോഴേക്കും സൗഹൃദം എന്നതിന് അപ്പുറത്തേയ്ക്ക് ഞങ്ങളുടെ ബന്ധം വളർന്നൂ. വീട്ടിൽ പറഞ്ഞപ്പോൾ രണ്ടു വീട്ടുകാർക്കും അതിൽ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. ബിരുദം കഴിഞ്ഞാൽ വിനു അച്ഛൻ്റെ വ്യാപാരം ഏറ്റെടുക്കും. പിന്ന...

തെറ്റുകാരി THETTUKAARI, FB, E, A, N, K, EK, KZ, NL, P, AP, SXC

 "മോളുറങ്ങിയോ.." "ഇല്ല അമ്മേ, മോൾക്ക് ഉറക്കം വരണില്ല.." "ഇന്നെന്താ എൻ്റെ കുഞ്ഞിന് പറ്റിയെ, ശരി, അമ്മ ഒരു കഥ പറഞ്ഞു തരാം. അത് കേട്ട് പൊന്നു ഉറങ്ങിക്കോ..." "ഉം.." "മോള് കണ്ണടച്ച് കഥ കേട്ടോണെ.." മനസ്സിൽ കഥകൾ ഒന്നും ബാക്കി ഉണ്ടായിരുന്നില്ല. ചിന്തകളുടെ താളം തെറ്റിയിട്ടു എത്രയോ നാളുകൾ ആയി. മനസ്സ് എങ്ങും ഉറക്കുന്നുണ്ടായിരുന്നില്ല. എല്ലാം എൻ്റെ ഭാഗ്യക്കേട്‌. എവിടെന്നോ എന്തൊക്കെയോ കടമെടുത്തു ഞാൻ പറഞ്ഞു തുടങ്ങി. "ഒരിടത്തൊരിടത്തു ഒരു രാജകുമാരി ഉണ്ടായിരുന്നൂ. അവൾ ഒരു സുന്ദരി ആയിരുന്നൂ. രാജാവിനു അവളെ വലിയ ഇഷ്ടമായിരുന്നൂ. രാക്ഷസൻമ്മാർ പിടിച്ചു കൊണ്ട് പോവാതെ അവളെ രാജാവ് കാത്തൂ സൂക്ഷിച്ചൂ. ഒരിക്കൽ കാട്ടിൽ വച്ച് കണ്ട രാക്ഷസനെ രാജകുമാരൻ എന്ന് തെറ്റുദ്ധരിച്ചു അവൾ ഇഷ്ടപ്പെട്ടൂ. മന്ത്രം അറിയുന്ന രാക്ഷസൻ ആയിരുന്നൂ അത്. അച്ഛൻ പറയുന്നത് പോലും കേൾക്കുവാൻ നിൽക്കാതെ അവൾ  രാക്ഷസൻ്റെ കൂടെ പോയി. അതോടെ അവളുടെ...." "മോള് ഉറങ്ങിയോ.." അനക്കമില്ല. പാവം എൻ്റെ കുട്ടി.. അല്ലെങ്കിലും അമ്മയ്ക്ക് കഥ പറയുവാൻ അറിയില്ലല്ലോ. അല്ലെങ്കിൽ അമ്മ എപ്പോഴോ മാറിപോയില്ലേ...

ENTE SWANTHAM എൻ്റെ സ്വന്തം E, A, N, K, EK, SXC, NLM, NL, AP, KZ, LF, NA, P, G

 "മോളെ ആ ഉള്ളി ഒന്ന് തൊലി കളഞ്ഞു തരുമോ..?" "ശ്ശൊ.. ഈ അമ്മേടെ ഒരു കാര്യം. എന്നെകൊണ്ട് ഒന്നും വയ്യ. കൈയ്യിലെ നെയിൽ പോളിഷ് പോകും.." "ഞാൻ ഒന്നും പറയുന്നില്ല. അപ്പൻ കല്യാണം ഉറപ്പിച്ചൂ. ഇവിടെ ഒരാൾക്ക് ഇനിയും കുട്ടിക്കളി മാറിയിട്ടില്ല. ഇത്രയും നാൾ പഠിച്ചോട്ടെ എന്ന് കരുതി ഒന്നും പറഞ്ഞിട്ടില്ല. ഇനി അത് പറ്റില്ല. വേറെ വീട്ടിൽ ചെന്ന് കയറേണ്ടതാണ്. അവിടെ ചെന്നാൽ എന്താവുമോ എന്തോ..? വെറുതെ എന്നെ പറയിപ്പിക്കരുത്." "അതൊക്കെ അപ്പോഴല്ലേ, ഇപ്പോൾ തന്നെ ഇതൊക്കെ ചെയ്യണം എന്നുണ്ടോ. അവിടെ ചെല്ലുമ്പോൾ ഞാൻ ചെയ്‌തോളാo.?" "അവളെ വെറുതെ വിട്ടേക്കൂ ശോഭേ, പെൺകുട്ടിയല്ലേ.. കെട്ടി കേറുന്ന വീട്ടിൽ എന്തായാലും പണി എടുക്കണം. ഇവിടെ അല്ലെ അവൾക്കു ഇങ്ങനെ പെരുമാറുവാൻ പറ്റൂ. പിന്നെ ഇന്നത്തെ കാലത്തു പെൺകുട്ടികളെ ആരും അടുക്കളയിൽ തളച്ചിടുവാൻ ഒന്നും പോണില്ല. പിന്നെ ഗ്യാസും ഇൻഡക്‌ഷനും ഒക്കെ എല്ലായിടത്തും ഉണ്ട്. പോരാത്തതിന് യു ട്യൂബും. അത്യാവശ്യത്തിനു നിന്നെ ഫോണിലും വിളിക്കാമല്ലോ.." അമ്മമ്മയാണ് അത് പറഞ്ഞത്. "അങ്ങനെ പറഞ്ഞു കൊടുക്കെൻ്റെ അമ്മമ്മേ. ഈ അമ്മയ്ക്ക് ഒന്നും അറിയില്ല.."...

