THETTU തെറ്റ് FB, N, P, E, K, G
ഇന്നാദ്യമായി ഞാൻ പരാജയം സമ്മതിക്കുന്നൂ. അഹങ്കാരം കൊണ്ട് നേടിയതൊന്നും നേട്ടം ആയിരുന്നില്ല. പണം ഉണ്ട്, എന്തും വിലക്ക് വാങ്ങാം എന്ന അഹങ്കാരം അത് എന്നെ കൊണ്ടെത്തിച്ചത് എവിടെയായിരുന്നൂ... ഞാൻ ചെയ്യുന്നത് തെറ്റാണു എന്ന് അറിഞ്ഞിട്ടും തിരുത്താതെ ഇരുന്ന മാതാപിതാക്കളോട് എനിക്ക് പരാതിയില്ല.. പ്ലസ് ടു ക്ലാസ്സിൽ എത്തിയപ്പോൾ മുതലാണ് എന്നിൽ മാറ്റങ്ങൾ വന്നത്. എന്തിനോടും ഏതിനോടും ഒരു പുച്ഛം മാത്രം എന്നിൽ അവസാനച്ചൂ. അന്നൊരിക്കൽ അദ്ധ്യാപകനോട് സംസാരിച്ച രീതി ശരിയല്ല എന്ന് കൂട്ടുകാർ എല്ലാവരും പറഞ്ഞപ്പോഴും ഞാൻ അത് ചെവികൊണ്ടില്ല. ആ അദ്ധ്യാപകനോട് തീർത്താൽ തീരാത്ത വൈരാഗ്യം എനിക്ക് ഉണ്ടായിരുന്നൂ. അയാൾക്ക് എന്നെ എപ്പോഴും വഴക്കു പറയണം. എന്നെ ബിബിനിൽ നിന്നും അകറ്റുവാൻ അയാൾ ശ്രമിക്കുന്നത് എനിക്ക് ഇഷ്ടം ആയിരുന്നില്ല... "എൻ്റെ മാതാപിതാക്കൾക്ക് ഇല്ലാത്ത പ്രശ്‌നം അയാൾക്കെന്തിനാണ്...?" പ്രതികാരമെന്ന നിലയിലാണ് അയാൾക്കെതിരെ പ്രിൻസിപ്പളിനോട് ഞാൻ അന്ന് പരാതി പറഞ്ഞത്. അതിനുള്ള അവസരവും ഞാൻ തന്നെ ഒരുക്കിയിരുന്നൂ.. വൈകുന്നേരം സ്പെഷ്യൽ ക്ലാസ് വേണം എന്ന ആവശ്യം എൻ്റെതു മാത്രം ആയിരുന്നൂ. ക്ലാസ്സിൽ ...