പോസ്റ്റുകള്‍

കല്യാണം മുടക്കി KALYANAM MUDAKKI FB, E, K,G, A, AP, KZ, TMC, P, NL, SXC, EK, LF, NA

"മോനെ, ഇതിപ്പോൾ എത്രാമത്തെ കല്യാണമാണ് മുടങ്ങുന്നത്, നീ പെണ്ണ് കണ്ടു വന്നുകേറുമ്പോഴേക്കും താല്പര്യമില്ല എന്ന് പെൺ വീട്ടുകാർ വിളിച്ചു പറയുന്നൂ. ആരും കാര്യമൊന്നും പറയുന്നില്ല. ഇതിലെന്തോ പ്രശ്നം ഉണ്ട്.." "എനിക്കും അങ്ങനെ തന്നെ തോന്നുന്നൂ അമ്മേ . ഇരുപത്തഞ്ചണ്ണം മുടങ്ങി. ചായ കുടിക്കുവാൻ പോകുവാണോ എന്ന നാട്ടുകാരുടെ കളിയാക്കൽ വേറെ.." "നാളത്തെ പെണ്ണുകാണൽ എങ്കിലും ഒന്ന് നടന്നു കിട്ടിയാൽ മതിയായിരുന്നൂ.." "മോനെ പറയുവാൻ മറന്നൂ. എനിക്ക് ആ ബാബുച്ചേട്ടനെ ആണ് സംശയം. അയാൾ ആണോ ഇതെല്ലാം കുത്തുന്നത്....?" "'അമ്മ ഒന്നു വെറുതെ ഇരിക്ക്. എന്ത് തങ്കപ്പെട്ട മനുഷ്യൻ ആണെന്നോ പുള്ളിക്കാരൻ..ഇന്നലെയും കൂടെ എന്നോട് പറഞ്ഞതേ ഉള്ളൂ, നിൻ്റെ കല്യാണം നടക്കും വിഷമിക്കേണ്ട എന്ന്.." "ശരി ഞാനായിട്ടു ഒന്നും പറയുന്നില്ല.." 'അമ്മ ദേഷ്യപ്പെട്ടു പോയി.. .................................. "അമ്മേ എങ്ങനെ ഉണ്ട്. ഉഷാറായിട്ടില്ലേ..." "നീ വേഗം വാ. എത്ര നേരമെടുത്താണ് നീ ഒരുങ്ങുന്നത്. മൂന്നാൻ വഴിയിൽ കാത്തു നിൽപ്പുണ്ട്‌..." "ഈശോയെ, ഈ കല്യാണമെങ്കിലും നടന...

MANYATHA മാന്യത FB, E, A, KZ, K, AP, P, G, SXC, LF, NA

"'അമ്മ, എന്നെ കാണുവാൻ ഇനി ഇവിടെ വരരുത്. എനിക്ക് അത് ബുദ്ധിമുട്ടാണ്. നിങ്ങൾ ഒരു വൃത്തികെട്ട സ്ത്രീ ആണ്..." കണ്ണുകൾ തുടച്ചുകൊണ്ട് അവൾ പറഞ്ഞു. "പാവം എൻ്റെ കുട്ടി.." പെട്ടെന്ന് കണ്ണ് നിറഞ്ഞെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല. എന്നെ പോലെ ഒരമ്മ ഈ ലോകത്തിൽ വേറെ ഉണ്ടാകില്ല. ഭാഗ്യം കെട്ടവൾ.... മകളോട് കള്ളം പറയേണ്ടി വന്നവൾ... ............................................. മോൾ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അദ്ദേഹം ദൈവ സന്നിധിയിലേയ്ക്ക് പോയത്. ഉണ്ടായിരുന്നിട്ടും വലിയ പ്രയോജനം ഒന്നും ഉണ്ടായിരുന്നില്ല. എന്നും തല്ലും ബഹളവും മാത്രം. ആണൊരുത്തനെ വിശ്വസിച്ചു കൂടെ ഇറങ്ങി പോന്നൂ. വീട്ടുകാർ മൊത്തം അങ്ങനെ എനിക്കെതിരായി. തല ചായിക്കുവാൻ ഒരു കൂര പോലും അയാൾക്കുണ്ടായിരുന്നില്ല. അയാളിൽ ഞാൻ എന്താണ് കണ്ടത്. ഇന്നും എനിക്കറിയില്ല. പ്രായത്തിൻ്റെ  അവിവേകം .അയാളുടെ കൈയ്യും പിടിച്ചിറങ്ങുമ്പോൾ പുറകിൽ നിന്നും 'അമ്മ പ്രാകിയതു ഓർമ്മയുണ്ട്. "നീ ഇതിനെല്ലാം അനുഭവിക്കും. നീ ഒരു കാലത്തും ഗതി പിടിക്കില്ല.." ആ വാക്കുകൾ അതുപോലെ തന്നെ ഫലിച്ചു... ഞങ്ങൾ മക്കൾ രണ്ടായിരുന്നൂ. രണ്ടു...