രണ്ടാം ജന്മം RANDAAM JANMAM, E, N, A, P, K, KZ, AP, G, EK

 "എന്താ മോളെ ആലോചിക്കുന്നേ..?" "ഒന്നുമില്ല ചേട്ടാ, നാളെ ബാംഗ്ലൂർക്കു തിരിച്ചു പോവണ്ടേ, അതിനെ പറ്റി ആലോചിക്കുകയായിരുന്നൂ..." "ഇതിപ്പോൾ അവസാന വർഷം അല്ലെ, പിന്നെ ഇടയ്‌ക്കൊക്കെ ഇങ്ങനെ വരാറുള്ളതല്ലേ.. പിന്നെ ഇപ്പോൾ എന്താ ഒരു വിഷമം.? മോൾ വിഷമിക്കേണ്ടട്ടോ.." ശരിക്കും സങ്കടം തോന്നി. അച്ഛൻ പോയതിനു ശേഷം ചേട്ടനാണ് എല്ലാ കാര്യങ്ങളും നോക്കുന്നത്. ഞാൻ എട്ടിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിച്ചത്. ഒരിക്കലും ഒരു വിഷമവും ചേട്ടൻ എന്നെ അറിയിച്ചിട്ടില്ല. പ്ലസ് ടുവിനു ശേഷം ബാംഗ്ലൂരിൽ പഠിച്ചാൽ മതി എന്ന് പറഞ്ഞപ്പോൾ പോലും ചേട്ടൻ തടസ്സം ഒന്നും പറഞ്ഞില്ല. ചേട്ടന് എന്നെ അത്രമാത്രം വിശ്വാസം ആണ്.  ആ വിശ്വാസം ആണ് ഞാൻ തകർക്കുവാൻ പോകുന്നത്. അതോർത്തപ്പോൾ മനസ്സൊന്നു നീറി. ബാംഗളൂരിലെ ആദ്യത്തെ രണ്ടു വർഷങ്ങൾ അങ്ങനെ പോയി. ഗ്രാമത്തിൽ നിന്നും നഗരത്തിലേക്കുള്ള മാറ്റം അത്ര എളുപ്പം ആയിരുന്നില്ല.  അവസാന വർഷത്തിൽ ആണ് ശരിക്കും ഞാൻ ബാംഗ്ലൂർ ജീവിതം ആസ്വദിച്ചു തുടങ്ങിയത്.  അതും അമൽ വന്നതിനു ശേഷം. എംബിഎക്കു ഈ വർഷമാണ് അമൽ ചേർന്നത്. എന്തോ ഞങ്ങൾ തമ്മിൽ പെട്ടെന്ന് അടുത്തൂ. അവൻ്റെ സംസാരം, രീതികൾ എല്ലാം എന്നെ അവനിലേക്...

