JULIE PREEYAPETTA JULIE ജൂലി പ്രീയപ്പെട്ട ജൂലി FB, N, A, G
ഇന്നത്തെ എൻ്റെ കഥയിൽ ഒരു വില്ലനും ഉണ്ട്. പിന്നെ വില്ലനെ തോൽപിച്ച നായികയും ഉണ്ട്. ഈ നായികയെ അത്രമേൽ ഞാൻ ഇഷ്ടപ്പെടുന്നുണ്ട്. കാരണം അവൾക്കു ആരോടും വൈരാഗ്യമില്ല, മുറുമുറുപ്പില്ല. ഒരു പാവം. പ്രതിഫലം നോക്കാതെ കർമ്മം ചെയ്യുന്നവൾ. കഥ തുടങ്ങുന്നത് ഇന്ന് രാവിലെ ആണ്. തിരക്ക് പിടിച്ചു ഓഫീസിലേയ്ക്ക് ഇറങ്ങുന്ന അനുപേട്ടൻ. അത്യാവശ്യമായി എന്തോ ജോലി ചെയ്തു തീർക്കാനുള്ളതാണ് ഓഫീസിൽ. പാവം താഴെ എത്തി വണ്ടി സ്റ്റാർട്ട് ചെയ്യുന്നൂ. വണ്ടി സ്റ്റാർട്ട് ആവുന്നില്ല. എത്ര ശ്രമിച്ചിട്ടും വണ്ടി സ്റ്റാർട്ട് ആയില്ല. ഈ സമയത്താണ് നായിക ജൂലിയുടെ വരവ്. ജൂലി ഇവിടുത്തെ ഫ്ളാറ്റിലെ നായികയാണ്. കുട്ടികളുടെ കണ്ണിലുണ്ണി. നാല്പത്തി അഞ്ചു വീട്ടുകാർ ചേർന്ന് വളർത്തുന്ന നായ. അസോസിയേഷൻ മെമ്പർ കൂടെ ആണ്. ഞങ്ങൾ ഈ ഫ്ലാറ്റ് വാങ്ങി വരുമ്പോൾ മുതൽ അവൾ ഇവിടെ ഉണ്ട്. പുതിയതായി വാടകയ്ക്ക് താമസിക്കുവാൻ വരുന്നവർ അവളെ പുറത്താക്കണം എന്നൊക്കെ ഇടയ്ക്കു പറയും. അവരോടു വേണെങ്കിൽ ഇവിടെ നിന്നാൽ മതി ഇല്ലേൽ പൊക്കൊളു എന്നാണ് ഞങ്ങൾ ഫ്ലാറ്റ് ഉടമകൾ പറയാറ്. അസോസിയേഷൻ ഫണ്ടിൽ നിന്നും സ്പെഷ്യൽ ഫുഡ് അലവൻസ് ഉള്ള ആളാണ് ...