പെറ്റമ്മ PETTAMMA, E, A,K, AP, KZ, P

അവളുടെ കണ്ണുകളിലേയ്ക്ക് നോക്കിയപ്പോൾ എനിക്ക് സങ്കടം നിയന്ത്രിക്കുവാൻ ആയില്ല. എൻ്റെ അമ്മ അങ്ങനെ ചെയ്താൽ എനിക്ക് സഹിക്കുവാൻ ആവുമോ... പാവം എൻ്റെ പവിത.... അവളെ ആശ്വസിപ്പിക്കുവാൻ എനിക്ക് ആവില്ല. പക്ഷേ അവളെ ചേർത്ത് പിടിക്കുവാൻ എനിക്കാവും.. ...................... കഴിഞ്ഞ വർഷമാണ് ഒട്ടും പ്രതീക്ഷിക്കാതെ പവിത എൻ്റെ ജീവിതത്തിലേയ്ക്ക് കടന്നു വന്നത്. അച്ഛൻ മരിച്ചതിനു ശേഷം അവളും അമ്മയും തറവാട്ട് വീട്ടിലേയ്ക്കു താമസം മാറ്റുകയായിരുന്നൂ. അങ്ങനെ എനിക്ക് പുതിയ കൂട്ടുകാരിയെ കിട്ടി. അന്ന് ഞാൻ അഞ്ചാം ക്ലാസ്സിൽ ആണ്, അവളും എൻ്റെ ക്ലാസ്സിൽ തന്നെ. പതിയെ പതിയെ ഞങ്ങൾ പിരിയുവാൻ പറ്റാത്ത കൂട്ടുകാരായി.. പാവം എൻ്റെ പവി.. അവളും അമ്മയും ജീവിക്കുവാൻ തന്നെ കഷ്ടപ്പെടുന്നൂ. അമ്മായിയുടെ (അമ്മയുടെ ആങ്ങളയുടെ ഭാര്യ) കുത്തലുകളും ഉപദ്രവവും വേറെ.. എന്നിട്ടും എത്ര മനോഹരമായിട്ടാണ് എൻ്റെ പവി ചിരിക്കുന്നത്. വീട്ടിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾ എല്ലാം ഞാൻ അവളുമായി പങ്കു വച്ചൂ, പകരം അവൾ അവളുടെ ദുഃഖങ്ങളും.. .......................... എല്ലാം തകർന്നത് പെട്ടെന്നാണ്. പവിതയുടെ അമ്മയ്ക്ക് ഒരു കല്യാണ ആലോചന വന്...

PUNARJJANI പുനർജ്ജനി K, E, A, P, NL, AP, SXC, G, NA, KZ, EK

"എന്താ ചേച്ചി, രണ്ടു ദിവസ്സമായല്ലോ പുറത്തേയ്ക്കു കണ്ടിട്ട്. അതുകൊണ്ടാണ് ഞാൻ അന്വേഷിച്ചിറങ്ങിയത്.." "ഒന്നും പറയേണ്ട സുമി, ഇനി ഇങ്ങനെ ഒരബദ്ധം പറ്റാനില്ല" "അതെന്ത് അബദ്ധം.." "മാസം രണ്ടായിന്നൂ.." "എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.." "എടി, പൊട്ടിക്കാളി. വയറ്റിലുണ്ടെന്ന്.." "ഈശ്വരാ.. എനിക്ക് ഒന്ന് തുള്ളിചാടുവാനാണ് തോന്നുന്നത്..?" "നിനക്ക് അത് പറയാം. മൂത്തവൾ ബിരുദം ഒന്നാം വർഷം, രണ്ടാമൻ പ്ലസ് ടു. ഇതിനിടയിൽ ഒരു കുട്ടി, അതും ഈ വയസ്സാം കാലത്തു. പുള്ളിക്കാരൻ സമ്മതിക്കില്ല. ഞാൻ ഒത്തിരി പറഞ്ഞു നോക്കി. ആരെയും അറിയിക്കരുത് എന്നാണ് ഉത്തരവ്." "അങ്ങനെ പറയല്ലേ ചേച്ചി.." "അതിയാൻ നാളെ എന്നെയും കൊണ്ട് ആശുപത്രിയിൽ പോകുന്നുണ്ട്. ഇതിനെ കളഞ്ഞു കഴിഞ്ഞാലേ ഇനി സമാധാനമുള്ളൂ എന്നാണ് പറയുന്നത് ." ഞാൻ അറിയാതെ എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി.  വിവാഹം കഴിഞ്ഞിട്ട് വർഷം പത്തായി. ഇതുവരെ എനിക്ക് ഒരു കുഞ്ഞികാൽ കാണുവാൻ ഭാഗ്യം ഉണ്ടായിട്ടില്ല. നേരാത്ത നേർച്ചകൾ ഇല്ല. കാണാത്ത ഡോക്ടർമാരും ഇല്ല. എന്നിട്ടും ദൈവം കനിഞ്ഞ...

