പോസ്റ്റുകള്‍

സെപ്റ്റംബർ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

PRATHIKARAM പ്രതികാരം... FB, N, K, E, P, A, KZ, AP, PT, G

"നാളെ മാഡത്തിൻ്റെ  സ്കൂളിൽ സ്വീകരണം ഉണ്ട്. നാലുമണിക്ക് എത്തണം" അസിസ്റ്റൻറ് വന്നു പറഞ്ഞപ്പോൾ മാത്രമാണ് ഞാൻ അതോർത്തത്.. ഒരു ഡോക്ടറുടെ തിരക്കുകൾ മാറ്റി വച്ച്, (അതേ ഇന്ത്യയിലെ അറിയപ്പെടുന്ന കാർഡിയോളോജിസ്റ്) ഞാൻ പുറപ്പെട്ടു. എൻ്റെ നാട്ടിലേയ്ക്ക്.... എൻ്റെ കണ്ണുകൾ നിറഞ്ഞതു ഞാൻ ഒപ്പി.. ഇതു പക്ഷേ സന്തോഷം കൊണ്ടുള്ള കണ്ണീരാണ്.. ഈ നിമിഷം ഞാൻ മനസ്സിൽ കുറിച്ചിട്ടതാണ്.. ഇതെൻ്റെ പ്രതികാരം ആണ്. എന്നും എന്നെ തോല്പിച്ചിരുന്ന സാഹചര്യങ്ങളോടുള്ള പ്രതികാരം... ക്ലാസ്സിൽ ഒരു വിധം തരക്കേടില്ലാതെ പഠിക്കുന്ന കുട്ടിയായിരുന്നൂ ഞാൻ. പക്ഷേ.. നല്ല ഒരു വസ്ത്രമോ ബാഗോ എനിക്ക് ഉണ്ടായിരുന്നില്ല.. എൻ്റെ വിധിയോടുള്ള പോരാട്ടമായിരുന്നൂ എൻ്റെ ജീവിതം... വീട്ടിൽ എന്നും വഴക്കായിരുന്നൂ..  അപ്പന് കിട്ടുന്ന പണം മുഴുവൻ ഷാപ്പിൽ തീരും. പലപ്പോഴും പട്ടിണിയാണ്. എന്നിട്ടും ഞാൻ വാശിയോടെ പഠിക്കുവാൻ ശ്രമിചൂ... അന്ന് ക്ലാസ്സിൽ അദ്ധ്യാപിക എല്ലാവരോടും ഇരുന്നു പഠിക്കുവാൻ പറഞ്ഞ സമയത്തു, ഒരു ചെറിയ സംശയം തീർക്കുവാനാണ് ഞാൻ അവരുടെ അടുത്തേയ്ക്കു ചെന്നത്.. ഞാൻ എന്തെങ്കിലും ചോദിക്കും മുൻപേ അവരെന്ന...

MAYOORAM മയൂരം FB, N

ഇന്നൊരു തുള്ളി നീരിനായ് ഞാൻ കേണിടുമ്പോൾ എന്തേ നിനക്കിത്ര മൗനം.. നിനക്കായ് ഞാൻ പൊഴിച്ചൊരാ പീലികൾ വിതുമ്പിടുന്നൂ ഇന്നു നിൻ പുസ്‌തക താളുകളിൽ നിനക്ക് മാത്രമായ് ഞാൻ ആടിയില്ലേ എൻ കാലുകൾ തളരുവോളം അത്ര മേൽ നീ എന്നെ സ്നേഹിച്ചതല്ലേ എന്നിട്ടുമെന്തേ ഉണ്ണീ.... നിൻ്റെ സ്വപ്നങ്ങളിൽ ഞാൻ പീലി വിടർത്തി ആടിടുമ്പോൾ എൻ്റെ സ്വപ്നങ്ങളിൽ നീ കോടാലി                                                  ആഴ്ത്തി എനിക്കിഷ്ടമാo കാടു നീ എടുത്തു എൻ്റെ പീലികളോ നീ വിശറിയാക്കി എന്നെയോ നീ ഔഷധമാക്കി നീ നരജന്മം നിറഞ്ഞാടിടുമ്പോൾ സഹജീവിയെ എന്തേ കാൺവതില്ല എനിക്കായ് നീ ഒരുക്കിയ ചിതയിൽ നീയും ഒരുനാൾ വീണിടും... .....................സുജ അനൂപ്

താലിചരട് THAALICHARADU FB, N, E, G, K, P, A, AP, KZ, PT

ഇന്ന് ഞാൻ നാട്ടിലേയ്ക്ക് പോകുന്നൂ. കുറച്ചു നിമിഷങ്ങൾ ചിലവഴിക്കുവാൻ വേണ്ടി മാത്രം..... നീണ്ട പന്ത്രണ്ടു വർഷങ്ങൾക്കു ശേഷം.... എനിക്കിന്ന് മനസ്സ് തുറന്നു ഒന്ന് പൊട്ടി ചിരിക്കണം... ഇന്നുവരെ ഞാൻ ഒഴുക്കിയ കണ്ണുനീർ അത് ആരും കണ്ടില്ല... അവൻ്റെ ശവദാഹം ഇന്നാണ്. കത്തി തീരും മുൻപേ എനിക്ക് അവനെ ഒരു നോക്ക് കാണണം.. ആദ്യമായി ഞാൻ ആ നാട്ടിൽ വരുമ്പോൾ എൻ്റെ നെറ്റിയിൽ കുങ്കുമം ഉണ്ടായിരുന്നൂ. സുമംഗലിയായി വലതു കാൽ വച്ച് കയറുമ്പോൾ ഒന്നേ പ്രാർത്ഥിച്ചിരുന്നുള്ളൂ.. " നെറ്റിയിലെ സിന്ദൂരം മായരുത് മരിക്കുവോളം" ഒരു കുട്ടി ജനിച്ചതിനു ശേഷം സന്തോഷം ഇരട്ടിച്ചതേ ഉള്ളൂ... എല്ലാം തകർത്തത് അവനാണ്.. അദ്ദേഹത്തിൻ്റെ കൂട്ടുകാരൻ.. അവനാണ് പറഞ്ഞെത്.. "അയല്പക്കകാരനുമായി എനിക്ക് അവിഹിതം ഉള്ള കാര്യം. അവൻ നേരിട്ട് കണ്ടതാണ് പോലും" ഒന്നുമറിയാത്ത എന്നെയും അദ്ദേഹത്തിൻ്റെ  കൂട്ടുകാരൻ സുമിത്തിനെയും എത്ര വിദഗ്ധമായാണ് അവൻ ഒരു മുറിയിൽ പൂട്ടി ഇട്ടതു. "ഉളി ചോദിച്ചു വന്നതായിരുന്നു സുമിത്‌. കട്ടിലിൻ്റെ അടിയിൽ അവൻ കയറിയതും അതിനാണ്. അവിടെയാണ് അദ്ദേഹം എല്ലാം ഒരു വട്ടയിൽ വച്ചിരുന്നത്" എന്നിട...

PRETHAM പ്രേതം FB, N

 "ഹോമം നടത്തുന്നുണ്ട്ത്രേ, എന്നെ പിടിച്ചു കെട്ടുവാൻ മഹാമാന്ത്രികൻ വന്നിട്ടുണ്ടു പോലും...." വരട്ടേ... ഞാൻ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ല. എനിക്ക് അങ്ങനെ ആരുടെ മേലും കയറുകയും വേണ്ട... എന്നിട്ടും എന്തിനാണ് എന്നെ എല്ലാവരും ഉപദ്രവിക്കുന്നത്....  തെറ്റ് ചെയ്തവരെ അല്ലേ ശിക്ഷിക്കേണ്ടത്... ഈ പാവം അമ്മയെ വെറുതേ വിട്ടു കൂടെ ... ഞാൻ സുഭദ്ര.. ചെറുപ്പത്തിലേ അപ്പനും അമ്മയും മരിച്ചൂ. പിന്നീടുള്ള ജീവിതം മൊത്തം അമ്മാവൻ്റെ വീട്ടിലെ ചായ്‌പിൽ ആയിരുന്നൂ... എല്ലുമുറിയെ പണിയെടുപ്പിക്കുവാൻ അവിടെ അമ്മായി ഉണ്ടായിരുന്നൂ. ഒരിക്കലും വയറു നിറയെ ഞാൻ ഉണ്ടിട്ടില്ല.. എന്നിട്ടും ഞാൻ ഒരിക്കൽ പോലും കരഞ്ഞിട്ടില്ല. "എൻ്റെ കണ്ണുനീർ കണ്ടു മരിച്ചു പോയ അച്ഛനമ്മമാർ വിഷമിക്കരുത്. എൻ്റെ കണ്ണുനീർ ഭൂമിയിൽ വീണു ഭൂമിദേവി പൊള്ളരുത്..." പതിനെട്ടാം വയസ്സിൽ അമ്മാവൻ കണ്ടെത്തിയ വരൻ, പ്രായം കൂടുതലായിരുന്നിട്ടു കൂടി ഞാൻ വിവാഹത്തിനു സമ്മതിച്ചൂ... ഉമിത്തീയിൽ നിന്നും എരിതീയിലേക്കുള്ള എൻ്റെ പ്രയാണം അവിടെ തുടങ്ങി... എല്ലാം ഞാൻ സഹിച്ചൂ... ആദ്യപ്രസവത്തിനു എന്നെ കൊണ്ട്പോകുവാൻ ആരും വന്നില്ല. പ്രസവം വീ...