ആന്‍റി അമ്മ AUNTY AMMA E, A, N, EK, AP, G, K, SXC, NL, LF, NA, KZ, QL, P

 "ഇനി ഇപ്പോൾ ആരും വരാനില്ലലോ. അപ്പൊൾ ശരീരം എടുക്കുവല്ലേ..." ആരോ വിളിച്ചു ചോദിക്കുന്നുണ്ട്.. ഞാൻ എല്ലാം കേൾക്കുന്നുണ്ടായിരുന്നൂ. മറുപടി ഒന്നും പറഞ്ഞില്ല. കരയുവാൻ എനിക്കാവില്ല. അത്രയ്ക്ക് അനുഭവിച്ചൂ ഈ പത്തു വർഷവും.കണ്ണീരൊക്കെ എപ്പോഴേ വറ്റി. ഇനി വയ്യ. ഒറ്റയ്ക്കായിരുന്നല്ലോ എന്നും. കല്യാണം കഴിഞ്ഞു ഈ വീട്ടിൽ വന്നിട്ട് വർഷം പത്തായിരിക്കുന്നൂ. പക്ഷേ  ഭർത്താവും ഒന്നിച്ചു ആകെ ജീവിച്ചത് ഒരു വർഷം ആണ്. ആ ബന്ധത്തിൽ ഒരു മകളും ഉണ്ട്. എന്നെയും അദ്ദേഹത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരേ ഒരു ചരട്. അവൾക്കു ഇപ്പോൾ വയസ്സ് ഒൻപതായിരിക്കുന്നൂ.  അവൾക്കു അപ്പനെ ഫോട്ടോയിൽ കണ്ട പരിചയമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടാണോ എന്തോ അവൾക്കു ആ ശവപ്പെട്ടിയുടെ അടുത്തിരിക്കുവാൻ ഭയമാണ്. മറ്റുള്ളവർ എന്ത് പറയും എന്ന് പേടിച്ചു അവൾ എന്നെ മുറുകെ പിടിച്ചു അവിടെ ഇരിക്കുവാണ്.  "പാവം കുഞ്ഞു.." അല്ലെങ്കിലും അദ്ദേഹം എന്നെയും മകളെയും എന്നെങ്കിലും ഇഷ്ടപ്പെട്ടിരുന്നോ. ആ താലിയും ചേർത്ത് പിടിച്ചു അനിയൻ്റെ ചെലവിൽ ഈ വീടിൻ്റെ ഒരു മൂലയിൽ കൂടുകയായിരുന്നു ഇത്രയും നാൾ. പോകുവാൻ വേറെ ഇടമില്ലല്ലോ.  എത്രയോ വട്ടം അമ്മയ...

ORU JATTI KADHA ഒരു ജട്ടി കഥ

 അപ്പോൾ ഇന്നത്തെ കഥയിലെ വില്ലൻ ആ ജട്ടി ആണ് .  ഒരു  ജട്ടി അങ്ങനെ വില്ലൻ ആകുമോ എന്നാൽ വേണ്ട ഹീറോ തന്നെ  ആയിക്കോട്ടെ.  മനോഹരമായ ഒരു ദിവസ്സം... രാവിലെ തന്നെ പണി ഒക്കെ തീർത്തു കഴിഞ്ഞാൽ ഉച്ചയ്‌ക്കൊന്നു കിടന്നുറങ്ങണം. അവധി ദിവസ്സം ആയതുകൊണ്ട് അത് മുൻപേ തന്നെ തീരുമാനിച്ചതാണ്.  തുണി അലക്കു കഴിഞ്ഞു മുകളിൽ വിരിക്കുവാൻ ചെല്ലുമ്പോൾ അതാ നമ്മുടെ വില്ലൻ അവിടെ എൻ്റെ അഴയുടെ നടുക്ക് തൂങ്ങി അങ്ങനെ ആടി കളിക്കുന്നൂ.  "ഛെ.. എന്നാലും ഇതാരാണ് ഈ പണി കാണിച്ചത്. എൻ്റെ അഴയുടെ ഒത്ത നടുക്ക്  ജട്ടി തൂക്കിയിട്ടട്ടും പോയത്. എന്തോ ആവട്ടെ. ജോലിക്കാരിയോട് പറഞ്ഞു അത് തൊട്ടടുത്തുള്ള അഴയിലേക്കു മാറ്റാം." "ലക്ഷ്മി.." "എന്താ.?  "ആ  ജട്ടി എടുത്തു അപ്പുറത്തെ അഴയിലേക്കു ഇട്ടേക്കു.." ഏതായാലും ആ  ജട്ടിയുടെ അഹങ്കാരം അവിടെ തീർന്നൂ. നടുക്ക്  ഞെളിഞ്ഞു കിടന്നങ്ങു ഡാൻസ് കളിക്കുവാരുന്നല്ലോ." ഏതായാലും തുണിയെല്ലാം വിരിച്ചു കഴിഞ്ഞു ഞാൻ താഴേക്ക് പോന്നൂ. അല്ലെങ്കിലും ഫ്ലാറ്റിൽ ജീവിക്കുമ്പോൾ അങ്ങനെ ആണ്. ആളുകൾ തുണികൾ തോന്നുന്നത് പോലെ അവിടെ ഇവിടെ അങ്...