SAMMATHAM സമ്മതം , E, K, A, AP, KZ, P

"അമ്മേ, എന്താണ് എന്നെ മനസ്സിലാക്കാത്തത്. എനിക്ക് ഒരു വിവാഹം വേണ്ട. എനിക്ക് വയ്യ.." "മോൾ ഞാൻ പറയുന്നത് കേൾക്കൂ. അച്ഛനെ വിഷമിപ്പിക്കേണ്ട. അവർ വന്നു കണ്ടു പൊയ്‌ക്കോട്ടെ. ഇപ്പോൾ വിവാഹം വേണ്ടെങ്കിൽ അച്ഛനോട് അമ്മ പറയാം.." മനസ്സില്ലാ മനസ്സോടെ ഞാൻ മൂളി... പിറ്റേന്ന് അവർ വന്നു. ചെറുക്കനെ ഞാൻ ശ്രദ്ധിച്ചത് പോലുമില്ല. അച്ഛനും അമ്മയും കാര്യമായി അവരോടു എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നൂ. അവർ പോയതും അച്ഛൻ വന്നു പറഞ്ഞു.. "നീ മാത്രമേ ഞങ്ങൾക്കുള്ളൂ. ഇഷ്ടപെട്ട പയ്യനെ വിവാഹം കഴിക്കുവാൻ സമ്മതം ചോദിച്ചപ്പോൾ ഞാൻ മറുത്തൊന്നും പറഞ്ഞില്ല. വിവാഹത്തിന് മുൻപേ അവൻ അപകടത്തിൽ മരിച്ചപ്പോൾ നിന്നെ മനസ്സിലാക്കുവാൻ ഞങ്ങൾക്കായി. പക്ഷേ എന്നെങ്കിലും നീ ഞങ്ങളെ മനസ്സിലാക്കിയിരുന്നോ. വളർത്തി വലുതാക്കിയ മകൾ തന്നിഷ്ടം കാണിക്കുമ്പോൾ നോവുന്നത്‌ ഞങ്ങൾക്കാണ്..." "അവർക്കു ഈ വിവാഹത്തിന് സമ്മതമാണ്. നിൻ്റെ സമ്മതം ചോദിക്കാതെ ഞാൻ വാക്ക് കൊടുത്തൂ. വാക്ക് തെറ്റിയാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല.." ഞാൻ ഒന്നും പറഞ്ഞില്ല. പക്ഷേ ഉള്ളിലെ നീറ്റൽ കൂടിക്കൊണ്ടേയിരുന്നൂ. വിവാഹനിശ്ചയം കഴിഞ്ഞ...

PUNYAM പുണ്യം FB, E, P, K, AP, KZ

"എന്താ മീനുമോളെ നിനക്ക് പറ്റിയത്..? ആകെ കോലം കേട്ടല്ലോ..?" "എനിക്ക് ഈ ജീവിതം മടുത്തൂ ചേച്ചി. ഇനി വയ്യ. എങ്ങനെ എങ്കിലും ഒന്ന് ചത്താൽ മതി.." മുന്നിലിരിക്കുന്ന കുട്ടിയുടെ കണ്ണുകളിലേയ്ക്ക് നോക്കിയപ്പോൾ എനിക്ക് മനസ്സിലായി അവൾ നിരാശയിൽ ആണെന്ന്. അവളോട് ഒന്നും അങ്ങോട്ട് പറഞ്ഞിട്ട് കാര്യമില്ല. അവൾ പറയുന്നത് കേട്ടിരിക്കാം. ഒരു പക്ഷേ വിഷമങ്ങൾ തുറന്നു പറഞ്ഞു കഴിയുമ്പോൾ അവൾ ആത്മഹത്യ എന്ന തീരുമാനം മാറ്റിയാലോ... ഞാൻ മാതാവിൻ്റെ രൂപത്തിലേയ്ക്ക് നോക്കി. ഒരു കൗൺസിലർ ആയിരുന്നു സങ്കടങ്ങൾ കേൾക്കുവാൻ എനിക്ക് ശക്തി തരുന്നത് ഈ രൂപം ആണ്. എൻ്റെ സങ്കടങ്ങൾ കേൾക്കുവാൻ മാത്രം ആരുമില്ലലോ...? "മോളു പറയൂ..?" "അവൻ എന്നെ ചതിച്ചൂ. എന്നെ ഉപയോഗിച്ചിട്ട് അവൻ ഉപേക്ഷിച്ചൂ. എനിക്ക് ഇത് വേണം. പഠിക്കുന്ന സമയത്തു അത് ചെയ്യാതെ അവൻ്റെ കൂടെ പോയില്ലേ.."  പിന്നെ അവൾ അവനെ ഒത്തിരി ചീത്ത പറഞ്ഞു. എന്തൊക്കെയോ പറഞ്ഞു പൊട്ടിക്കരഞ്ഞു. ........................................ അപ്പനും അമ്മയ്ക്കും അവർ രണ്ടു പെണ്മക്കൾ ആണ്. മൂത്തവൾ വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം ആ വീട്ടിൽ തന്നെയുണ്ട്. വലിയൊരു...

Self Introduction - For Book

                                                               Self Introduction എൻ്റെ പേര് ഡോ. സുജ അഗസ്‌റ്റിൻ. ഞാൻ ജനിച്ചത് 1982 ജൂൺ മൂന്നിന് ആണ്. എൻ്റെ വീട് ആലങ്ങാട് പഞ്ചായത്തിലെ പാനായിക്കുളം എന്ന സ്ഥലത്താണ്. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് പാനായിക്കുളം ലിറ്റിൽ ഫ്ലവർ സ്കൂളിൽ നിന്നുമാണ്. പ്രീ ഡിഗ്രി മുതൽ എം. എസ്‌സി വരെ പഠിച്ചത് ആലുവ സെന്റ് സേവിയേഴ്‌സ് കോളേജിൽ ആണ്. ബി.എഡ്‌ പഠനം പൂർത്തിയാക്കിയത് എറണാകുളത്തെ സെൻറ് ജോസഫ്‌സ് കോളേജിൽ നിന്നുമാണ്. മൈക്രോബയോളജിയിൽ ഡോക്ടറേറ് നേടിയത് കോയമ്പത്തൂരെ കർപ്പകം യൂണിവേഴ്സിറ്റിയിൽ നിന്നുമാണ്. ജോലിയുടെ ഭാഗമായി കരിയർ കൗൺസിലിങ് സെർട്ടിഫിക്കേഷൻ ചെയ്തിരിക്കുന്നത് യു എസ് എയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ നിന്നുമാണ്. പതിനഞ്ചു വർഷമായി മോട്ടിവേഷണൽ സ്പീക്കർ,കരിയർ കൗൺസിലർ തുടങ്ങിയ നിലകളിൽ ബാംഗളൂരിൽ പ്രവർത്തിക്കുന്നൂ.  ഇപ്പോൾ  T. I. M.E. എന്ന കമ്പനിയുടെ കർണ്ണാടകയുടെ ...