VAKKUKAL വാക്കുകൾ

പറയുവാൻ നീ മറന്ന വാക്കുകൾ എനിക്കേകി മുറിവുകൾ മാത്രം നിൻ മൊഴികൾ തല്ലിക്കെടുതി ഏഴുവർണ്ണങ്ങൾ ചാലിച്ചൊരെൻ                                    സ്വപ്നങ്ങളത്രയും നിൻ മൗനം എനിക്കേകി ചുടുകണ്ണുനീർ മാത്രം മുറിവേറ്റ മനസ്സിൽ നിൻ വാക്കുകൾ പിന്നെയും മുറിവുകളായി നീ ചവിട്ടിക്കയറിയ പടികളിൽ ചതരഞ്ഞത്‌ എൻ്റെ മനസ്സായിരുന്നൂ ആ വഴികളിൽ നീ മറന്ന കളിപ്പാട്ടം മാത്രമായി മാറി ഇന്നു ഞാൻ നീ വാചാലനായപ്പോഴെല്ലാം എൻ നാവുകൾ ബന്ധിക്കപ്പെട്ടിരുന്നൂ ഇന്ന് നീ വേർപിരിഞ്ഞകലുമ്പോഴും എന്നിലെ മൗനം നേരുന്നൂ നിനക്ക്                                                        നന്മകൾ .....................സുജ അനൂപ്

VASHI വാശി, FB, N, P, G, A

ചിലപ്പോഴൊക്കെ കൊച്ചുകുട്ടികൾ വാശി പിടിക്കുന്നത് കാണുമ്പോൾ ദേഷ്യത്തിലപ്പുറം കൗതുകമാണ് തോന്നിയിട്ടുള്ളത്. ഞാനോർക്കാറുണ്ട്.. പലപ്പോഴും ഞാനും ഇതു പോലെ തന്നെയല്ലേ... വെറുതെ വാശി പിടിക്കും. അപ്പോഴൊക്കെ എന്തിനോടും ഏതിനോടും ഒരു പ്രതികാര മനോഭാവമാണ് തോന്നാറുള്ളത്. പിന്നീടെപ്പോഴെങ്കിലും തിരിഞ്ഞു നോക്കുമ്പോൾ തോന്നാറുണ്ട് വാശി പിടിച്ചു നേടിയതൊന്നും ഒരു നേട്ടം ആയിരുന്നില്ല എന്ന്... അപ്പോൾ ഇനി വാശിയുമായി ബന്ധപ്പെട്ട ഒരു കൊച്ചുകഥയാകാം... അന്നൊരു ശനിയാഴ്ചയായിരുന്നൂ.. ശനിയാഴ്ചകളിലെ അലംഘിത നിയമമാണ് മോന് കുറച്ചു നേരം മൊബൈൽ ഫോൺ കൊടുക്കണം എന്നുള്ളത്... (അവൻ വരയ്ക്കുവാൻ പഠിക്കുന്നത് മൊബൈൽ നോക്കിയാണ്) പക്ഷേ .... രാവിലെ നോക്കിയപ്പോൾ മൊബൈൽ ചത്തിരിക്കുന്നൂ.. ചാർജ് ഇല്ല... എഴുന്നേറ്റത് വൈകി... ചാർജ് ചെയ്തു വന്നപ്പോഴേക്കും പത്തെകാൽ ആയി... ഞാൻ നോക്കുമ്പോൾ ചെക്കൻ സെറ്റിയിൽ കയറി ക്ലോക്കും നോക്കി ഇരുപ്പാണ്... ഫോൺ കൊടുത്തപ്പോൾ അവൻ വാങ്ങുന്നില്ല.. " പത്ത്‌ മണിക്ക് തരേണ്ടതല്ലേ.. ഇപ്പോൾ പത്തേ മൂന്ന് ആയില്ലേ (അവൻ്റെ ഭാഷയിൽ പത്തേക്കാൽ അങ്ങനെയാണ്)" ഞാൻ ത്രിശങ്കു സ്വർഗ്ഗത്തിൽ ...

ഞാൻ സുമംഗലി NJAN SUMANGALI, FB, N, P, K, G, E, A

"അവനെ ഞാൻ ഒത്തിരി സ്നേഹിച്ചിരുന്നൂ. പക്ഷേ.. അത് തുറന്നു പറയുവാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല.." പ്രണയം തിരിച്ചറിയുവാൻ കണ്ണിൽ നോക്കിയാൽ മതിയത്രെ.. എന്നിട്ടുമെന്തേ എൻ്റെ കണ്ണിലെ പ്രണയം അവൻ തിരിച്ചറിഞ്ഞില്ല... ബാല്യം മുതലേ ഉള്ള ചങ്ങാത്തമായിരുന്നൂ ഞങ്ങളുടേത്... ഞാനും ബോബിയും ലീനയും.. പിരിക്കുവാൻ വയ്യാത്ത ബന്ധം... വളർന്നപ്പോഴും  ആ കൂട്ടുകെട്ട് തുടർന്നൂ... ഒരുമിച്ചാണ് ബിരുദം പൂർത്തിയാക്കിയത്.. ഇപ്പോൾ ജോലിക്കു പോകുന്നതും ഒരുമിച്ചു തന്നെ... എത്രയോ പ്രാവശ്യം അവൻ്റെ വാക്കുകൾ എനിക്ക് പ്രതീക്ഷ തന്നൂ. അപ്പോഴൊക്കെ കൂടെയുള്ള ലീനയോടു ദേഷ്യം തോന്നി.. "അവൻ എന്നോട് സംസാരിക്കുമ്പോൾ എങ്കിലും അവൾക്കു മാറി നിന്നു കൂടെ" എൻ്റെ എല്ലാ പ്രതീക്ഷകളും തകർന്നത്.. ആ ദിവസ്സം ആയിരുന്നൂ... അന്ന് എന്നെ കാണുവാൻ വന്ന ലീനയുടെ കണ്ണിലെ തിളക്കം എന്തിനാണെന്ന്  എനിക്ക് മനസ്സിലായില്ല.. ബോബിയാണ് അവരുടെ വിവാഹം നിശ്ചയിച്ച കാര്യം എന്നോട് പറഞ്ഞത്... അപ്പോഴാണ് അതുവരെ ബോബി എന്നെയല്ല ലീനയെ ആണ് സ്നേഹിച്ചിരുന്നതു എന്ന സത്യം ഞാൻ മനസ്സിലാക്കിയത്... അപ്പൊൾ മാത്രമാണ് അവരുടെ സ്വകാര്യ നിമിഷങ...