"കെട്ടാച്ചരക്ക്" KETTACHARAKKU, E, A, N, TMC, K, SXC, AP, G, KZ, NA, LF, EK

 നടയിൽ നിന്ന് നന്നായി തന്നെ ഒന്ന് തൊഴുതു. ഈ ഒരു ദിവസ്സം പലതും ഓർമ്മിപ്പിക്കും. അതിൽ നിന്നൊക്കെ ശാന്തി ലഭിക്കുവാൻ ഇതേ ഒരു മാർഗ്ഗം ഉള്ളൂ. തൊഴുതു തിരിഞ്ഞു നടക്കുമ്പോൾ മനസ്സ് ശൂന്യം ആയിരുന്നൂ. എന്താണ് ഞാൻ ദേവിയോട് ചോദിക്കേണ്ടത്? മോഹങ്ങൾ ഒക്കെ എന്നേ മനസ്സിൽ കുഴിച്ചു മൂടി. സ്വപ്നങ്ങൾ കാണുവാൻ എപ്പോഴോ മനസ്സു മറന്നിരിക്കുന്നൂ.  പെട്ടെന്നാണ് തെക്കേലെ മീനാക്ഷിയും അമ്മയും മുന്നിൽ ചാടിയത്. നല്ലൊരു ദിവസ്സം ആയിട്ട് ഇനി ആ തള്ളയുടെ വായിൽ ഇരിക്കുന്നത് കേൾക്കണം.  മീനാക്ഷി കളികൂട്ടുകാരിയാണ്. എൻ്റെ അതേ പ്രായം. വിവാഹം കഴിഞ്ഞു പോയതിൽ പിന്നെ നാട്ടിലേക്കുള്ള അവളുടെ വരവ് തീരെ കുറഞ്ഞിരിക്കുന്നൂ. ഇപ്പോൾ  രണ്ടാമതും ഗർഭിണി ആണ്. അവളുടെ കണ്ണുകളിലെ തിളക്കമൊക്കെ മങ്ങിയിരിക്കുന്നൂ.  ആ തള്ളയെ സംബന്ധിച്ച് വിവാഹം കഴിക്കുന്നതും പെറുന്നതും ആണ് ഒരു പെണ്ണിനു വേണ്ട രണ്ടു കാര്യങ്ങൾ. ബിരുദം കഴിഞ്ഞതും അവളെ പിടിച്ചു കെട്ടിച്ചൂ. ഞാൻ ചോദിച്ചൂ  "സുഖമാണോ മീനു..?" "നിൻ്റെ  വിശേഷങ്ങൾ പറയൂ.. ആദ്യം അത് കേൾക്കട്ടെ..?" മീനു പറഞ്ഞു. ഉടനെ അവളുടെ അമ്മ പറഞ്ഞു  "ഓ സീമയ്ക്കു എന്ത് വിശേഷം ആ...

നാത്തൂൻ NATHOON, FB, E, N, A, K, G, P, EK, LF, NA, AP, SXC, QL, KZ

 "നീ ഇനി ഭക്ഷണം വലിച്ചെറിയുമോ, ഇനി അങ്ങനെ ചെയ്താൽ ഞാൻ ഭക്ഷണം തരില്ല.." നാത്തൂൻ മകളെ വഴക്കു പറയുന്നത് കണ്ടുകൊണ്ടാണ് ഞാൻ അവിടേക്കു കയറി വന്നത്. തൊടിയിൽ നിന്നും കുറച്ചു മുളക് പറിക്കുവാൻ പോയതാരുന്നൂ.  നോക്കുമ്പോൾ നാത്തൂൻ കൊടുത്ത പഫ്സ് അവൾ നിലത്തിട്ടിരിക്കുന്നൂ. കുഞ്ഞു ഒരു പഫ്സ് വലിച്ചെറിഞ്ഞത് ഇത്ര വലിയ കാര്യം ആണോ. അല്ലെങ്കിലും നാത്തൂന് ഇവിടെ വന്നാൽ ഭരണം കുറച്ചു കൂടുതൽ ആണ്.  ഞാൻ മോളെയും വിളിച്ചു അകത്തേയ്ക്കു പോയി. അവൾക്കു വയസ്സ് എട്ടു ആയതേ ഉള്ളൂ.  നാത്തൂൻ വന്നാൽ അമ്മയ്ക്ക് നൂറു നാവാണ്. അമ്മ അപ്പോൾ തന്നെ കടയിലേയ്ക്ക് ഓടും. ഇനി ഇപ്പോൾ ചിക്കനും മീനും ഒക്കെ വാങ്ങിയിട്ടേ വരൂ. അമ്മ തന്നെ അതെല്ലാം അവർക്കു വേവിച്ചു കൊടുക്കും. മാസത്തിലൊരിക്കൽ ഇതു പതിവുള്ളതാണ്.  ഏട്ടൻ ഗൾഫിന്നു വന്ന സമയമാണെങ്കിൽ പിന്നെ പറയുകയും വേണ്ട. നാത്തൂനേ നിലത്തു നിർത്തില്ല. തലയിൽ വച്ചോണ്ട് നടക്കും. കെട്ടി ഈ വീട്ടിൽ വന്നു കയറിയത് മുതൽ ഇതൊക്കെ കാണുന്നതാണ് എങ്കിലും എനിക്ക് അത് അത്ര പിടിക്കാറില്ല. ഒരു ആങ്ങളയും പെങ്ങളും, ലോകത്ത്‌ വേറെ എങ്ങും ഇല്ലാത്തതു പോലെ. ഏട്ടൻ അധ്വാനിക്കുന്ന പണം മുഴുവൻ അമ്മ ...