MURIVUKAL മുറിവുകൾ FB, E, A, N, K, AP, G, P, KZ, NL, SXC, LF, TMC, EK, NA, QL

"പുതിയ ജോലിക്കാരി വന്നിട്ട് എങ്ങനെയുണ്ട് സുഷമേ...?" "എന്ത് പറയാനാണ് രതി, പണി ഒക്കെ ഒരു വകയാണ്. എനിക്ക് ജോലിക്ക് പോവണ്ടേ. അതുകൊണ്ട് ഞാൻ സഹിക്കുന്നൂ. ചില നേരം ദേഷ്യം വരും. എന്തെങ്കിലും പറഞ്ഞാൽ മുതലക്കണ്ണീര് കാണണം." "ശരിയാണ്. ഇന്നത്തെ കാലത്തു ഒരെണ്ണത്തിനെ ഒത്തുകിട്ടുവാൻ തന്നെ പ്രയാസമാണ്. സഹിക്കുക അല്ലാതെ വേറെ മാർഗം ഇല്ല..." "എന്നാൽ ഞാൻ അകത്തേയ്ക്ക് ചെല്ലട്ടെ. അവിടെ ഇപ്പോൾ എല്ലാം തലതിരിചു വച്ചിട്ടുണ്ടാകും.." .......................... കഴിഞ്ഞ ആഴ്ചയാണ് പുതിയ ജോലിക്കാരി വന്നത്. എപ്പോഴും മുഖത്തൊരു മ്ലാനതയുണ്ട്. എന്താണ് കാര്യം എന്ന് ചോദിച്ചില്ല. തിരക്ക് പിടിച്ച ഈ ഓട്ടത്തിനിടയിൽ ഒന്നിനും സമയമില്ല. പരിചയമുള്ള ഒരു സിസ്റ്റർ പറഞ്ഞുവിട്ടതാണ്, വലിയ ശമ്പളം കൊടുക്കേണ്ട.  അതുകൊണ്ടു അങ്ങു കൂടെ നിർത്തി. വിശേഷങ്ങൾ അന്വേഷിച്ചു വെറുതെ വയ്യാവേലി തലയിൽ കേറ്റി വയ്‌ക്കേണ്ട.. രാവിലെ ഭർത്താവ് ജോലിക്ക് പോകും. അദ്ദേഹത്തിന് തിരക്കോടു തിരക്കാണ്. മാർകെറ്റിംഗിൽ ആയതുകൊണ്ട് തന്നെ പുറത്തേക്കു യാത്രകളും ഉണ്ടാകും. പിന്നെ രണ്ടു പിള്ളേര് ഉള്ളതുങ്ങളുടെ പുറകെ നടന്നാലേ സമയത്തു...

MAKAN മകൻ E, A, KZ, AP, K, P, G, SXC

"മോനെ നീ ചെയ്തത് തെറ്റാണ്..? ചേച്ചിമാരുടെ വിവാഹം കഴിയുന്നത് വരെ നിനക്ക് കാക്കാമായിരുന്നില്ലേ.." കണ്ണുകൾ നിറഞ്ഞിരുന്നൂ അത് പറയുമ്പോൾ ആര് കേൾക്കുവാൻ. അവൻ അവളുടെ കൈയ്യും പിടിച്ചു അകത്തേയ്ക്കു കയറി. അത് തടുക്കുവാനുള്ള ശേഷി എനിക്കില്ല.. .............................. രണ്ടു പെൺകുട്ടികൾക്ക് ശേഷം മൂന്നാമതായി ഒരു ആൺകുട്ടി ജനിച്ചപ്പോൾ സന്തോഷം കൊണ്ട് മനസ്സ് തുള്ളിച്ചാടി. പെൺകുട്ടികൾ രണ്ടും നന്നായി പഠിക്കുമായിരുന്നൂ. അവൻ ഒരു ഉഴപ്പനും. പക്ഷേ ഒരിക്കലും അവനെ ഞാൻ വഴക്കു പറഞ്ഞിട്ടില്ല. അവനു വേണ്ടതെല്ലാം ഞാൻ ചെയ്തു കൊടുക്കും. അവൻ്റെ അമ്മയും അങ്ങനെ തന്നെ ആയിരുന്നൂ.. ഭക്ഷണം കൊടുക്കുമ്പോൾ പോലും അവനു വേണ്ടി വറുത്ത മീനിൻ്റെ വലിയ ഒരു കഷ്ണം അവൾ മാറ്റി വയ്ക്കുമായിരുന്നൂ.. പത്താം ക്ലാസ്സോടെ പഠനം നിറുത്തി വീട്ടിൽ അവൻ കുത്തിയിരുന്നപ്പോഴും ഞാൻ ഒന്നും പറഞ്ഞില്ല. അവനു വേണ്ടി കടം വാങ്ങി ഒരു കട ഇട്ടു കൊടുത്തൂ. അവൻ കുടുംബം നോക്കും എന്ന ചിന്തയായിരുന്നൂ മനസ്സിൽ. ആ മകനാണ് ഇന്ന് അന്യമതസ്ഥായായ ഒരു പെൺകുട്ടിയെയും കൂട്ടി വീട്ടിൽ വന്നിരിക്കുന്നത്. കെട്ടുപ്രായം കഴിഞ്ഞ രണ്ടു ചേച്ചിമാർ അവനുണ്ട്. അവനു വ...