എൻ്റെ മകൻ ENTE MAKAN, FB. N

"അദ്ദേഹത്തിൻ്റെ കൂടെ ഈ നാട്ടിൽ വന്നിട്ട് 60 വർഷം ആയിരിക്കുന്നൂ. ഇരുപതാം വയസ്സിൽ അദ്ധേഹത്തിൻ്റെ മണവാട്ടിയായി ഇവിടെ വന്നൂ. സ്നേഹത്തോടെ അല്ലാതെ ഇന്നേ വരെ അദ്ദേഹം ഒന്നു നോക്കുക പോലും ചെയ്തിട്ടില്ല ." ഈ കൊച്ചു കൂരയ്ക്കുള്ളിൽ എന്നും സന്തോഷം മാത്രമേ ഉണ്ടായിട്ടുള്ളൂ... ഒരു കുഞ്ഞു ജനിക്കാതിരുന്നിട്ടു കൂടി അദ്ദേഹം എന്നെ കൈ വിട്ടില്ല.. പക്ഷേ... പ്രായം ഏറുന്തോറും മനസ്സ് വേവലാതി പെടുവാൻ തുടങ്ങി.. പണ്ടത്തെ പോലെ വയ്യ.. ഒരു കൈ സഹായത്തിനു ആരുമില്ല. സമ്പാദ്യം എന്ന് പറയുന്നത് ഈ കൊച്ചു കൂര മാത്രം ആണ്.. അയല്പക്കത്തെ കൊച്ചമ്മ മാസാമാസം വീട്ടിലേയ്ക്കു ആവശ്യമുള്ള അവശ്യ സാധനങ്ങൾ വാങ്ങി തരും.. കൊച്ചമ്മയ്ക്ക് ഞാൻ നല്ല പ്രായത്തിൽ ഒരു സഹായി ആയിരുന്നൂ. അവിടത്തെ രണ്ടു മക്കളെയും വളർത്തിയത് ഞാനാണ്. അവരുടെ ഇളയ മകൻ ഡോക്ടർ ആണ്... അവനു ഞാൻ കഴിഞ്ഞിട്ടേ ഈ ലോകത്തിൽ ആരും ഉള്ളൂ... ഞങ്ങൾ രണ്ടു പേർക്കും പ്രത്യേകിച്ച് അസുഖo ഒന്നുമില്ല... ഇന്നേ വരെ ഞാൻ ഉണ്ടായിരുന്നൂ. ഞാൻ പോയാൽ അദ്ദേഹത്തിന് ആരുണ്ട്? വിവാഹം കഴിച്ചു വന്നപ്പോൾ എല്ലാവരും കളിയാക്കി. "ഒരു പൊട്ടനെ കെട്ടി എന്നും പറഞ്ഞു" സത്...

ONATHUMBI ഓണത്തുമ്പി FB, N, G, A, TMC

ഇമേജ്
ഒരു ഓണം കൂടി കടന്നു പോവുമ്പോൾ ഏറ്റവും കൂടുതൽ വേദനിച്ചതു ഓണത്തുമ്പികളെ ഓർത്തായിരുന്നൂ.. ഇപ്പോൾ അങ്ങനെ അവയെ എങ്ങും കാണാനാകുന്നില്ല.. കുയിലിൻ്റെ പാട്ടിനു മറുപാട്ട് പാടി ഓണത്തുമ്പികളെ പ്രണയിച്ചു നടന്നിരുന്ന ഒരു കുട്ടിക്കാലം ഉണ്ടെനിക്ക്.. അതെല്ലാം ഈ മഹാനഗരത്തിലെ വർണ്ണലോകത്തു നിന്നും ഒത്തിരി അകലെയാണ്. എത്ര ശ്രമിച്ചാലും കയ്യെത്തും ദൂരത്തു നിന്നും അതെല്ലാം മറഞ്ഞിരിക്കുന്നൂ... ബാല്യകാലസ്മരണകളിലെ  ഒരു അധ്യായം ഞാൻ മാറ്റി വച്ചതു ഓണത്തുമ്പികൾക്കു വേണ്ടിയായിരുന്നൂ.. കുട്ടിക്കാലത്തു എൻ്റെ വീടിൻ്റെ പുറകിലെ കുന്നുംപുറത്തു കൊച്ചു മുളങ്കൂട്ടം ഉണ്ടായിരുന്നൂ.. അവധി ദിവസങ്ങളിലെല്ലാം ഉച്ചയ്ക്ക് ഒരു മൂന്ന് മണി കഴിഞ്ഞാൽ ഞങ്ങൾ  അവിടെ പോയിരിക്കുമായിരുന്നൂ.. അവിടെയാണ് ഞാൻ ആദ്യമായി ഓണത്തുമ്പികളെ കണ്ടത്. കുറെ നേരം അങ്ങനെ പറന്നു നടന്നു തളർന്നു കഴിയുമ്പോൾ തളർച്ച മാറ്റുവാൻ അവ മുളയിൽ വന്നിരിക്കും.. സ്കൂളിൽ നിന്നും നടന്നു വരുന്ന വഴിയിൽ അന്ന് പാടത്തിൻ്റെ അരികിലായി നിറയെ മൈലാഞ്ചി ചെടികൾ ഉണ്ടായിരുന്നൂ.. വൈകുന്നേരങ്ങളിൽ ഇതിലൂടെ നടന്നു വരുബോൾ പറന്നു ക്ഷീണിച്ചു മൈലാഞ്ചി ചെടികളിൽ തളർന്നിരിക്കുന്ന...

കുടുംബം KUDUMBAM FB, N

" അച്ഛൻ എന്തിനാണ് ഇങ്ങനെ ചെയ്തത്..?  അവൻ്റെ  ചോദ്യത്തിനുള്ള ഉത്തരം നൽകുവാൻ എനിക്കാവുമോ.... ഒരു പത്തുവയസ്സുകാരൻ്റെ നിഷ്കളങ്കതയ്ക്കു മുന്നിൽ എനിക്ക് അത് തുറന്നു പറയാനാവില്ല.. കാരണം അവനു നഷ്ടമായത് അവൻ്റെ എല്ലാം എല്ലാമാണ്.. എനിക്ക് നഷ്ടമായത് നല്ലൊരു കുടുംബ സുഹൃത്തിനെ മാത്രമാണ്.. സന്തോഷങ്ങൾ നിറഞ്ഞ മീരയുടെയും ഹരിയുടെയും  ജീവിതത്തിൽ ഇരുൾ പടർത്തിയത് ആരാണ്...? ഹരിയും മീരയും രണ്ടു കുട്ടികളും അടങ്ങുന്ന കൊച്ചു കുടുംബം. എത്രയോ കാലമായി എനിക്ക് അവരെ അറിയാം.. കിട്ടുന്ന ശമ്പളത്തിൽ ഹരി നന്നായി കുടുംബം നോക്കി പോന്നൂ... ബസ് കണ്ടക്ടർ ആയിരുന്ന അവൻ്റെ ജീവിതത്തിലേയ്ക്ക് ഗീതു കടന്നു വന്നത് അവൻ വിവാഹിതൻ ആണെന്ന് അറിയാതെ ആയിരുന്നൂ... എപ്പോഴോ... ഹരിക്കു പറ്റിയ തെറ്റ്... അവൻ്റെ പെരുമാറ്റത്തിൽ വന്ന മാറ്റങ്ങൾ തിരിച്ചറിയുവാൻ മീരയും വൈകി.. ഹരിയുടെ രണ്ടാം വിവാഹത്തിന് രണ്ടു ദിവസ്സം മുൻപേ മാത്രമാണ് മീര എല്ലാം അറിയുന്നത്.. സ്വന്തം കുട്ടികളുടെ മുന്നിൽ വച്ച് മീര ഹരിയെ ചോദ്യം ചെയ്തു. അത് താങ്ങാനാവാതെയാണ് ഹരി ആത്മഹത്യ ചെയ്തത്... ഒരു നിമിഷത്തെ കുറ്റബോധവും കോപവും എല്ലാം നശിപ്പ...

മൂടുപടം MOODUPADAM FB, N, G, K, E, A, P, KZ, AP, PT, NL, LF

"ഈശോയെ, ഈ പവിത്രമായ വസ്ത്രങ്ങൾ എനിക്ക് ചേരുമോ..?" " ഞാൻ ഒരു പാപിയാണ്. നിൻ്റെ മണവാട്ടി ആകുവാൻ എനിക്ക് യോഗ്യത ഇല്ല അല്ലെങ്കിൽ ഞാൻ അത് ആഗ്രഹിച്ചിട്ടില്ല.." "ഞാൻ ചെയ്തത് തെറ്റാണെങ്കിൽ നീ എനിക്ക് മാപ്പു തരണം..." ഈ ജീവിതം ഈ അൾത്താരയിൽ ഉരുകി തീരട്ടെ... വീട്ടിലെ കഷ്ടപ്പാടുകൾ എന്ന് തീരും എന്ന് എനിക്കറിയില്ല. സന്തോഷം നിറഞ്ഞ കൊച്ചു വീടാണ് എൻ്റെത്.. താഴെ അനിയത്തിമാർ നാലു പേരുണ്ട്.. ഞാനാണ് മൂത്തത്.. എല്ലാവരും പഠനത്തിൽ മിടുക്കികൾ... സുന്ദരികളും ആണ്. എല്ലാം അസ്തമിച്ചത് എത്ര പെട്ടെന്നാണ്... പ്ലസ് ടുവിനു പഠിക്കുമ്പോൾ ആണ് അപ്പൻ മരിക്കുന്നത്.. സമ്പാദ്യം എന്ന് അപ്പൻ കരുതിയിരുന്നത് ഈ അഞ്ചു പെൺകുട്ടികളെ മാത്രം ആയിരുന്നൂ... അതുകൊണ്ടു തന്നെ മുന്നോട്ടുള്ള പഠനം വഴിമുട്ടുന്ന അവസ്ഥയിൽ ആയി... അപ്പൻ നടത്തിക്കൊണ്ടു പോന്ന കൊച്ചു പലചരക്കു കട അമ്മ ഏറ്റെടുത്തൂ.. "കോളേജിൽ വിടുവാൻ പൈസ ഇല്ല" എന്ന് അമ്മ പറയാതെ എനിക്കറിയാം.. തുടർ പഠനത്തിന് ഞാൻ കണ്ടെത്തിയ മാർഗ്ഗം ആയിരുന്നൂ സന്യാസം.. "എല്ലാവരെയും പോലെ സ്വപ്നങ്ങൾ നെയ്തു കൂട്ടുന്ന എൻ്റെ മനസ്സ് എങ്ങനെ ഒ...