CHEETHAPPERU ചീത്തപ്പേര് E, A, N, K, LF, G, AP, NA, P, SXC, EK

 "മോളെ പുറത്താരോ ബെല്ലടിക്കുന്നൂ. നീ ഒന്ന് നോക്കിക്കേ.." വാതിൽ തുറന്ന് നോക്കിയതും അവൾ ചിരിച്ചുകൊണ്ട് ഓടി വന്നൂ.  "അപ്പച്ചാ, അത് ആ ഒളിച്ചോടിപ്പോയ പള്ളീലച്ചൻ ആണ്..." "നീ അദ്ദേഹത്തോട് കയറി ഇരിക്കുവാൻ പറഞ്ഞില്ലേ മോളെ.." അത് കേട്ടതും ഭാര്യ തുടങ്ങി. "ദേ മനുഷ്യാ, അയാളെ ഞാൻ ഈ വീട്ടിൽ കയറ്റില്ല. സഭയ്ക്ക് ചീത്തപ്പേര് ഉണ്ടാക്കിയേച്ചു പോയതല്ലേ. അയാളെ വീട്ടിൽ കയറ്റിയാൽ ഈ കുടുംബം മുടിയും." അവൾ അങ്ങനെയാണ്, തുടങ്ങിയാൽ പിന്നെ നിറുത്തില്ല. ഭയങ്കര ഭക്തയാണ്. ഏതു നേരവും പ്രാർത്ഥന. ദിവസ്സവും പള്ളിയിൽ പോകും. പക്ഷേ ഒരാളെ മനസ്സിലാക്കുവാനുള്ള വിവേകം ഇല്ല. "കൊച്ചുത്രേസ്യാ നീ ഒന്ന് മിണ്ടാതിരിക്കു. അച്ചൻ കേൾക്കും. വീട്ടിൽ വരുന്നവരെ അപമാനിച്ചു അയക്കരുത്." "എന്തോ, ഏതു അച്ചൻ..?" പിന്നെയും അവൾ എന്തൊക്കെയോ പിറുപിറുത്തു. ഞാൻ വേഗം പുറത്തേയ്ക്കു ചെന്നൂ.  മകളും അമ്മയും എന്താണെന്നു വച്ചാൽ പറഞ്ഞു ചിരിക്കട്ടെ. എനിക്ക് അതിലൊന്നും താല്പര്യമില്ല. നമുക്ക് നമ്മുടെ ബിസിനസ്സ്, അതിൻ്റെ തിരക്ക്, അത്രയും മതി.  അച്ചൻ അകത്തേയ്ക്കു കയറാതെ മുറ്റത്തു തന്നെ നിൽക്കുകയായിരുന്നൂ. ഒരു സ...

താലി THAALI, E, N, A, KZ, K

" അമ്മ  ചീത്തയാ, എനിക്കിനി ഈ അമ്മയെ കാണേണ്ട. അമ്മ ഇവിടെ നിന്ന് പൊക്കോ എങ്ങോട്ടെങ്കിലും.." ഉണ്ണിയുടെ വായിൽ നിന്നും വീണ ആ വാക്കുകൾ തറച്ചത് നെഞ്ചിൽ ആയിരുന്നൂ.  അവൻ അങ്ങനെ പറയുമോ.. വയസ്സ്  പതിനെട്ടായിരിക്കുന്നൂ എൻ്റെ ഉണ്ണിക്കു. പക്വത ആവശ്യത്തിനുണ്ട്. എന്നിട്ടും അച്ഛൻ പറഞ്ഞ വാക്കുകൾ അവൻ അതേ പോലെ ഏറ്റുപറഞ്ഞിരിക്കുന്നൂ. കൈ വളരുന്നുണ്ടോ, കാലു വളരുന്നുണ്ടോ എന്ന് നോക്കി വളർത്തിയതാണ് എൻ്റെ ഉണ്ണിയെ.  അവൻ്റെ അച്ഛന് എന്നും തെരക്കായിരുന്നൂ. ചെറുതായി തുടങ്ങിയ കച്ചവടം വളർന്നു പന്തലിച്ചപ്പോൾ അദ്ദേഹത്തിന് ഞാൻ ഒരു അധികപ്പറ്റായി മാറി. അത് മനസ്സിലാക്കിയിട്ടും ഞാൻ ആ വീട്ടിൽ പിടിച്ചു നിന്നതു എൻ്റെ ഉണ്ണിക്കു വേണ്ടി മാത്രമായിരുന്നൂ. ഒന്നുമില്ലാതിരുന്ന അദ്ദേഹത്തിന് വ്യാപാരം തുടങ്ങുവാൻ വേണ്ടി ഞാൻ എല്ലാം നൽകി. ഈ താലി മാല ഒഴിച്ച്. എത്ര സന്തോഷം നിറഞ്ഞ വീടായിരുന്നൂ ഞങ്ങളുടേത്. എപ്പോഴാണ് എല്ലാം തകർന്നത്. ഞാൻ കഴിഞ്ഞേ അദ്ദേഹത്തിന് എന്തും ഉണ്ടായിരുന്നുള്ളൂ. ഉണ്ണിയേയും ജീവനായിരുന്നൂ.   എപ്പോഴോ അദ്ദേഹം എല്ലാം മറന്നൂ.  എൻ്റെ ജീവിതം പിന്നെ ഉണ്ണിക്കു വേണ്ടി മാത്രമായി....