ഏട്ടൻ്റെ ഭാര്യ ETTANTE BHARYA, FB, N, K, A, AP, KZ, P, G, E, EK

"എനിക്ക് ഇനി വയ്യ, ഇങ്ങനെ പണി എടുത്ത് ചാകുവാൻ..." "രാവിലെ തന്നെ നിനക്കെന്താണ് മറിയെ. ഇനി ഞാൻ വേറെ കെട്ടണോ..?" "ആ പൂതി അങ്ങു മനസ്സിൽ വച്ചാൽ മതി. ഇവിടെ പോത്തു പോലെ രണ്ടെണ്ണം വളർന്നു നില്പില്ലെ. അതുങ്ങളെ അങ്ങു കെട്ടിച്ചാൽ മതി.." "അതെങ്ങനെ ശരിയാകും. മൂത്തവൻ പെണ്ണ് കെട്ടില്ല എന്ന വാശിയിൽ അല്ലെ. അവൻ നിൽക്കുമ്പോൾ ഇളയവൻ എങ്ങനെ കെട്ടും..?" "അതൊന്നും ഇനി നോക്കണ്ട. അവനെ പിടിച്ചു കെട്ടിക്കണം.." .................. "മോനെ ഞാൻ പറയുന്നത് നിനക്ക് മനസ്സിലാകുന്നുണ്ടോ." "അപ്പൻ എന്ത് പറഞ്ഞാലും ശരി. ചേട്ടൻ കെട്ടിയിട്ടേ ഞാൻ കെട്ടൂ.." "നീ ഞാൻ പറയുന്നത് അങ്ങു കേട്ടാൽ മതി. ചേട്ടന് എപ്പോൾ കെട്ടണം എന്ന് തോന്നുമോ അപ്പോൾ കെട്ടട്ടെ.." ............................... ഒരു ദിവസ്സം തന്നെ രണ്ടു പെണ്ണുങ്ങളെ കാണണം. ഏതായാലും കൊള്ളാം. നാട്ടുകാർക്ക് പറഞ്ഞു രസിക്കുവാൻ ഒരു വകയായി. ആദ്യത്തെ പെണ്ണിനെ കണ്ടതും മനസ്സിന് ബോധിച്ചൂ. എപ്പോഴൊക്കെയോ അവളെ ഞാൻ എൻ്റെ സ്വപ്നങ്ങളിൽ കണ്ടിരുന്നുവൊ...? എന്നിട്ടും ബ്രോക്കറുടെ നിർബന്ധ പ്രകാരം രണ്...

NALLA BHARYA നല്ല ഭാര്യ FB, E, PT, K, A, AP, KZ, P, G, SXC, EK

"ആ ഭ്രാന്തിയെ നോക്കുവാൻ എനിക്ക് വയ്യ. ഏതു കഷ്ടകാല സമയത്താണോ എനിക്ക് ഈ വീട്ടിൽ കെട്ടി വരുവാൻ തോന്നിയത്...." ഭാര്യയുടെ അലർച്ച കേട്ടപ്പോൾ എനിക്ക് എല്ലാം മനസ്സിലായി. ഓടിചെന്ന് നോക്കുമ്പോൾ അമ്മ ഗേറ്റിൽ പിടിച്ചു റോഡിലേയ്ക്ക് നോക്കി നിൽക്കുന്നൂ. "പാവം മക്കളേയും പ്രതീക്ഷിച്ചുള്ള നിൽപ്പാണ്" അമ്മയെ  ഞാൻ അകത്തേയ്ക്കു കൂട്ടികൊണ്ടു വന്നൂ.. അപ്പോഴേയ്ക്കും ഭാര്യ തുടങ്ങി. "മനുഷ്യന് പുറത്തിറങ്ങുവാൻ തന്നെ നാണക്കേട് തോന്നുന്നൂ. അമ്മായിഅമ്മ ഭ്രാന്തിയാണ് എന്ന് കേൾക്കുമ്പോൾ എന്ത് അഭിമാനമാണ്..? ഭ്രാന്തു ഉണ്ടെങ്കിൽ ചങ്ങലയ്ക്കു ഇടണം. ഇതു പോലെ അഴിച്ചു വിടുകയല്ല വേണ്ടത്." ............................... വിവാഹാലോചനകൾ വന്നപ്പോൾ ഒരു കാര്യമേ ഞാൻ ആവശ്യപെട്ടിരുന്നുള്ളു. " അമ്മയ്ക്ക് ഓർമ്മകുറവുണ്ട്, എൻ്റെ പണവും പ്രതാപവും കണ്ട് ആരും ഈ വീട്ടിലേയ്ക്കു വരണ്ട. അമ്മയെ നോക്കുവാൻ കഴിയുന്നവർ വന്നാൽ മതി." അതുകേട്ടതും അച്ഛൻ്റെ കണ്ണുകൾ നിറഞ്ഞു.... പാവപ്പെട്ട വീട്ടിലെ പെണ്ണിനെ കാണുവാൻ ചെന്നപ്പോൾ ഞാൻ ഈ കാര്യം അവളോടും പറഞ്ഞതാണ്. കാരണം പിന്നീട് ഒരിക്കലും ചതിക്കപ്പെട്ടു എന്...