നീതി NEETHI FB

മഴ തോരാതെ പെയ്യുന്നൂ... ഒരു പക്ഷേ മാലാഖമാരും പൊട്ടിക്കരയുകയാണോ... ചിലപ്പോഴൊക്കെ ദൈവത്തിനും തെറ്റ് പറ്റാറുണ്ടോ... അവൾ ചെയ്ത തെറ്റ് എന്താണ്? ഒരു കുടുംബം മുഴുവനും അവളുടെ ചുമലിൽ ആയിരുന്നൂ... പഠനത്തിൽ മിടുക്കി ആയിരുന്നിട്ടും കുടുംബഭാരം ചുമക്കുവാൻ ഇടയിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നവൾ... അവളെ ഞാൻ ആദ്യം കാണുന്നത് ബസ് സ്റ്റോപ്പിൽ വച്ചാണ്.. അന്ന് ഞാൻ വിവാഹം കഴിഞ്ഞു ഈ നാട്ടിലേയ്ക്ക് വന്നിട്ട് രണ്ടു മാസം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ.. അതുകൊണ്ടു തന്നെ ഈ നാട്ടിൽ ഒരു നല്ല കൂട്ടുകാരി വേണം എന്ന് ഒത്തിരി ആഗ്രഹിച്ചിരുന്നൂ.. ആദ്യത്തെ കൗതുകം മാറി കഴിഞ്ഞപ്പോൾ പതിയെ പരിചയപെട്ടു.. അപ്പോഴാണ് അവളുടെ (കവിത) കുടുംബത്തെ പറ്റി കൂടുതൽ അറിയുന്നത്... അച്ഛന് മരം വെട്ടലായിരുന്നത്രെ. കുറേ നാൾ മുൻപ് അച്ഛൻ മരത്തിൽ നിന്നും വീണു മരിച്ചു പോയി..  അനിയനും അനിയത്തിയും പഠിക്കുന്നൂ.. ടൗൺലെ കടയിൽ അവൾ സെയിൽസ് ഗേൾ ആണ് കവിത. കിട്ടുന്ന തുച്ഛ വരുമാനം കൊണ്ട് ജീവിക്കുന്നൂ.. അമ്മ അയല്പക്കത്തെ ഒന്ന് രണ്ടു വീടുകളിൽ ജോലിക്കു പോകുന്നത് ഒരു സഹായം ആണ്... ഇടയ്ക്കൊക്കെ പണം കടം കൊടുത്തും പ...

THAMASHA തമാശ FB, N, A

കുട്ടിക്കാലത്തു ഏറ്റവും കൂടുതൽ സന്തോഷിച്ച ദിവസമായിരുന്നു പോൾ അങ്കിളിൻ്റെ (ചെമ്പോലി തറവാട്ടിലെ ചേകവർ) വിവാഹദിനം. ഒരിക്കൽ ഞാൻ ഈ ദിവസത്തെ പറ്റി മറ്റൊരു കഥ എഴുതിയിരുന്നൂ... അവരുടെ വിവാഹത്തിൻ്റെ  അന്ന് അങ്കിൾമാരും കൂട്ടുകാരും കൂടെ കരുതി വച്ചിരുന്ന വിവാഹസമ്മാനത്തെ പറ്റിയാണ് ഈ കഥ. പള്ളിയിൽ കെട്ട് കഴിഞ്ഞു പെണ്ണും ചെറുക്കനും പന്തലിലേയ്ക്ക് കയറുവാൻ തയ്യാറായി നിൽക്കുന്നൂ.. ഒന്നും ചിന്തിക്കേണ്ട... ഞാൻ പൂവെറിയുവാൻ തയ്യാറായി ഉന്നം വച്ച് പ്ലേറ്റുമായി പന്തലിനു മുന്നിൽ തന്നെ ഉണ്ട്.. ചടങ്ങുകൾ തുടങ്ങി.. കുരിശു വരപ്പിച്ചു അമ്മൂമ്മ പെണ്ണിനെ ഉള്ളിലേയ്ക്ക് ആനയിച്ചൂ.. പുതുപ്പെണ്ണു വലതുകാൽ പന്തലിലേയ്ക്ക് വച്ചതും  "ദാ വരുന്നൂ.. മനോഹരമായ ഗാനം" "മന്ത്രി കൊച്ചമ്മ വരുന്നുണ്ടേ, ആർപ്പോ ഇർറോ.." അത് തന്നെ ഗോഡ് ഫാദർ സിനിമയിലെ ആ പാട്ടു തന്നെ... പാട്ടു കേട്ടതും പുതുപ്പെണ്ണു വിരണ്ടു.. കൂടെ ഇതൊന്നും പ്രതീക്ഷിക്കാത്ത പുതുമണവാളനും.. നാട്ടുകാർ മൊത്തം ചിരി തുടങ്ങി... എൻ്റെ കയ്യിലെ പൂക്കൾ ഉന്നം തെറ്റി താഴെ വീണു... അപ്പൂപ്പന് ദേഷ്യം വന്നൂ.. " ആരെടാ, ഈ പണി കാണിച്ചത്.. വേഗം ...

ഏപ്രിൽ ഫൂൾ APRIL FOOL FB, N, G, A, TMC, NA

ഏപ്രിൽ ഒന്ന് എല്ലാവർക്കും ഇഷ്ടമുള്ള ദിവസ്സം ആണല്ലോ.. വേനൽ അവധി തുടങ്ങുന്നൂ.. കുരുത്തക്കേടുകൾക്കും ആഘോഷങ്ങൾക്കും തുടക്കം കുറിക്കപ്പെടുന്നൂ.. അപ്പോൾ അങ്ങനെ ഉള്ള ഒരു ഏപ്രിൽ ഒന്നിനെ പറ്റിയാകാം അടുത്ത കഥ... വേനൽ അവധി തുടങ്ങി. ഞാനും സിനോജൂം റീഗയും അരൂട്ടനും ചേട്ടനും അമ്മയുടെ വീട്ടിൽ എത്തി. അവധിക്കാലം അടിച്ചു പൊളിക്കുകയാണ് ലക്ഷ്യം. അങ്കിൾമാർക്കാണെങ്കിൽ കഷ്ടകാലം തുടങ്ങി എന്നതിൻ്റെ സൂചനയാണ്.. അനുസരണ, വിനയം, നല്ല നടപ്പു എല്ലാം തികഞ്ഞവർ ആണല്ലോ ഈ അനന്തരവരുടെ സംഘം... ഞാനും കസിന്സും ചേട്ടൻ്റെ ഒപ്പം ഏപ്രിൽ ഒന്നിന് രാവിലെ തന്നെ തയ്യാറായി.. ഒരു പതിനഞ്ചു പേരെ എങ്കിലും പറ്റിക്കുകയാണ് ലക്ഷ്യം.. അമ്മയുടെ വീട് റോഡരികിൽ ആണ്.  അതും ഷെഡ്ഡ്പടി ബസ് സ്റ്റോപ്പ് എന്ന് പറയുന്നത് തന്നെ അന്ന് അമ്മയുടെ വീടിൻ്റെ ഗേറ്റ് ആയിരുന്നൂ.. അതുകൊണ്ടു തന്നെ കലാപരിപാടി റോഡരികിൽ പദ്ധതിയിട്ടു.. അതിനായി ഒരു പത്തു രൂപ നോട്ടു അപ്പൂപ്പൻ്റെ പണപെട്ടിയിൽ നിന്നും സംഘടിപ്പിച്ചൂ.. അതിൻ്റെ ഒരറ്റത്ത് ആരും തിരിച്ചറിയാത്ത രീതിയിൽ നൂല് കെട്ടി. ആ നോട്ടു ബസ് സ്റ്റോപ്പിൽ ഇട്ടു. നൂല് കെട്ടിയ ഭാഗം ഉണക്ക ഇലകൊണ്ട് മറ...