പരസ്പരം PARASPARAM, E, A, N, K, KZ, P, G, LF, AP, EK

 "നിങ്ങൾ എന്താ ഈ കാണിക്കുന്നത്..? കുഞ്ഞുങ്ങളെ ഇങ്ങനെ തല്ലാമോ..?" "ദേ ടീച്ചർ, നിങ്ങൾ നിങ്ങളുടെ കാര്യം നോക്കിയാൽ മതി. എൻ്റെ മോളെ എന്ത് ചെയ്യണം എന്ന് എനിക്കറിയാം. എന്നെ വെറുതെ ഉപദേശിക്കുവാൻ വരേണ്ട." എനിക്ക് നല്ല ദേഷ്യം വന്നൂ. ക്ലാസ്സിൽ ഇടിച്ചു കയറിയതും പോരാ. മിനിയെ  മറ്റു കുട്ടികളുടെ മുന്നിൽ വച്ച് കള്ളി എന്ന് വിളിച്ചു, അവളുടെ കവിളിൽ അയാൾ ആഞ്ഞടിക്കുകയും ചെയ്തു. ആ കുഞ്ഞു മനസ്സു എത്ര വേദനിച്ചു കാണും.  അവളുടെ ബാഗിൽ നിന്നും അയാൾ ഒരു പൊട്ടിച്ച  ബിസ്കറ്റ് പാക്കറ്റ് എടുത്തു. അതും എടുത്തുകൊണ്ട് അയാൾ നിന്ന് കലി തുള്ളുകയായിരുന്നൂ.  എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുവാൻ എനിക്ക് ആയില്ല.  കണ്ണുകൾ നിറഞ്ഞു തല കുനിച്ചു നിൽക്കുന്ന ആ എട്ടു വയസ്സുകാരിയെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നൂ. എൻ്റെ കണ്ണുകളും നിറഞ്ഞിരുന്നൂ. പെട്ടെന്ന് ഹെഡ്മിസ്ട്രസ് അങ്ങോട്ട് കയറി വന്നൂ. പ്യുണും ഹെഡ്മിസ്ട്രസും കൂടെ അയാളെ ഒരു കണക്കിന് ക്ലാസിനു പുറത്താക്കി. പുറത്തേയ്ക്കു പോകുമ്പോഴും അയാൾ പറയുന്നുണ്ടായിരുന്നൂ  "നീ വൈകുന്നേരം വീട്ടിലേയ്ക്കു വാ. നിനക്കുള്ളത് ഞാൻ അവി...