കളങ്കം KALANGAM FB, E, A, K, KZ, AP,NL, SXC, G, P, EK

തല കുനിച്ചു നാട്ടുവഴിയിലൂടെ സ്കൂളിലേയ്ക്ക് നടക്കുമ്പോൾ എന്തായിരുന്നൂ മനസ്സിൽ. വെറും നിസ്സംഗത മാത്രം.. ഒന്നും ചെയ്യുവാൻ കഴിയാത്ത നാലാംതരക്കാരി അത് മാത്രമാണ് ഞാൻ... കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ ആരും കാണാതെ തുടച്ചൂ... പോകുന്ന വഴിയിൽ എല്ലാം ആളുകൾ കളിയാക്കി ചിരിക്കുന്നത് പോലെ തോന്നി. അവരോടു ദേഷ്യം ഒന്നും തോന്നിയില്ല. മറ്റുള്ളവരുടെ ദുഃഖങ്ങളിൽ സന്തോഷിക്കുവാൻ അല്ലെ എല്ലാവർക്കും ഇഷ്ടം. എത്രയോ വർഷങ്ങളായി ഈ പരിഹാസ ചിരികളും കുത്തുവാക്കുകളും ഞാൻ കേൾക്കുന്നൂ.. ........................................ അപ്പനും അമ്മയും തമ്മിൽ എന്നും വഴക്കാണ്. ഞാൻ പിടിച്ച മുയലിനാണ് മൂന്ന് കൊമ്പ് എന്ന വാശിയാണോ രണ്ടുപേർക്കും. കുടിയനായ അപ്പനാണോ തെറ്റുകാരൻ.... അറിയില്ല... പലപ്പോഴും അവർ തമ്മിൽ എന്തിനാണ് വഴക്കു കൂടുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നൂ.. അനിയൻ ജനിച്ചതിൽ പിന്നെ അമ്മയെ അപ്പന് സംശയമാണ്. അപ്പൻ്റെ തല്ലു കൊള്ളുന്നത് അമ്മയ്ക്ക് ശീലമാണ്. തല്ലുകൊണ്ട് അമ്മ ഇരുന്നു കരയുന്നതു കാണുമ്പോൾ ഞാൻ നിസ്സംഗതയോടെ നോക്കി നിൽക്കും. അല്ലെങ്കിലും കരഞ്ഞു കരഞ്ഞു എൻ്റെ കണ്ണുനീരൊക്കെ വറ്റിയിര...

A tribute to my mother................. TMC, G

എന്നും എന്തിനും അമ്മയായിരുന്നൂ എനിക്ക് തുണ. വാശിയോടെ പഠിക്കുവാൻ എനിക്ക് പ്രേരണയായത് അമ്മയായിരുന്നൂ. പലപ്പോഴും എന്നെ പരിചയപ്പെടുന്നവർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. "എങ്ങനെ നീ ഇത്ര നന്നായി ചിരിക്കുന്നൂ...?" അതിനുള്ള ഉത്തരവും എനിക്ക് നന്നായി അറിയാമായിരുന്നൂ. ഏറ്റവും കൂടുതൽ ദുഃഖം അനുഭവിക്കുന്നവന് മാത്രമേ ചിരിയുടെ വില അറിയുവാൻ കഴിയൂ. പ്രശ്നങ്ങൾ ഇല്ലാത്തവർ ആരെങ്കിലും ഈ ലോകത്തിൽ ഉണ്ടോ...? ജോലിയിൽ പ്രശ്നം, വീട്ടിൽ പ്രശ്നം, കുട്ടിക്ക് പ്രശ്നം... അങ്ങനെ നോക്കുമ്പോൾ ചിരിക്കുവാൻ നേരം കാണില്ലല്ലോ...? അമ്മ എന്നും എന്നോട് പറയുമായിരുന്നൂ.. "ഇന്നിൽ ജീവിക്കുവാൻ നീ പഠിക്കണം. ഈ കൊഴിഞ്ഞു വീഴുന്ന ഓരോ നിമിഷവും ഒരിക്കൽ തിരിച്ചു വേണമെന്ന് നീ ആഗ്രഹിക്കും. അന്ന് നിനക്ക് അത് കൈയ്യെത്തി പിടിക്കുവാൻ സാധിക്കില്ല..." അന്നൊക്കെ ഞാൻ ഓർക്കും ഈ അമ്മയ്ക്ക് വേറെ ഒരു പണിയുമില്ലേ.... എൻ്റെ കുട്ടിക്കാലത്തു ആങ്ങളമാരോട് തല്ലു പിടിക്കുമ്പോൾ അമ്മ പറയുമായിരുന്നൂ... "എൻ്റെ കുട്ടി, നീ അവരോടു ക്ഷമിക്കൂ. എന്നിട്ടു അവരോടൊപ്പം കളിച്ചു വളരണം. നാളെ വിവാഹം കഴിഞ്ഞു മറ്റൊരു വീട്ടിൽ പോകുമ്പോൾ നിന...