ബാല്യത്തിലെ ഒരേട് BALYATHILE OREDU FB, N, A, G

കുട്ടിക്കാലo നന്മകൾ മാത്രം നിറഞ്ഞതായിരുന്നൂ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് . ഏതു ചെറിയ കാര്യങ്ങളിലും സന്തോഷം കണ്ടെത്തുവാൻ അന്ന് ശ്രമിച്ചിരുന്നൂ.. മനസ്സിൽ നന്മകൾ മാത്രം നിറഞ്ഞിരുന്ന സമയം.... ആ ഓർമ്മകളുടെ ഒരേട് മീൻ വിൽക്കുവാൻ വന്നിരുന്ന മമ്മദ് ഇക്കയ്ക്കു ഉള്ളതാണ്... പുള്ളിക്കാരൻ മിക്കവാറും ദിവസ്സങ്ങളിൽ മീൻ വിൽക്കുവാൻ സൈക്കിളിൽ വരുമെങ്കിലും ശനിയാഴ്ചകളിൽ പുള്ളിക്കാരൻ വരുന്നതും നോക്കി ഞാനും ആങ്ങളമാരും അങ്ങനെ വീടിൻ്റെ വാതിൽക്കൽ നിൽക്കും.. തെറ്റ് ധരിക്കേണ്ട.. ഈ നിൽപ് മീൻ വാങ്ങുവാൻ വേണ്ടിയല്ല... അത് അമ്മ നോക്കിക്കൊള്ളും.. അന്ന് വീട്ടിൽ ഫ്രിഡ്ജ് ഇല്ല... ഞാൻ അന്ന് ഒന്നാം ക്ലാസ്സിൽ ആയിരിന്നു എന്നാണ് ഓർമ്മ... മമ്മദ് ഇക്കയുടെ മീൻ കൊട്ടയിൽ ഐസ് ഉണ്ടാവും... ഞാനും ആങ്ങളമാരും ഓരോന്ന് ചോദിച്ചു വാങ്ങും... ഇന്നത്തെ പോലെ വൃത്തിയെ പറ്റി വലിയ ചിന്തയൊന്നും ഇല്ലാത്തതു കൊണ്ട് 'അമ്മ വഴക്കൊന്നും പറഞ്ഞിട്ടില്ല...  നേരെ കിട്ടിയ ഐസ് കഷണങ്ങൾ പൈപ്പിൻ്റെ ചോട്ടിൽ കഴുകി വൃത്തിയാക്കും.. പിന്നെ അത് ഉരുകി തീരുന്നതു വരെ അതുമായിട്ടാണ് കളി മൊത്തം... ആ ചെറിയ ഐസ് കഷണത്തിൽ വരെ സന്തോഷം കണ്ടെത്തിയി...

ARTHAM അർത്ഥം FB, N, K, E, P, A,G, AP, LF

കോളേജിലെ ഇടനാഴിയിലെവിടെയോ വെച്ചാണ് അവനെ ആദ്യമായി ഞാൻ കാണുന്നത്... പിന്നീടെപ്പോഴോ കലാലയ രാഷ്ട്രീയത്തിലെ തീപ്പൊരി പ്രാസംഗികനായി അവനെ ഞാൻ കണ്ടൂ.. അവൻ്റെ വാക്കുകൾ ഓരോന്നും പതിഞ്ഞത് പക്ഷേ എൻ്റെ മനസ്സിൻ്റെ ആഴങ്ങളിൽ ആയിരുന്നൂ..... അർത്ഥം അറിയാതിരുന്നിട്ടു കൂടി ആ വാക്കുകൾ ഞാൻ മനഃപാഠ൦ ആക്കി.. എപ്പോഴോ ഞാനറിയാതെ എൻ്റെ മനസ്സ് എനിക്ക് കൈമോശം വന്നിരുന്നൂ... അവനെ കാണുവാൻ മാത്രം എൻ്റെ കലാലയ ജീവിതത്തിലെ  ഇടവേളകൾ  ഞാൻ മാറ്റി വച്ചൂ... എന്നിട്ടും അവൻ മാത്രം എന്നെ തിരിച്ചറിഞ്ഞില്ല... അല്ലെങ്കിൽ തന്നെ ഒത്തിരി ആരാധികമാരുടെ ഇടയിൽ അവൻ കാണാതെ ഒതുങ്ങി ഒളിഞ്ഞു നിന്നിരുന്ന എന്നെ അവൻ എങ്ങനെ തിരിച്ചറിയും.. ആകാശത്തിൽ പാറി നടക്കുന്ന പക്ഷിയെ മോഹിക്കുവാൻ ചിറകുകൾ ഇല്ലാത്ത എനിക്ക് അവകാശം ഉണ്ടോ? എപ്പോഴൊക്കെയോ കൂട്ടുകാരികൾ എന്നെ സംശയത്തോടെ നോക്കി. അവർക്കൊന്നും പിടി കൊടുക്കാതെ ഞാൻ ഒഴിഞ്ഞു മാറി. ഒരിക്കൽ എങ്കിലും അവനോടു ഇഷ്ട്ടമാണെന്നു പറയുവാൻ എൻ്റെ മനസ്സു വെമ്പി. എനിക്കതിനുള്ള ധൈര്യമില്ല... ............................................. കലാലയ ജീവിതം ബിരുദത്തോടെ അവസാനിപ്പിച്ച് അപ്പൻ എന...

AMMA അമ്മ FB, N, G

"എൻ്റെ അച്ഛനും അമ്മയും എവിടെയാ ആന്റി?" നിഷ്കളങ്കമായ അവൻ്റെ ആ ചോദ്യത്തിന് മുന്നിൽ ഞാൻപതറി നിന്നൂ.. അന്നാദ്യമായി അവനോടു ചെയ്ത തെറ്റിനെ ഓർത്തു എനിക്ക് കുറ്റബോധം തോന്നി...  കോളേജിലെ കൂട്ടുകാർക്കിടയിൽ എന്നും ഞാനൊരു താരമായിരുന്നൂ.. അതുകൊണ്ടു തന്നെ ആരാധകരും ഒത്തിരി ഉണ്ടായിരുന്നൂ. എന്നിട്ടും ഞാൻ സ്നേഹിച്ചത് അരുണിനെ ആയിരുന്നൂ... അവൻ്റെ സ്നേഹം എന്നും എന്നെ മത്തു പിടിപ്പിച്ചിരുന്നൂ... "അവൻ ഒരു തെറ്റാണു" എന്ന് എല്ലാവരും പറഞ്ഞു.. എന്നിട്ടും ഞാൻ അവനെ ആത്മാർത്ഥമായി സ്‌നേഹിച്ചൂ... ലഹരി മരുന്നുകളുടെ ലോകത്തിൽ നിന്നും അവനെ വീണ്ടെടുക്കുവാൻ എനിക്ക് സാധിക്കും എന്ന് ഞാൻ പരിപൂർണ്ണമായി വിശ്വസിച്ചൂ... എല്ലാം തകർത്തുകൊണ്ട് ഒരപകടത്തിൽ അവൻ പോയി... അപ്പോഴേയ്ക്കും എൻ്റെ ഉള്ളിൽ ഉള്ളിൽ പുതിയ ജീവൻ്റെ തുടിപ്പുകൾ ഉടലെടുത്തിരുന്നൂ... എല്ലാം അറിഞ്ഞപ്പോൾ കൂടെ നിൽക്കുവാൻ എൻ്റെ ആങ്ങള തയ്യാറായി... എല്ലാവരിലും നിന്നകലെ ഈ മഹാനഗരത്തിൻ്റെ ഒരു കോണിൽ ഞാൻ ഒളിച്ചു താമസിചൂ.. കുഞ്ഞു ജനിച്ചിട്ടും ഞാൻ പഠനം തുടർന്നൂ.. ഒരു ജോലിയും നേടി... സ്വന്തം കാലിൽ നിൽക്കാമെന്നായി... ഈ പത്തു വർഷങ്ങളിലും...

