ഏഴാം ദിവസ്സം EZHAM DHIVASSAM, FB, N, K, E, P, A, KZ
"മോനെ, നീ ചെയ്യുന്നത് തെറ്റല്ലേ, അവളെ മോഹിപ്പിച്ചിട്ടു നീ മറ്റൊരു പെണ്ണിൻ്റെ കഴുത്തിൽ മിന്നു കെട്ടരുത്. നീ അവളിൽ നിന്നും കവർന്നെടുത്തതൊന്നും തിരിച്ചു കൊടുക്കുവാൻ നിനക്ക് സാധിക്കില്ല." "അമ്മയ്ക്ക് രാവിലെ വേറെ പണിയൊന്നുമില്ലേ.. എനിക്ക് അപ്പൻ പറഞ്ഞ പെണ്ണ് മതി. എനിക്കാരോടും സ്നേഹവുമില്ല, ഒരു മണ്ണാങ്കട്ടയുമില്ല.." മനു ഉറക്കെ വിളിച്ചു കൂകി. "മനു പറഞ്ഞ വാക്കുകൾ തകർത്തത് എൻ്റെ ഹൃദയമാണ്. ഇപ്പോൾ ഇവിടെ നിന്നത് കൊണ്ട് മാത്രം എല്ലാം എനിക്ക് അറിയുവാൻ കഴിഞ്ഞു." അവൻ ആനിയെ സ്നേഹിച്ചിരുന്നതിനെല്ലാം ചുക്കാൻ പിടിച്ചത് ഞാൻ തന്നെയാണ്, അവൻ്റെ പെങ്ങൾ എന്ന് പറയുവാൻ എനിക്ക് ഇപ്പോൾ നാണം തോന്നുന്നൂ. "എല്ലാം എൻ്റെ തെറ്റാണ്.." ഞാനും ആനിയും അയല്പക്കക്കാരാണ്. പണത്തിൻ്റെ അന്തരം എന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നൂ. കൗമാരത്തിലെപ്പോഴോ അവർ തമ്മിൽ സ്നേഹിച്ചു തുടങ്ങി. "അവനോടു ആനിക്കു തോന്നിയ ഇഷ്ടം അവൻ്റെ ഉള്ളിലും ഉണ്ട് എന്നറിഞ്ഞ ദിവസ്സമാണ്‌അവൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത്രേ.." എനിക്കും അമ്മയ്ക്കും എല്ലാം അറിയാമായിരുന്നൂ. പത്താം ക്ലാസ്സു കഴിഞ്ഞു ഞ...