AYALATHE AMMA അയലത്തെ അമ്മ, E, K, A, N, PT, AP, KZ, X, P, G, NL, TMC, LF, NA

 " ചേച്ചി, ആ ചക്ക ഞാൻ പറിച്ചെടുത്തോട്ടെ.." "മോളിങ്ങു കയറി വാ. ചക്കയൊക്കെ ചേച്ചി ഇട്ടു തരാം. കുറച്ചു നേരം ഇരുന്നിട്ട് പോകാം.." "വേണ്ട ചേച്ചി, അമ്മ കണ്ടാൽ പ്രശ്നം ആകും.." "അവർ ഉച്ച ഉറക്കത്തിലായിരിക്കും. നീ പേടിക്കേണ്ട." അവളുടെ നിറവയറിലേയ്ക്ക് നോക്കിയപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു. എനിക്കും അവളെ  പോലെ ഒരു മകളുണ്ട്. അവൾ കോളേജിൽ പഠിക്കുന്നൂ.  ഇവിടെ എനിക്ക് കഷ്ടപ്പാടാണ്. ഇല്ലായ്മ്മയിൽ തന്നെ ഞാനും ജീവിക്കുന്നൂ. പക്ഷേ അദ്ദേഹം കിട്ടുന്നതുകൊണ്ട് നന്നായി തന്നെ എന്നെയും മകളെയും നോക്കുന്നുണ്ട്. സ്നേഹത്തിന് ഈ വീട്ടിൽ ഒരു കുറവും ഇല്ല. സുമ അയല്പക്കത്ത് കല്യാണം കഴിച്ചു വന്നതാണ്. കൊടുക്കാമെന്നു പറഞ്ഞ സ്ത്രീധനം കൊടുക്കുവാൻ അവളുടെ അച്ഛന് കഴിഞ്ഞില്ല. ഭൂസ്വത്തു ഒരുപാടുള്ള വീട്ടിലെ പെൺകുട്ടി. എന്നിട്ടും ഒരു ഫലവുമില്ല. എല്ലാ വസ്തുക്കളും കേസിലാണ് എന്ന കാര്യം വിവാഹ സമയത്തു അവളുടെ അച്ഛൻ മറച്ചു വച്ചൂ. സ്വത്തു മാത്രം മോഹിച്ചു അവളെ വിവാഹം കഴിച്ചവന് അവളെ പക്ഷേ ഇപ്പോൾ വേണ്ട... ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്... "അല്ലെങ്കിൽ തന്നെ കുടിയനായ അവനു ഇത്ര നല്ല പെൺകുട...

KOOTUKUDUMBAM കൂട്ടുകുടുംബം FB, N, E, A, K, AP, PT, KZ, P, G, NL, SXC

"നാളെ നക്ഷത്രം ഇടണം. ക്രിസ്തുമസ്സ്‌ ഇങ്ങടുത്തല്ലോ.." "എൻ്റെ പുഷ്പേ നിനക്ക് വേറെ ഒരു പണിയുമില്ലേ. ആർക്കു വേണ്ടിയാണ് നമ്മൾ ഈ ഒരുങ്ങുന്നത്. അവർ വരില്ല എന്ന് നിനക്ക് അറിയില്ലേ.." പെട്ടെന്ന് എൻ്റെ കണ്ണുകൾ നിറഞ്ഞു... മക്കൾ നാലു പേരാണ്. പഠനത്തിൽ ഒന്നിനൊന്നു മിടുക്കർ. പഠിച്ചിരുന്ന ക്ലാസ്സുകളിൽ എല്ലാം ഒന്നാമതായിരുന്നൂ. അവർ വാങ്ങി കൂട്ടുന്ന സമ്മാനങ്ങൾ കണ്ടു എന്നും അഭിമാനിച്ചിട്ടേയുള്ളൂ.. പലരും പറയുന്നത് കേൾക്കുമ്പോൾ എന്നും അഭിമാനത്തോടെ തല ഉയർത്തി നിന്നിട്ടേയുള്ളൂ.. "കുട്ടികളെ വളർത്തുകയാണെങ്കിൽ പുഷ്പയും തോമസും വളർത്തുന്നത് പോലെ വേണം. നമ്മുടെ മക്കൾ ആ കുട്ടികളെ കണ്ടു പഠിക്കണം." ................................ ഞങ്ങൾ രണ്ടു പേരും അറിയപ്പെടുന്ന കോളേജിലെ പ്രൊഫസർമാർ ആണ്. രണ്ടു പെൺകുട്ടികളേയും  രണ്ടു ആൺകുട്ടികളേയും ദൈവം അറിഞ്ഞു തന്നപ്പോൾ ഒത്തിരി അഹങ്കരിച്ചൂ. അദ്ദേഹത്തിൻ്റെ വീട്ടിൽ വിദ്യാഭ്യാസം ഉണ്ടായിരുന്നത് തോമസിന് മാത്രം ആയിരുന്നൂ. സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന കുടുംബം ആയിരുന്നൂ എൻ്റെത്. തോമസിൻ്റെ കുടുംബവുമായി ഒത്തു പോകുവാൻ പ്രയാസം തോന്നിയത്കൊണ്ടാണ് ഞങ...