NAGARA JEEVITHATHINTE MARUPURAM PATHINONNAM BHAGAM നഗര ജീവിതത്തിൻ്റെ മറുപുറം പതിനൊന്നാം ഭാഗം ONACHANDHA ഓണച്ചന്ത FB

ഇമേജ്
നാട്ടിൽ ആയിരുന്നപ്പോഴെല്ലാം ഓണച്ചന്തകൾ ഒത്തിരി ഇഷ്ടപെട്ടിരുന്നൂ. ഉത്രാടദിനത്തിൽ ഓണച്ചന്തകളിൽ പോയി സാധനങ്ങൾ വാങ്ങുന്നതു ഒരു രസമായിരുന്നൂ. ആ സമയത്തെല്ലാം മിക്കവാറും എല്ലാ വർഷവും വീട്ടിൽ നിന്നും എല്ലാവരും ഒന്നിച്ചു എറണാകുളത്തുള്ള  ഓണം ഫെയറുകളിൽ കയറി ഇറങ്ങി അങ്ങനെ നടക്കും. നാട്ടു സാധനങ്ങൾ കത്തി, മുറം, കറിച്ചട്ടി, കൽച്ചട്ടി തുടങ്ങിയവ കൂടുതലും ഇവിടെ നിന്നാണ് അന്ന് വാങ്ങിയിരുന്നത്. ഈ മഹാനഗരത്തിൻ്റെ ഭാഗമായതിനു ശേഷം ഓണം അടുക്കുമ്പോൾ  അതിനെ കുറിച്ച് ഓർത്തു നഷ്ടബോധം തോന്നിയിരുന്നൂ.... ഇവിടെയും പലസ്ഥലങ്ങളിലും മലയാളി അസോസിയേഷനുകൾ ഓണച്ചന്തകൾ നടത്താറുണ്ട്. ഓണത്തിനാവശ്യമായ എല്ലാ സാധനങ്ങളും അവിടെ നിന്ന് വാങ്ങുവാൻ സാധിക്കും... വീട്ടിൽ  ഉണ്ടാക്കുന്ന കായവറുത്തതും ഉപ്പേരിയും  ഉണ്ണിയപ്പവും വരെ കൂട്ടത്തിൽ ഉണ്ട്..  താഴെ കൊടുത്തിരിക്കുന്നത് ബാംഗ്ലൂരിലെ ഉദയനഗർ എന്ന സ്ഥലത്തു വച്ചു നടത്തപെട്ട  ഓണച്ചന്തയുടെ ഫോട്ടോകൾ ആണ്... .....................സുജ അനൂപ്

ONASADHYA ഓണസദ്യ FB

ഇമേജ്
അങ്ങനെ ഒരു ഓണം കൂടെ കടന്നു പോകുന്നൂ നല്ല ഓർമ്മകൾ മാത്രം മനസ്സിൽ നിറച്ചുകൊണ്ട്.. ഇത്തവണയും ഞങ്ങളുടെ ഓണം ഈ മഹാനഗരത്തിൽ തന്നെയാണ്... പക്ഷെ നാട്ടിൻപുറത്തെ ശീലങ്ങൾ അതുപോലെ തന്നെ പിന്തുടരുവാൻ ശ്രമിക്കുന്നൂ. നമ്മൾ പകർന്നു നൽകിയാലല്ലേ  പുതിയ തലമുറ അത് പിന്തുടരുകയുള്ളൂ... .....................സുജ അനൂപ്

NAGARA JEEVITHATHINTE MARUPURAM PATHAM BHAGAM നഗര ജീവിതത്തിൻ്റെ മറുപുറം പത്താം ഭാഗംUTRADA PACHIL ഉത്രാടപ്പാച്ചിൽ FB

ഇമേജ്
ഓഫീസിൽ നിന്നും ഇറങ്ങിയപ്പോൾ 8 .15PM. ഇവിടെ അങ്ങനെ ഉത്രാടം എന്നൊന്നും ഇല്ലല്ലോ... ഏതായാലും ഉത്രാട പാച്ചിൽ എന്നുള്ള ചൊല്ല് എൻ്റെ കാര്യത്തിൽ എപ്പോഴും കൃത്യമായിരിക്കും... നേരെ മോനെയും കൂട്ടി ട്ടിപ്പ്സാന്ത്ര മാർക്കറ്റിൽ പോയി അല്ല ഓടി എന്ന് പറയുന്നതാണ് ശരി.... പൂക്കളും പഴവും സദ്യക്കുള്ള ഇലയും വാങ്ങണം... അപ്പോഴാണ് അവൻ പറയുന്നത് "അമ്മ വാക്ക് പാലിക്കണം." അവനു ഓണക്കോടി ഇന്നലെ തന്നെ വാങ്ങി കൊടുത്തു. പക്ഷെ ഒരു ബാഗു വാങ്ങി കൊടുക്കാം എന്ന് പറഞ്ഞിരുന്നൂ.. ബാഗും ബാക്കി എല്ലാ സാധനങ്ങളും വാങ്ങി. സമയം നോക്കിയപ്പോൾ ഒൻപതര, പറഞ്ഞപോലെ അനുപേട്ടൻ ഓഫീസിൽ നിന്നും വന്നു കൂട്ടി കൊണ്ട് പോന്നൂ...  ഭക്ഷണത്തിനു ശേഷം നേരെ പൂക്കളം ഇട്ടു. രാവിലെ സമയം കിട്ടില്ല... പൂക്കളം ഇട്ടു കഴിഞ്ഞപ്പോൾ പതിനൊന്നര... ഒന്നും എഴുതുവാൻ നേരമില്ല.... എന്നാലും ഗ്രൂപ്പിൽ എഴുതാതെ ഉറങ്ങുവാൻ തോന്നിയില്ല... ചെറുതാണെങ്കിലും നമ്മളെകൊണ്ട് ആകുന്ന പോലെ ഒരു പൂക്കളം അങ്ങു ഇട്ടു.... .....................സുജ അനൂപ്

NAGARA JEEVITHATHINTE MARUPURAM ONPATHAM BHAGAM നഗര ജീവിതത്തിൻ്റെ മറുപുറം ഒൻപതാം ഭാഗം FB, A

ഇമേജ്
ഗ്രാമത്തിൻ്റെ ആത്മാവിലൂടെയുള്ള യാത്രകൾ ഞാൻ ഒത്തിരി ഇഷ്ടപെടുന്നൂ... അങ്ങനെയുള്ള യാത്രകൾ എനിക്ക് ഒത്തിരി അറിവുകൾ പകർന്നു തന്നിട്ടുണ്ട്... അങ്ങനെ ഈയടുത്തു ഞാൻ പോയ ഒരു ഗ്രാമത്തിലെ കാഴ്ചകൾ നിങ്ങൾക്കുവേണ്ടി ഇവിടെ കുറിക്കുന്നൂ.. ഈ ഗ്രാമം കർണാടകയിലെ രാംനഗരത്തിൻ്റെ ഭാഗമാണ്. രാംനഗരത്തെ പറ്റി അറിയാമല്ലോ ഹിന്ദിയിലെ പ്രസിദ്ധമായ സിനിമ "ഷോലെ" ചിത്രീകരിച്ചിരിക്കുന്നത് ഇവിടെയാണ്.  ഈ സിനിമയിലെ ചില ഭാഗങ്ങളിൽ അതുകൊണ്ടു തന്നെ കന്നഡ ബോർഡുകൾ കാണുവാൻ സാധിക്കും.... ചെളികൊണ്ടു കെട്ടിയ ചുവരുകളുള്ള വീടുകളാണ് കൂടുതലും..  ഓടുകൊണ്ടും ഓലകൊണ്ടും മേഞ്ഞതാണിവ...  ഒത്തിരി വീടുകൾ  വരിവരിയായി ഇവിടെ കാണുവാൻ സാധിക്കും.. എൻ്റെ ലക്ഷ്മിയുടെ നാടാണ് ഇത്... ഇപ്പോഴും തനതായ ഒരു ചന്തം ഈ ഗ്രാമത്തിനു ഉണ്ട്. ഇവിടത്തെ പ്രധാന വരുമാന മാർഗം കൃഷി തന്നെയാണ്, ചോളം, തെങ്ങു, വാഴ, റാഗി എന്നിവ ഈ ഗ്രാമത്തിൽ എങ്ങും നിറഞ്ഞു നിൽക്കുന്നൂ.. പുതിയ തലമുറയിലെ കുട്ടികൾ ജോലി തേടി ബാംഗ്ലൂർ മഹാനഗരത്തിലേയ്ക്ക് ചേക്കേറുന്നത് കൊണ്ടു തന്നെ കുറെ വീടുകൾ അടഞ്ഞു കിടക്കുകയാണ്. ഉത്സവങ്ങൾക്ക...