നാരങ്ങ മിഠായി NAARANGHA MIDAYI, FB, E, A, N, K, AP, SXC, KZ, QL, LF, EK, P

 "ഗോപാലേട്ട സുഖമല്ലേ..?" എൻ്റെ ചോദ്യം കേട്ടതും ബീഡി തെറുപ്പു നിറുത്തി ഗോപാലേട്ടൻ എന്നെ നോക്കി. അപ്പോൾ ആ മുഖത്തു തളം കെട്ടി നിൽക്കുന്ന ദൈന്യത ഞാൻ തിരിച്ചറിഞ്ഞു. ഒരു പുഞ്ചിരി സമ്മാനിച്ച് ഏട്ടൻ ചോദിച്ചൂ.. "കുഞ്ഞു എപ്പോൾ വന്നൂ..?" "കുറച്ചു ദിവസമായി ചേട്ടാ. ഇന്നാണ് ഇവിടേയ്ക്ക് വരുവാൻ സമയം കിട്ടിയത്.." "കുഞ്ഞിൻ്റെ അമ്മയെ കാണുമ്പോൾ ഒക്കെ വിശേഷം ഞാൻ  ചോദിച്ചറിയാറുണ്ട്. കുഞ്ഞു നല്ലൊരു നിലയിൽ എത്തുമെന്ന് എനിക്ക് അറിയാമായിരുന്നൂ. മോൾക്കിപ്പോഴും എന്നെ ഓർമ്മയുണ്ടല്ലോ. അത് തന്നെ വലിയ കാര്യം.." "എന്താ ചേട്ടാ ഇങ്ങനെ പറയുന്നത്. ഈ വിദ്യാലയവും ചേട്ടൻ്റെ കടയും ഒരിക്കലും എനിക്ക്  മറക്കുവാൻ കഴിയില്ല. സ്വപ്നങ്ങളെ കൈ എത്തി പിടിക്കുവാൻ ഞാൻ പഠിച്ചത് ഇവിടെ നിന്നാണ്. ഈ വിദ്യാലയം എനിക്ക് എത്രയോ പ്രീയപെട്ടതാണ്, അതിലും പ്രീയപെട്ടതാണ് ഏട്ടൻ്റെ കട." "അതൊക്കെ ഒരു കാലം കുഞ്ഞേ. അമേരിക്കയിൽ പോയിട്ടും കുഞ്ഞു എന്നെ മറന്നില്ലല്ലോ.." "അമേരിക്കയിൽ പോയാൽ സ്വന്തം നാട് മറക്കുമോ ഏട്ടാ. മനസ്സ് എന്നും ഇവിടെ തന്നെയാണ്. ഗ്യാസ് മിഠായിയും, കപ്പലണ്ടി മിഠായിയും ഒക്കെ ഇവിടെ ന...

അങ്ങനെ ഒരു ദൈവവിളി ANGHANE ORU DAIVAVILI FB, E, A, N, P, K, G, KZ, LF, SXC, NA, NL, AP, EK

 "ഈശ്വരാ ഇന്നിപ്പോൾ ഇത്രയും നോക്കിയിട്ടും ആകെ രണ്ടു കശുവണ്ടി മാത്രമേ ഉള്ളല്ലോ. രാവിലെ ആരെങ്കിലും വന്നു റോഡിൽ കിടന്നതെല്ലാം എടുത്തു കൊണ്ടുപോയി കാണും. എന്ത് കഷ്ടമാണ്. സാരമില്ല. നാളെ നേരത്തെ വന്നു നോക്കാം.."  വഴിയിൽ കിടക്കുന്ന കശുവണ്ടികൾ എടുത്തു കൊണ്ട് പോകുന്നവർക്ക് അറിയില്ലല്ലോ അത് ഞങ്ങൾക്കു എത്രമാത്രം വിലപ്പെട്ടതാണ് എന്ന്. പിന്നെ പെറുക്കി കൊണ്ട് പോകുന്നവരും പണക്കാരല്ലല്ലോ. അവർക്കും ആവശ്യങ്ങൾ കാണുമായിരിക്കും.  പെട്ടെന്ന് കണ്ണിൽ നിന്നും ഉതിർന്ന രണ്ടു തുള്ളികൾ തുടച്ചിട്ട് ഞാൻ വീട്ടിലേയ്ക്കു നടന്നൂ. ചായ്പ്പിൻ്റെ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നൂ. അപ്പോഴാണ് അകത്തു ആരോ ഉണ്ടെന്നു മനസ്സിലായത്.  അപ്പനും അമ്മയും പതുക്കെ എന്തോ പറയുന്നൂ. വാതിൽ തത്ക്കാലം തുറക്കേണ്ട എന്ന് വിചാരിച്ചൂ. അവിടെ നിന്ന് പോകാം എന്ന് വിചാരിച്ചപ്പോൾ ആണ് ആ വാക്കുകൾ ഇടിത്തീ പോലെ നെഞ്ചിൽ വീണത്.  "ഞാൻ എന്ത് ചെയ്യും മേഴ്‌സി..? നിനക്ക് എൻ്റെ അവസ്ഥ പറഞ്ഞാൽ മനസ്സിലാകുന്നുണ്ടോ..?" "എന്ന് പറഞ്ഞാൽ എങ്ങനെയാ ഇച്ഛായ..? നമുക്ക് ദൈവം തന്നത് മൂന്ന് പെണ്മക്കളെ അല്ലെ. അവരെ നമ്മൾ വളർത്തിയല്ലേ പറ്റൂ.." ഞാൻ ഒന്നാലോചി...

