ETHATHA ഇത്താത്ത- PART 1, FB, N, A, E, K, KZ, G, P, AP, PT, NL, LF, TMC, SXC
"ഇക്കാ, നിങ്ങൾ ഒരു നിക്കാഹ് കഴിക്കണം. ഇനിയും എത്ര നാളാണ് നമ്മൾ ഇങ്ങനെ കാത്തിരിക്കുന്നത്. എനിക്ക് ഒരു കുട്ടി ഉണ്ടാവില്ല. അത് നിങ്ങൾക്ക് അറിയാമല്ലോ.." "എൻ്റെ പാത്തു, എനിക്കിനി വേറൊരു പെണ്ണ് വേണ്ട. നീ മതി..." "എത്ര നാളായി ഞാൻ പറയുന്നൂ. ഇക്ക കേട്ട ഭാവം പോലും നടിക്കുന്നില്ലല്ലോ. ഞാൻ എന്തൊരു ഭാഗ്യം കെട്ടവൾ ആണ്. നിക്കാഹ് കഴിഞ്ഞിട്ട് പതിനഞ്ചു കൊല്ലമായി, ഇതുവരെ ഒരു കുഞ്ഞിക്കാല് കാണുവാൻ നമുക്ക് ഭാഗ്യം ഉണ്ടായില്ല. ഇക്കയുടെ ബന്ധുക്കളും നാട്ടുകാരും എന്നെ കുറ്റം പറയുന്നൂ, ഞാൻ ഒഴിഞ്ഞു പോണമത്രേ..." പതിവ് പോലെ ഇക്ക ഒന്നും പറയാതെ പുറത്തേയ്ക്കു ഇറങ്ങിപോയി. "ഇനി ഇപ്പൊൾ ഞാൻ തന്നെ മുന്നിട്ടിറങ്ങി എന്തെങ്കിലും ചെയ്യണം." .................. പിറ്റേന്ന് ബ്രോക്കർ എന്നെ വന്നു കണ്ടു. "സൈനുത്താ, നിങ്ങൾ ഈ പെണ്ണിനെ ഒന്ന് നോക്കൂ. ഇക്കയ്ക്കു ചേരും. കല്യാണം കഴിഞ്ഞു ഒരു വർഷം ആയപ്പോൾ ഭർത്താവ് അപകടത്തിൽ മരിച്ചൂ. ഒരു കുട്ടിയുണ്ട്. അതിനിപ്പോൾ അഞ്ചു വയസ്സായി. അത് ഭർത്താവിൻ്റെ വീട്ടിൽ ആണ്. അവർക്കു ഇവളെ വേണ്ട. ആ കുട്ടിയെ നോക്കുവാനുള്ള പാങ്ങൊന്നും ഇവരുടെ കുടുംബത്തിനില്ല...