NAGARA JEEVITHATHINTE MARUPURAM ETTAM BHAGAM നഗര ജീവിതത്തിൻ്റെ മറുപുറം എട്ടാം ഭാഗം FB

ഇമേജ്
Physalis peruviana  (Cape Goose berry)  ഓണം ഇങ്ങട്ടുത്തു. അത്യാവശ്യം സദ്യക്കുവേണ്ട സാധനങ്ങൾ വാങ്ങുവാനായിട്ടാണ് സ്പാറിൽ കയറിയത്.  നല്ല തിരക്കുണ്ട്. എല്ലാവരും തന്നെ മാസാദ്യ൦ ആയത് കൊണ്ട് ഒരുപാടു വാങ്ങി കൂട്ടുന്നുണ്ട്. അല്ലെങ്കിലും മാളിൽ കയറിയാൽ കീശ എങ്ങനെ കാലിയായി എന്ന് മനസ്സിലാകില്ല... അത് തന്നെയാണല്ലോ എല്ലാ ഷോപ്പിംഗ് മാളുകളും ചെയ്യുന്നത്. അത്യാവശ്യം വേണ്ട സാധനങ്ങൾ എല്ലാം തന്നെ ഈ കട മൊത്തം കയറി ഇറങ്ങി വരുമ്പോൾ ഏറ്റവും അറ്റത്തായി അടുക്കി വെച്ചിരിക്കുന്നത് കാണാം... ആഹാ... എന്തൊരു വില്പന തന്ത്രം... അങ്ങനെ ചേന അന്വേഷിച്ചു നടക്കുമ്പോഴാണ് നാട്ടിൻ പുറത്തെ പരിചയക്കാരൻ അങ്ങനെ സുഖിചിരിക്കുന്നത് കാണുന്നത്. ഒന്നെടുത്തു നോക്കി.. ഒറ്റ നോട്ടത്തിൽ ഒരു വ്യത്യാസവും ഇല്ല... ഞൊട്ടാഞൊടിയൻ.. പണ്ടൊക്കെ പറമ്പിൽ മൊത്തം ഈ ചെടി ഉണ്ടായിരുന്നൂ..  കൊച്ചു പുര കെട്ടി കഞ്ഞിയും കറിയും വച്ച് കളിക്കുമ്പോൾ പച്ചക്കറിയായി ഇതിൻ്റെ പച്ച കായകൾ ഒരുപാടു ഉപയോഗിച്ചിരുന്നൂ... പഴുത്ത കായകൾ തിന്നുവാനും നല്ല രുചിയാണ്.. ഓണം അടുത്തപ്പോഴേക്കും ഓർമ്മകൾ വീണ്ടും ഉണർത്തുവാൻ ആ കായകൾ സഹായിച്ചൂ.....

NAGARA JEEVITHATHINTE MARUPURAM EZHAAM BHAGAM നഗര ജീവിതത്തിൻ്റെ മറുപുറം ഏഴാം ഭാഗം FB

ഇമേജ്
ജോലിയുടെ ഭാഗമായി യാത്ര ചെയ്യുമ്പോൾ ചിലപ്പോഴൊക്കെ ഞാൻ മെട്രോ ഉപയോഗിക്കാറുണ്ട്. വീട്ടിൽ നിന്നും ജോലി സ്ഥലത്തേയ്ക്ക് എത്തുവാൻ വൈകും എന്ന് തോന്നുമ്പോഴൊക്കെയാണ് സാധാരണ മെട്രോ ഉപോയോഗിക്കാറുള്ളത്.  കാരണം ഈ മഹാനഗരത്തിലെ  ഗതാഗതകുരുക്കിൽ നിന്നും രക്ഷപെടുവാൻ വേറെ മാർഗ്ഗം ഒന്നും തന്നെ ഇല്ല. അല്ലെങ്കിൽ പിന്നെ രണ്ടു ചിറകുകൾ വേണ്ടി വരും... നാട്ടിൽ മെട്രോയിൽ തിരക്ക് കുറവാണു എന്ന് കേൾക്കാറുണ്ട്. അപ്പോഴൊക്കെ ഞാൻ ഇവിടത്തെ മെട്രോയുടെ അവസ്ഥ ആലോചിക്കും. നാട്ടിലെ തിരക്കുള്ള റൂട്ടുകളിലെ പ്രൈവറ്റ് ബസ്സിൽ രാവിലെ പോകുന്ന അതേ അവസ്ഥയാണ് ഇവിടത്തെ മെട്രോയിൽ   രാവിലെ പോകുമ്പോൾ അനുഭവപ്പെടുക.   ഓഫീസ് സമയത്തു മെട്രോയിൽ കയറിപറ്റുവാൻ തന്നെ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് മജെസ്റ്റിക് മെട്രോ സ്റ്റേഷനിൽ . പിന്നെ പുറകിൽ നിൽക്കുന്നവർ തള്ളിക്കയറുബോൾ ഭാഗ്യം ഉണ്ടെങ്കിൽ നമ്മളും അകത്തെത്തും.  കാൽകുത്തുവാൻ തന്നെ സ്ഥലം കിട്ടില്ല പിന്നെ തൂങ്ങി നിൽക്കേണ്ട അവസ്ഥയെകുറിച്ചു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇവിടത്തെ മെട്രോ കുറേ അധികം സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നുണ്ട്. പിന...

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA

ഇമേജ്
വേനൽ അവധിക്കു അമ്മയുടെ വീട്ടിൽ പോയി നിൽക്കുന്ന സമയത്താണ്  ഈർക്കിൽ കളിയോട് ഇഷ്ടം തോന്നി തുടങ്ങിയത്. അമ്മയാണ് കുട്ടിക്കാലത്തെപ്പോഴോ ഈർക്കിൽ കളി പഠിപ്പിച്ചത്.. അമ്മ തന്നെയാണ് കല്ല് കളിയും, കടലാസ്സിൽ കളിക്കുന്ന കള്ളനും പോലീസും, പിൻ ഇടൽ കളിയും എല്ലാം പഠിപ്പിചൂ തന്നത് ... അവധിക്കാലത്തു മഴ പെയ്യുന്ന സമയം പുറത്തിറങ്ങി കളിക്കുവാൻ സാധിക്കില്ല... ഇന്നത്തെ പോലെ അന്ന് അധികം ചാനലുകൾ ഇല്ലാത്തതിനാൽ ടെലിവിഷൻ്റെ മുന്നിൽ ചടഞ്ഞു കൂടി സമയം കളയാനും വയ്യ. ആ സമയങ്ങളിലൊക്കെ ഒരു രക്ഷകനായി മുന്നിൽ ഉണ്ടായിരുന്നത് ഈർക്കിൽ കളിയായിരുന്നൂ. അമ്മൂമ്മ കെട്ടി സൂക്ഷിച്ചു വച്ചിരിക്കുന്ന ചൂലിൽ നിന്നും കുറച്ചു ഈർക്കിൽ അടിച്ചു മാറ്റുന്നൂ. പിന്നെ നേരെ അപ്പൂപ്പൻ്റെ മുറിയിൽ നിന്നും പുസ്തകവും പേനയും എടുത്തു കഴിഞ്ഞാൽ കളിക്കുവാനുള്ള സാമഗ്രികൾ ശരിയായി... ഏറ്റവും നീളമുള്ള ഈർക്കിലിന് 100 പോയന്റ് , പിന്നെ 50 .. പിന്നെ 10 പോയിന്റ് ഉള്ള ചെറിയ ഈർക്കിൽ പത്തെണ്ണം. ഞങ്ങൾ ഇങ്ങനെയാണ് കളിക്കുവാൻ ഈർക്കിൽ എടുത്തിരുന്നത്. മൊത്തം അനങ്ങാതെ എടുത്താൽ 250  പോയന്റ് കിട്ടും. നടുക്കത്തെ മുറിയിൽ ഇരുന്നു കസിൻസിനൊപ്പം...

PORUTHAM പൊരുത്തം FB, N, P, E, K, G, A

കൈ പിടിച്ചു കൂടെ പോരുമ്പോൾ തിരിഞ്ഞു നോക്കി... എല്ലാവരുടെയും മുഖത്തു ദുഖമാണ്.. അനിയൻ്റെ മുഖo മാത്രം മനസ്സിൽ വിങ്ങലായി നിന്നൂ.. ആഹാ... ഞാനായിട്ട് ഇറങ്ങി പോന്നതല്ലല്ലോ... സമയമായി... കെട്ടിച്ചു വിടണം എന്നും പറഞ്ഞു വീട്ടുകാർ ആലോചിച്ചു ഉറപ്പിച്ച ബന്ധമാണ്... എൻ്റെ ദുഃഖo ആരെങ്കിലും അറിയുന്നുണ്ടോ... ഒരാഴ്ചയായി മര്യാദയ്ക്ക് ഉറങ്ങിയിട്ട്.. ഉള്ളിൽ മൊത്തം ഭയമാണ്.. പരിചയമില്ലാത്ത വീട്... ചെറുക്കനോട് മര്യാദയ്‌ക്കൊന്നു സംസാരിച്ചിട്ട് കൂടിയില്ല. അല്ല കണ്ടിട്ട് കൂടിയില്ല.. പെട്ടെന്ന് കല്യാണം ഉറപ്പിച്ചതാണ്. ശരിക്കു പറഞ്ഞാൽ പെണ്ണ് കണ്ടു പോയി വൈകിട്ട് തന്നെ അവർ വിളിച്ചു പറഞ്ഞു " പെണ്ണിനെ ഇഷ്ടം ആയി എന്ന്" ചെറുക്കൻ്റെ പെങ്ങളുടെ കുടുംബം ഇപ്പോൾ നാട്ടിലുണ്ടത്രെ.. രണ്ടുമാസത്തെ അവധിക്കു വന്നതാണ്.. ഇനി ഒരാഴ്ച കുടി മാത്രമേ നാട്ടിലുണ്ടാവൂ. അതിനു മുൻപേ വിവാഹം നടത്തണം... കൊള്ളാം.. അടിപൊളി.. എൻ്റെ സമ്മതം ആരും ചോദിച്ചില്ല... "ഇനി ഇപ്പോൾ കരഞ്ഞിട്ട് എന്തിനാണ്.? പതിയെ മതി വിവാഹം എന്നൊക്കെ ഞാൻ പറഞ്ഞതല്ലേ" കുറ്റം പറയരുത്. ചെറുക്കൻ കാണുവാൻ കൊള്ളാം.. എല്ലാം തികഞ്ഞ ബന്ധം ആണത്രേ...