AMMAYIACHANTE KALYANAM അമ്മായിയച്ഛൻ്റെ കല്യാണം FB, E, A, N, EK, TMC, SXC, G, P, K, NL, AP, NA, LF

 "അമ്മായിഅച്ഛന് കല്യാണ ആലോചനയുമായി വന്ന ലോകത്തിലെ ആദ്യത്തെ ഭാര്യ നീയായിരിക്കും.ഞാൻ ഒന്നും പറയുന്നില്ല. പിടിച്ചൊരെണ്ണം തരേണ്ടതാണ്. കല്യാണം ആലോചിക്കുവാൻ നിനക്ക് എൻ്റെ അച്ഛനെ മാത്രമേ കിട്ടിയുള്ളൂ.." "ഏട്ടാ ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ.." "എനിക്ക് ഒന്നും കേൾക്കേണ്ട. മേലിൽ ഈ വിഷയം ഇവിടെ സംസാരിക്കരുത്.." ഒഴുകി വന്ന കണ്ണുനീർ തുടച്ചിട്ട് ഞാൻ തിരിഞ്ഞു കിടന്നൂ. ഏട്ടൻ ഒന്നും കേൾക്കുവാൻ തയ്യാറല്ല. അച്ഛൻ എന്ന് വച്ചാൽ ഏട്ടന് ജീവനാണ്.  എന്നിട്ടും എന്തേ ഏട്ടൻ ആ മനസ്സു തിരിച്ചറിയുന്നില്ല.  മനസ്സിലൂടെ പലതും കടന്നു പോയി. ഈ വീട്ടിലേയ്ക്കു വിവാഹം കഴിഞ്ഞു വന്നിട്ട് മാസം മൂന്ന് ആകുന്നതേ ഉള്ളൂ. രണ്ടു ആൺമക്കൾ മാത്രം ഉള്ള വീടാണ്. അതുകൊണ്ടു തന്നെ പേടിച്ചു പേടിച്ചാണ് ഈ വീട്ടിലേയ്ക്കു കടന്നു വന്നത്. അവരുടെ അമ്മ ഏട്ടൻ ബിരുദത്തിനു പഠിക്കുമ്പോൾ മരിച്ചു പോയി.  പാവം നല്ല സ്നേഹമുള്ള അച്ഛൻ. അദ്ദേഹം നന്നായി തന്നെ അവരെ വളർത്തി. രണ്ടുപേർക്കും ജോലിയായി. അവർ രണ്ടുപേരും എപ്പോഴും ജോലിത്തിരക്കിൽ ആയിരിക്കും. റിട്ടയർ ആയ അച്ഛൻ അങ്ങനെ തൊടിയിലും വീട്ടിലുമായി ജീവിതം തള്ളി നീക്കുന്നൂ.  എനിക്ക്...

ലിവിങ് ടുഗെതർ LIVING TOGETHER, E, FB, A, N, K, KZ, TMC, LF, G, P, EK, SXC

 "കേട്ടത് സത്യം ആകരുതേ എന്ന് ഒത്തിരി പ്രാർത്ഥിചൂ. കിച്ചേട്ടൻ എന്നെ ചതിക്കുമോ. ഇല്ല ഒരിക്കലുമില്ല. എൻ്റെ കിച്ചേട്ടൻ നല്ലവനാണ്." ഫോൺ വിളി വന്നതും, ആധി പിടിച്ചു ആദ്യം കിട്ടിയ ഓട്ടോയിൽ  കയറി വേഗം ആ ആശുപത്രിയിൽ എത്തി. അവിടെ കണ്ടു ക്യാൻ്റെനിൽ കൂട്ടുകാരി പറഞ്ഞത് പോലെ എൻ്റെ ഭർത്താവും അവളും മുട്ടിയിരുന്നു ഭക്ഷണം കഴിക്കുന്നൂ. എന്നാലും എൻ്റെ കിച്ചേട്ടൻ എന്നെ ഇങ്ങനെ ചതിക്കുമെന്നു മനസ്സിൽ ഒരിക്കൽ പോലും ഞാൻ കരുതിയില്ല. ബിരുദം കഴിഞ്ഞു വീട്ടുകാരെ ഉപേക്ഷിച്ചു കിച്ചേട്ടന് ഒപ്പം പോരുമ്പോൾ മനസ്സിൽ സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ.  അന്നൊരു ദിവസ്സം കിച്ചേട്ടൻ വീട്ടിൽ വന്നു വിളിച്ചിറക്കുകയായിരുന്നൂ.. വീടിൻ്റെ പടി ഇറങ്ങുമ്പോൾ അമ്മ നെഞ്ചത്തലച്ചു കരഞ്ഞു പറഞ്ഞു.  "നിനക്ക് ഒരു കുറവും ഞങ്ങൾ ഇതുവരെ വരുത്തിയിട്ടില്ല. സ്നേഹം പങ്കിട്ടു പോകുവാതിരിക്കുവാൻ വേറൊരു കുഞ്ഞിന് ഞാൻ ജന്മം നൽകിയില്ല. എന്നിട്ടും നീ എന്നെ ചതിച്ചില്ലേ. കൂട്ടുകാരെ പോലെ ആയിരുന്നില്ലേ നമ്മൾ. ഇതുവരെ വളർത്തിയ ഞങ്ങളേക്കാൾ വിശ്വാസം നിനക്ക് അവനെയല്ലേ. ഞാൻ നിന്നെ ശപിക്കില്ല മോളെ ഒരിക്കലും. പക്ഷേ ഒരിക്കൽ നീ ...