എൻ്റെ നിധി ENTE NIDHI, FB, E, K, A, P, AP, KZ

"ഏട്ടാ , എനിക്കിവിടെ നല്ല തിരക്കാണ്. ഈ വർഷം വരുവാൻ പറ്റില്ല. അടുത്ത ഉത്സവത്തിന് എന്തായാലും ഞാൻ വരും..." "നീ ഇല്ലാതെ കടന്നു പോകുന്ന നാലാമത്തെ ഉത്സവമാണ് ഇത്. അമ്മയും അച്ഛനും ഏടത്തിയും നിന്നെ നന്നായി മിസ് ചെയ്യുന്നുണ്ട്. നീ എൻ്റെ ഉണ്ണിമോനെ ഒന്ന് കണ്ടില്ലല്ലോ മോളെ..." "ഏട്ടന് അറിയാമല്ലോ.. എല്ലാവരും ഒരുപാടു ആഗ്രഹിക്കും ഇങ്ങനെ ഒരു ജോലിയിൽ എത്തിപെടുവാൻ. ടാർഗറ്റ് എത്തിപിടിച്ചാലേ എനിക്ക് ഇവിടെ ഒരു നിലനിൽപ്പുള്ളൂ.." "ശരി മോളെ, എന്നാലും എന്തോ നിന്നെ ഒന്ന് കാണണം എന്ന് മനസ്സ് പറയുന്നൂ. ഇനി നിന്നെ കാണുവാൻ പറ്റിയില്ലെങ്കിലോ. ഇനി ഒരു ഉത്സവത്തിനു നിന്നെ വിളിക്കുവാൻ ഏട്ടൻ ഉണ്ടായില്ലെങ്കിലോ.." "എന്താ, ഏട്ടാ ഇങ്ങനെ. എന്നെ വിഷമിപ്പിക്കുവാനാണോ ഏട്ടൻ വിളിച്ചത്.." "പോട്ടെ മോളെ, നിനക്ക് നല്ലതു വരട്ടെ. മനുവിനോട് എൻ്റെ അന്വേഷണം പറയണം.." എന്നും ഏട്ടൻ വിളിക്കും. മറ്റൊരു മഹാനഗരത്തിൻ്റെ ഭാഗമായി ഇവിടെ ഒതുങ്ങി കൂടുമ്പോഴും മനസ്സിൽ ഇന്നും നാട് നിറഞ്ഞു നിൽക്കുകയാണ്. ഏട്ടനും ഞാനും തമ്മിൽ പത്തു വയസ്സിൻ്റെ വ്യത്യാസമുണ്ട്. എനിക്കെന്നും ഏട്ടൻ അച്ഛൻ്റെ ...

ATHIJEEVANAM അതിജീവനം FB, E, N, K, P, KZ, A, AP, G, SXC, NL

"പെട്ടെന്ന് എന്താണ് എൻ്റെ അമ്മയ്ക്ക് പറ്റിയത്..? കേട്ടത് സത്യമാകരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് ഞാൻ ആശുപത്രിയിലേയ്ക്ക് ഓടിയത്.. ക്ലാസ്സ് കഴിഞ്ഞു വീട്ടിലേയ്ക്കു എത്തുമ്പോൾ എന്നും ചിരിയോടെ അമ്മ ഉമ്മറത്തുണ്ടാകും. എല്ലാ ദുഃഖങ്ങളും എനിക്ക് വേണ്ടി മറന്നു ചുണ്ടിൽ ഒരു ചിരി വിടർത്തി നിൽക്കുന്ന അമ്മ. അമ്മ എനിക്കെന്നും അത്ഭുതമായിരുന്നൂ.. ബിരുദം അവസാന വർഷമാണ്. ഇനി രണ്ടു പരീക്ഷകൾ മാത്രമേ ബാക്കിയുള്ളൂ. അതും കൂടെ കഴിഞ്ഞാൽ പിന്നെ കുറച്ചെങ്കിലും പിടിച്ചു നിൽക്കുവാനുള്ള ശക്തി എനിക്ക് കിട്ടും. ഇന്നലെ രാത്രിയിലും അമ്മയുടെ കരച്ചിൽ ഞാൻ അച്ഛൻ്റെ മുറിയിൽ നിന്ന് കേട്ടിരുന്നൂ... "നമ്മുടെ മകളെ ഓർത്തിട്ടെങ്കിലും നിങ്ങൾ ഇനി കണ്ട പെണ്ണുങ്ങളെ തേടി പോകരുത്. അവൾ വലുതാവുകയാണ്. അവൾക്കെല്ലാം മനസ്സിലാകുന്ന പ്രായമാണ്.." അമ്മയുടെ അപേക്ഷകൾ പക്ഷേ ഒരിക്കലും അച്ഛൻ്റെ മുന്നിൽ വില പോകില്ല. എനിക്ക് എല്ലാം മനസ്സിലാകുന്നുണ്ടായിരുന്നൂ. ഒരു പക്ഷേ അമ്മയുടെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ അച്ഛനെ തല്ലിയിട്ടു ആ ബന്ധം ഉപേക്ഷിച്ചു എന്നേ സ്ഥലം വിട്ടേനെ.. ഒരിക്കൽ മാത്രം അമ്മയോട് ഞാൻ ചോദിച്ചൂ.. "നമുക്ക് എവ...