മനസ്സിലെ കരോൾ MANASSILE CAROL FB, N, G, A, LF, NA, TMC

ക്രിസ്മസ് അടുക്കുമ്പോൾ മനസ്സ് നിറയെ പഴയ ഓർമ്മകളുടെ വേലിയേറ്റം ആണ്.  ഒരിക്കലും തിരിച്ചു വരില്ലാത്ത ആ നല്ല കുട്ടിക്കാലത്തിൻ്റെ ഓർമ്മകൾ.... കരോൾ സംഘങ്ങളെ കാണുന്നതായിരുന്നൂ അന്ന് എനിക്ക് ഏറ്റവും പ്രീയപെട്ടത്. നഴ്സറിയിൽ പഠിക്കുമ്പോൾ എനിക്ക് പപ്പാഞ്ഞിയെ പേടിയായിരുന്നൂ.. വലുതാകുന്തോറും ആ പേടി മാഞ്ഞു പോയി.. പിന്നെ അത് ഇഷ്ടമായി മാറി... പിന്നെ ക്രിസ്മസ് ആകുവാൻ കാത്തിരിക്കും...  കരോൾ വരുന്നതും അവരുടെ പാട്ടുകളും മനസ്സിൻ്റെ ആഴങ്ങളിൽ ആണ് പതിഞ്ഞിരുന്നത്.. അപ്പോൾ കരോളുമായി ബന്ധപെട്ടു കിടക്കുന്ന ഒരു സംഭവം ആകട്ടെ ഇന്ന്... അന്ന് ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുന്നൂ. വീട്ടിൽ നിന്നും ചേട്ടനും അനിയനും കൂട്ടുകാരും എല്ലാ വർഷവും കരോളിന്‌ പോകാറുണ്ട്..... ഞാൻ അപ്പച്ചൻ്റെ മുന്നിൽ എൻ്റെ ആവശ്യം പറഞ്ഞു  " എനിക്കും  പോകണം ചേട്ടൻ്റെ കൂടെ കരോളിന്‌..." ആദ്യം വേണ്ട എന്ന് പറഞ്ഞെങ്കിലും അവസാനം അപ്പച്ചൻ സമ്മതിച്ചൂ.  അല്ലെങ്കിലും പെൺകുട്ടിയാണ് വീട്ടിൽ ഒതുങ്ങി ഇരിക്കണം എന്ന സിദ്ധാന്തത്തിനു എതിരായിരുന്നൂ എന്നും അപ്പച്ചൻ.. തെക്കേലെ ഉണ്ണികുട്ടനാണ് ...

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

ഇമേജ്
സ്‌ലേറ്റും പെൻസിലും മഷി തണ്ടും മറന്നിട്ടൊരു ജീവിതം ഉണ്ടാവില്ല. അത്രമാത്രം അത് ബാല്യകാല സ്മരണകളിൽ ഇന്നും നിറഞ്ഞു നിൽക്കുന്നൂ.. "എന്തോ, സ്‌ലേറ്റിൽ എഴുതി പഠിച്ചത് കൊണ്ടാകും കൈയ്യക്ഷരം നന്നായിരുന്നത്" എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. നഴ്സറി ക്ലാസ് മുതൽ നാലാം ക്ലാസ്സ് വരെ സ്‌ലേറ്റ് വേണം എന്ന നിർബന്ധം എൻ്റെ പള്ളിക്കൂടത്തിൽ ഉണ്ടായിരുന്നൂ. എന്നും സ്‌ലേറ്റ് ക്ലാസ്സിൽ കൊണ്ടേ ചെല്ലണം എന്നത് നിർബന്ധമായിരുന്നൂ, രാവിലെ അതിൽ എഴുതി വച്ചിരിക്കുന്ന ഗൃഹപാഠം ആദ്യം നോക്കിയതിനു ശേഷം മാത്രമേ അദ്ധ്യാപകർ ക്ലാസ്സ്‌ തുടങ്ങുമായിരുന്നുള്ളൂ... അതിൽ കിട്ടുന്ന അദ്ധ്യാപകരുടെ വക "GOOD" ആ ദിവസ്സം മൊത്തം  അങ്ങനെ മായ്ക്കാതെ കൊണ്ട് നടക്കുമായിരുന്നൂ... പടം വരയ്ക്കുവാനും മനസ്സിലുള്ളത് കോറിയിടുവാനും ആദ്യം പരിശീലിച്ചത് സ്‌ലേറ്റിൽ ആയിരുന്നൂ... ചിലപ്പോൾ ആരെങ്കിലും ക്ലാസ്സിൽ കന്യാകുമാരി പെൻസിൽ കൊണ്ടുവരും. എല്ലാ കുട്ടികളും പിന്നെ അവരുടെ പുറകെ നടക്കും "ഒരെണ്ണം വേണമെന്ന ആവശ്യവുമായി"... രാവിലെ പറമ്പിൽ നടന്നു നല്ല തടിയൻ  മഷിത്തണ്ട് പറിക്കും. പിന്നെ അതുമായിട്ടാണ് സ്കൂളിലേയ്ക്ക് പോകു...

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

ഇമേജ്
കുട്ടിക്കാലത്തെ ഓർമ്മകളുടെ ഒരേട് തീപ്പെട്ടി പടത്തിനുള്ളതാണ്. ഇന്നത്തെ കുട്ടികൾ പല തരത്തിലുള്ള കാർഡുകൾ ശേഖരിക്കുന്നത് പോലെയാണ് അന്നത്തെ കുട്ടികൾ തീപ്പെട്ടി പടം ശേഖരിച്ചിരുന്നത്. അന്നൊക്കെ എല്ലാ കുട്ടികളുടെ കൈയ്യിലും കാണും ഒരു കെട്ടു തീപ്പെട്ടി പടം. അതും പലതരത്തിൽ ഉള്ളത്.സോന, ഷിപ്പ്, ദുബായ് തുടങ്ങിയവ ആയിരുന്നൂ കൂട്ടത്തിൽ പ്രധാനികൾ. അത് വെച്ച് തീപ്പെട്ടി പടം കളി  കളിക്കുവാൻ നല്ല രസം ആയിരുന്നൂ. അവധി ദിവസങ്ങളെല്ലാം ആനന്ദകരം ആക്കിയിരുന്നതു തീപ്പെട്ടി പടം കളിയായിരുന്നു. ഇതുമായി ബന്ധപെട്ടു പല ഓർമ്മകളും മനസ്സിൽ ഉണ്ട്. അന്ന് ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുകയാണ്. ആ സമയത്താണ് ഞങ്ങൾ വീട്ടിൽ നിന്നും വേളാങ്കണ്ണിയിലേയ്ക്ക് ഒരു യാത്ര പോകുന്നത്. പഴനി, മധുര പിന്നെ വേളാങ്കണ്ണി.പള്ളിയിൽ നിന്നുള്ള യാത്രയാണ്. തമാശ എന്താണെന്നു വച്ചാൽ എവിടെ വണ്ടി നിർത്തിയാലും ചേട്ടനും അനിയനും കൂടെ ഒരോട്ടമാണ്, ചവറ്റുകൂനകളുടെ അടുത്തേയ്ക്കു. പിന്നെ കാര്യമായി തീപ്പെട്ടി പടം പെറുക്കലാണ്. "അഴുക്കാണ്, പോകരുത്" എന്നൊന്നും പറഞ്ഞാൽ അവർ കേൾക്കില്ല. അപ്പച്ചനും അമ്മച്ചിയും പഠിച്ച പണി പതിനെട്ടും നോക്കി. പക്ഷേ അവൻ...